ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

ICT Games Based on Tenth Class Text Book



പത്താം ക്ലാസ് പാഠപുസ്തകത്തിലെ വിവിധ അധ്യായങ്ങളുമായി ബന്ധപ്പെടുത്തി ക്ലാസ് മുറികളില്‍ അവതരിപ്പിക്കാവുന്ന ഏതാനും ICT Games ആണ് ഈ പോസ്റ്റിലൂടെ പങ്ക് വെക്കുന്നത്. ഈ ബ്ലോഗിലൂടെ ഗണിതത്തിലെ വിവിധ ICT സാധ്യതകള്‍ പരിചയപ്പെടുത്തി ഏറെ സുപരിചിതനായ പ്രമോദ് മൂര്‍ത്തി സാര്‍ ആണ് ഈ ഗെയിമുകളും നമുക്കായി പരിചയപ്പെടുത്തുന്നത്. മുമ്പ് സമാന്തരശ്രേണിയിലെ ഏതാനും പ്രവര്‍ത്തനങ്ങളിലൂടെ പുതിയ പാഠപുസ്തകത്തിലെ പ്രവര്‍ത്തനങ്ങളെ ലളിതമായി അവതരിപ്പിക്കാന്‍ സഹായിച്ച പ്രമോദ് മാഷിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. സാധ്യതകളുടെ ഗണിതം, വൃത്തങ്ങള്‍ എന്നിവയിലെ പ്രവര്‍ത്തനങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
       പത്താം ക്ലാസിലെ വൃത്തങ്ങള്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഏതാനും കളികളാണ് ഇവിടെ. ചുവടെ ചേര്‍ത്തിരിക്കുന്ന ലിങ്കുകളില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ് . ഉബുണ്ടും 10.04 Versionല്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല ഡൗണ്‍ലോഡ് ചെയ്ത് സേവ് ചെയ്ത ഫയലില്‍ Double Click ചെയ്താല്‍ മതിയാവും . എന്നാല്‍ 10.04 Versionല്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ Application - Universal Access എന്ന ക്രമത്തില്‍ പ്രവര്‍ത്തിപ്പിക്കാം. 8 വ്യത്യസ്ഥ ചോദ്യങ്ങളാണ് ഇവിടെ നല്‍കിയിരിക്കുന്നത് വൃത്തങ്ങള്‍ എന്ന പാഠഭാഗത്തിലെ ആശയങ്ങള്‍ വ്യക്തമാക്കുന്നതിന് അനുയോജ്യമായ കളികളായി രൂപപ്പെടുത്തിയ ഇവ കുട്ടികള്‍ക്ക് ചിന്തിച്ച് ഉത്തരം കണ്ടെത്തുന്നതിന് പ്രയോഡനപ്പെടുന്നവയാണ്.
വൃത്തങ്ങള്‍ എന്ന പാഠഭാഗത്തിലെ പ്രവര്‍ത്തനങ്ങള്‍ Ubuntu 10.04 ഇവിടെ 
വൃത്തങ്ങള്‍ -Ubuntu 14.04 ഇവിടെ 
 
      സാധ്യതകളുടെ ഗണിതം
       സാധ്യതകളുടെ ഗണിതത്തെ അടിസ്ഥാനമാക്കിയുള്ള ഈ  അപ്പ്ലിക്കേഷനില്‍ ആകെ 7 കളികളാണുള്ളത്. എല്ലാം ഇന്ററാക്ടീവ് ഗെയിമുകളാണ്. ഓരോന്നും കളിക്കുവാന്‍ പരമാവധി 5 ചാന്‍സു ലഭിക്കും. കളി ജയിച്ചാല്‍ ആ കളിയെ അടിസ്ഥാനമാക്കി   ഒരു ചോദ്യം ലഭിക്കും. 
സാധ്യതകളുടെ ഗണിതത്തിലെ ഗെയിമുകള്‍ക്കുള്ള ലിങ്കുകള്‍ ചുവടെ 

  • 10.04 ന്റേത്  .exe file ആണ്  (dbl clk ചെയ്ത് റണ്‍ ചെയ്താല്‍ മതി ):- Link Here
  • 14.04 ന്റേത് .deb file ആണ് അത്  install ചെയ്ത്  Application - Universal Access എന്ന ക്രമത്തില്‍ റണ്‍ ചെയ്യാം.....Link Here


Post a Comment

Previous Post Next Post