കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

GAIN PF More Clarifications

        GAIN PF സ്റ്റേറ്റ് നോഡല്‍ ഓഫീസറായ ശ്രീ Vinoy Chandran R അയച്ചു തന്നതും അദ്ദേഹത്തിന്റെ വെബ്‌സൈറ്റായ www.vcrkottaram.com    പ്രസിദ്ധീകരിച്ച പോസ്റ്റാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്. ഗെയിന്‍ പി എഫുമായി ഉള്ള സംശയങ്ങള്‍ക്ക്
vcrkottaram@gmail.com എന്ന മെയിലിലേക്ക് സംശയങ്ങള്‍ അയച്ച് നല്‍കിയാല്‍ മറുപടി ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. പോസ്റ്റിനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ബ്ലോഗിന്റെ നന്ദി
   GAIN PFമായി ബന്ധപ്പെട്ട അപാകതകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അതാത് ഓഫീസ്/സ്കൂളുകളുടെ പേരും സ്പാര്‍ക്ക് കോഡും പ്രധാനാധ്യാപകന്റെയും അപേക്ഷകന്റെയും പെന്‍നമ്പറും ജനനതീയതിയും നിര്‍ബന്ധമായും അയക്കേണ്ടതാണ്. അതിനായി അപാകത സംബന്ധിച്ച വിവരങ്ങള്‍ മെയില്‍ അയക്കുന്നതോടൊപ്പം ഇവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പ്രൊഫോര്‍മയില്‍ എക്‌സല്‍ ഫയലായി തന്നെ vcrkottaram@gmail.com എന്ന വിലാസത്തിലേക്ക് ഇ മെയിലായി അയച്ച് നല്‍കിയാല്‍ മതിയാവും.
ഗെയിന്‍ പി എഫ് സൈറ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത സ്കൂളുകളുടെയും സ്കൂള്‍ പ്രധാനാധ്യാപകരുടെയും (പി എഫ് നമ്പര്‍ ഉള്ളവരും ഇല്ലാത്തവരും പി എഫ് എക്സംപ്ഷന്‍ ഉള്ള പ്രധാനാധ്യാപകരായ സ്കൂളുകള്‍} മറ്റ് പി എഫ് വരിക്കാരുടെയും വിവരങ്ങള്‍ ഇതോടൊപ്പം നല്‍കിയിരിക്കുന്ന പ്രഫോര്‍മയില്‍ എക്‌സല്‍ ഫയലായി തന്നെ കളക്ട് ചെയ്‌ത് ആയത് ഇ-മെയിലായി തന്നെ കലക്ട് ചെയ്ത് ഇ-മെയിലായി അയച്ചുതരേണ്ടതും ഇവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഓണ്‍ ലൈന്‍ പ്രഫോര്‍മയില്‍ 24.06.2016ന് മുമ്പായി ലഭിച്ച ഓരോ പ്രൊഫോര്‍മയിലെയും വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി സബ്‌മിറ്റ് ചെയ്യേണ്ടതാണ്. ഗെയിന്‍ ഫി എഫുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഈ പോസ്റ്റിന് കമന്റായി ചെയ്യാവുന്നതാണ്.

      ചില ഓഫീസുകള്‍ ഗെയിന്‍ പി എഫ് ലൈവ് സൈറ്റില്‍ ഇതു വരെയും അവരവരുടെ ഓഫീസ് ഐ ഡിക്ക് കീഴില്‍  സ്കീളുകള്‍ സെര്‍ച്ച് ചെയ്ത് അഡ്‌മിന്‍മാരാക്കുകയും അതാത് ഓഫീസിലെ ലോണ്‍ അപേക്ഷ പരിശോധിക്കേണ്ട ഉദ്യോഗസ്ഥരുടെ ഐ ഡി ക്രിയേറ്റ് ചെയ്തിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അവ എത്രയും പെട്ടെന്ന്‌ ചെയ്‌തു തീര്‍ത്താല്‍ മാത്രമേ പി.എഫ്‌ വരിക്കാര്‍ക്ക്‌ ലോണിനുള്ള അപേക്ഷ ഓണ്‍ലൈനില്‍ സബ്‌മിറ്റ്‌ ചെയ്യാന്‍ സാധിക്കുകയുള്ളു. ഇക്കാര്യത്തില്‍ അടിയന്തിര ശ്രദ്ധ പതിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.   


Post a Comment

Previous Post Next Post