കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

CERTIFICATE MANAGER


വിദ്യാലയങ്ങളിലെ വിവിധപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും രേഖകളും നൊടിയിടയില്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന CERTIFICATE MANAGER എന്ന സോഫ്റ്റ്‌വെയര്‍ ഒരു കൊല്ലം മുമ്പ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത് ഓര്‍ക്കുന്നുണ്ടാവുമല്ലോ. കൂടുതല്‍ സാധ്യതകളുള്‍പ്പെടുത്തിയ ഈ വിന്‍ഡോസ് അധിഷ്ഠിത സോഫ്റ്റ്‌വെയറിന്റെ പരിഷ്കരിച്ച പതിപ്പാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഒന്ന് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ വിവിധ ആവശ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സമ്പൂര്‍ണ്ണഡേറ്റ ഉപയോഗിച്ച് എളുപ്പത്തില്‍ നല്‍കുന്നതിന് സഹായകരമാണ് ഈ സോഫ്റ്റ്‌വെയര്‍.  കുണ്ടൂര്‍ക്കുന്ന് TSNM HSSലെ ശ്രീ ഗോവിന്ദപ്രസാദ് തയ്യാറാക്കിയ ഈ സോഫ്റ്റ്‌വെയറിന്റെ പ്രവര്‍ത്തനരീതിയും സാധ്യതകളും ചുവടെ ചുവടെയുള്ള ലിങ്കില്‍ നിന്നും സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. ലഭിക്കുന്ന ഫയലിനെ EXTRACT ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫോള്‍ഡറിലെ Certificate Manager 1.5 എന്ന ഫയലില്‍ ഡൗണ്‍ലോഡ് ചെയ്ത് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. Username, Password ആയി admin എന്ന് നല്‍കിയാല്‍ മതി. സമ്പൂര്‍ണ്ണയില്‍ നിന്നും തയ്യാറാക്കുന്ന റിപ്പോര്‍ട്ടിനെ csv ഫോര്‍മാറ്റില്‍ സേവ് ചെയ്ത് ഈ സോഫ്റ്റ്‌വെയറിലേക്ക് import ചെയ്താല്‍ മതി . സോഫ്റ്റ്‌വെയര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുവടെയുള്ള ഹെല്‍പ്പ് ഫയലില്‍ വിശദീകരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് import ചെയ്യുമ്പോള്‍ Error message വന്നാല്‍ Run ഫോള്‍ഡറിലെ setup ഫയല്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മതി.
Click Here to Download Certificate Manager
Click Here for Help File
Click Here for Sampoorna Report Generation

1 Comments

Previous Post Next Post