ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

പത്താം ക്ലാസ് ഗണിത പാഠപുസ്കത്തിലെ സമാന്തര ശ്രേണികളിലെ "ഒരു കളി" എന്ന ഗെയിമിന്റെ ICT Version

    
പുതിയ അധ്യയന വര്‍ഷത്തില്‍ പത്താം ക്ലാസിലെ മാറിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിശീലന ക്ലാസുകള്‍ ആരംഭിക്കുകയായി. വിഭവങ്ങളില്‍ കാര്യമായ മാറ്റമില്ലെങ്കിലും ബോധനരീതിയിലുള്ള മാറ്റം പരിശീലന ക്ലാസുകളില്‍ സജീവ ചര്‍ച്ചയാവുമ്പോള്‍ പാഠപുസ്തകത്തിലെ ICT സാധ്യതകളും ചര്‍ച്ച ചെയ്യപ്പെടുമെന്നുറപ്പാണ്. പത്താം ക്ലാസ് ഗണിത പാഠപുസ്തകത്തിലെ ഒന്നാമത്തെ അധ്യായമായ സമാന്തരശ്രേണിയുമായി ബന്ധപ്പെടുത്തി പാഠരുസ്തകത്തില്‍ നല്‍കിയിട്ടുള്ള ഒരു കളി എന്ന ഗെയിമിന്റെ ICT Version ഇവിടെ പരിചയപ്പെടുത്തുന്നു.  
      മല്‍സരം ഇതാണ് രണ്ട് പേര്‍ തമ്മിലുള്ള മല്‍സരത്തില്‍ ആദ്യ ആള്‍ പത്തോ അതിനെക്കാള്‍ കുറവുള്ള ഒരു സംഖ്യ പറയുന്നു. രണ്ടാമത്തെയാള്‍ ഈ സംഖ്യയോട് പത്തോ അതിനേക്കാളള കുറവുള്ള ഒരു സംഖ്യ കൂട്ടികിട്ടുന്ന ഉത്തരം പറയുന്നു. ആദ്യ ആള്‍ ഈ സംഖ്യയോട് പത്തോ അതിനേക്കാളള കുറവുള്ള ഒരു സംഖ്യ കൂട്ടികിട്ടുന്ന ഉത്തരം പറയണം ഇങ്ങനെ കൂട്ടി കൂട്ടി ആദ്യം നൂറിലെത്തുന്ന ആള്‍ വിജയിക്കും ഇതാണ് കളി. വരെ രസകരമായ ഈ മല്‍സരത്തില്‍ രണ്ടാമത്തെയാള്‍ നിങ്ങളുടെ കമ്പ്യൂട്ടറായാലോ? പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കി നല്‍കിയ ഈ ഗെയിമിന്റെ ICT വേര്‍ഷന്‍ ഉബുണ്ടുവിന്റെ 14.04 മുതലുള്ള എല്ലാ വേര്‍ഷനുകളിലും പ്രവര്‍ത്തിക്കും. ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന ഫയലിനെ നമ്മുടെ കമ്പ്യൂട്ടറിലേക്ക് സേവ് ചെയ്ത് Extract ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫയലിനെ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ നമുക്ക് ഗെയിം ആരംഭിക്കുന്നതിനുള്ള ജാലകം ലഭിക്കും . ഇത് തയ്യാറാക്കി നല്‍കിയ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗ് ടീമിന്റെ ആശംസകള്‍. കളി ആരംഭിച്ചാലോ? 
Click Here to Download the ICT Game

Post a Comment

Previous Post Next Post