FLASH NEWS

Sampoorna Softwareന്‍ Institution Establishment Year ഇന്ന് തന്നെ ഉള്‍പ്പെടുത്തണമെന്ന് IT@School നിര്‍ദ്ദേശം. SSLC Valuation അപേക്ഷകള്‍ ഓണ്‍ലാനായി ഇപ്പോള്‍ സമര്‍പ്പിക്കാവുന്നതാണ്.Hall Ticket ഇപ്പോള്‍ iExAMS സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.SSLC Grace Mark Entry iExAMS സൈറ്റില്‍ നടത്താവുന്നതാണ്.Grace Mark Entry വിശദാംശങ്ങള്‍ ഡൗണ്‍ലോഡ്‌സില്‍. SSLC Valuation Notification ചുവടെ. GPAIS പദ്ധതീയീല്‍ പ്രീമിയം തുക അടക്കാന്‍ സാധിക്കാത്തവര്‍ക്കായി സമയപരിധി 31.3.2017 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവായി. പകര്‍പ്പ് ഡൗണ്‍ലോഡ്സില്‍. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ SITC/JSTC/HM വിശദാംശങ്ങള്‍ ചുവടെയുള്ള ലിങ്കിലൂടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
ANNUAL EXAM TIME TABLE
SSLC 2017
District wise List of Protected teachers and non teaching staff in the teachers bank
SCERT QUESTION POOL
SSLC IT Exam Circular
LSS/USS Online Registration
‍SSLC MODEL EXAM 2017
‍ഒരുക്കം 2017
‍INCOME TAX
‍SCHOOL WIKI
‍New IT Text Books: Mal Medium English Medium
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE

SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി HM/SITC/JSITC എന്നിവയില്‍ മാറ്റമുള്ള വിദ്യാലയങ്ങള്‍ അത് ഇവിടെ നല്‍കുക Form

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD

കണ്ണൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ പങ്കെടുത്ത് A/B/C ഗ്രേഡുകള്‍ ലഭിച്ച് ഇതേവരെ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാത്ത കുട്ടികളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെട്ട അപേക്ഷ 18നകം DDE Office K Sectionല്‍ ലഭിക്കണമെന്ന് നിര്‍ദ്ദേശം

SSLC Sports Grace Markന് അര്‍ഹതയുള്ള വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്കിനുള്ള ഓണ്‍ലാന്‍ എന്‍ട്രി പൂര്‍ത്തിയാക്കിയതിന് ശേഷം ഹാര്‍ഡ് കോപ്പി മാര്‍ച്ച് 15കം DPIയിലെ സ്പോര്‍ട്ട്‌സ് സെക്ഷനില്‍ സമര്‍പ്പിക്കണമെന്ന് DDE

ജൂണിയര്‍ റെഡ് ക്രോസ് A/B ലെവല്‍ പരീക്ഷകള്‍ ഫെബ്രുവരി 18ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍. സെന്റര്‍ ലിസ്റ്റ് സ്കൂള്‍ മെയിലില്‍

പത്താം തരം തുല്യതാ പരീക്ഷാകേന്ദ്രങ്ങളിലെ പ്രധാനാധ്യാപകര്‍ റീവാല്യുവേഷന് ഒമ്പതാം തീയതി വരെ അപേക്ഷകള്‍ സ്വീകരിക്കണമെന്ന് പരീക്ഷാഭവന്‍ നിര്‍ദ്ദേശം. വിശദാംശങ്ങല്‍ സ്കൂള്‍ മെയിലില്‍

2016-17 അധ്യയന വര്‍ഷത്തില്‍ കുട്ടികളുടെ കുറവ് മൂലം 2015-16 വര്‍ഷം അനുവദിച്ച LPSA തസ്തികയില്‍ കുറവ് വന്ന Govt. വിദ്യാലയങ്ങള്‍ അടിയന്തരമായി DDEയെ അറിക്കണമെന്ന് നിര്‍ദ്ദേശം

ദേശീയ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ സ്കൂള്‍ മെയിലി്‍.

Minority Pre-Metric Scholarship അപേക്ഷകളുടെ വേരിഫിക്കേഷന്‍ ഇനിയും പൂര്‍ത്തിയാക്കാനുള്ള വിദ്യാലയങ്ങള്‍ ഫെബ്രുവരി അഞ്ചിനകം പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദ്ദേശം

2016-17 വര്‍ഷത്തെ INSPIRE AWARDന് നോമിനേഷനുകള്‍ എല്ലാ വിദ്യാലയങ്ങളും www.inspireawards.dst.gov.in എന്ന സൈറ്റില്‍ നല്‍കണമെന്നും നോമിനേഷനോടൊപ്പം പ്രോജക്ടിന്റെ സംഷിക്തരപവും നല്‍കണമെന്ന് DDE നിര്‍ദ്ദേശം

DEO PALAKKAD
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ SSLC ഐ ടി പരീക്ഷാ പരിശീലനം 20ന് തിങ്കളാഴ്ച IT@School DRCയില്‍.പാലക്കാട്, പറളി ഉപജില്ലകള്‍ക്ക് 10 മണിക്കും ആലത്തൂര്‍ കുഴല്‍മന്ദം 12 മണിക്കും ചിറ്റൂര്‍, കൊല്ലങ്കോട് ഉപജില്ലകള്‍ക്ക് 2 മണിക്കും

ഹരിതവിദ്യാലയ പുരസ്കാരത്തിന് അപേക്ഷ സമര്‍പ്പിക്കാത്ത വിദ്യാലയങ്ങള്‍ എത്രയും വേഗം അപേക്ഷ സമര്‍പ്പിക്കണമെന്ന് DEO

IEDSS Scholarship Fresh& Renewal listല്‍ UID &UDISE ഉല്‍പ്പെടുത്തി സമര്‍പ്പിക്കാത്ത വിദ്യാലയങ്ങള്‍ 14നകം സമര്‍പ്പിക്കണമെന്ന് DEO

USS Scholarshipന് അര്‍ഹരായവരുടെ സ്കോളര്‍ഷിപ്പ് തുക വിതരണത്തിന് എത്തിയിട്ടുണ്ടെന്ന് DEO വിശദാംശങ്ങള്‍ മെയിലില്‍

Inspire Awardനുള്ള നോമിനേഷനുകള്‍ ഫെബ്രുവരി 28നകം നിര്‍ദ്ദേശാനുരണം ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്ന് DEO

ദേശീയ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ സ്കൂള്‍ മെയിലി്‍.

ആം ആദ്‌മി ബീമാ യോജനാ സ്കോള്‍ഷിപ്പിന് അപേക്ഷകള്‍ സ്വീകരിക്കുന്നു. www.chiak.org എന്ന വെബ്‌സൈറ്റില്‍ കൂടുതല്‍ വിശദാംശങ്ങള്‍

DEO OTTAPALAM
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ SSLC ചീഫ് സൂപ്രണ്ടുമാരുടെ യോഗം ശനിയാഴ്ച രാവിലെ പത്തരക്ക് DEO ഓഫീസില്‍

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ ഐ ടി പ്രാക്ടിക്കല്‍ പരീക്ഷാ പോസ്റ്റിങ്ങ് ഓര്‍ഡര്‍ പ്രധാനാധ്യാപകര്‍ DEOയില്‍ നിന്നും കൈപ്പറ്റണമെന്ന് DEO നിര്‍ദ്ദേശം

പരീക്ഷാ ടുമതലയുള്ള അധ്യാപകര്‍ക്ക് 20ന് പരിശീലനം ഒറ്റപ്പാലം ETCയില്‍ രാവിലെ പട്ടാമ്പി തൃത്താല സബ്‌ജില്ലകള്‍ക്കും ഉച്ചക്ക് ശേഷം ഒറ്റപ്പാലും ഷൊര്‍ണ്ണൂര്‍ ഉപജില്ലകള‍ക്കും

Transgender വിഭാഗത്തില്‍ പെട്ട 7 മുതല്‍ 10 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന സ്കൂളര്‍ഷിപ്പിന് Feb 20നകം അപേക്ഷിക്കണമെന്ന് DEO

ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ സംസ്കൃതം അധ്യാപകരുടെ പരിശീലനം 20,21തീയതികളില്‍ ഒറ്റപ്പാലം സ്കൊട്ട്ഹാളില്‍

SSLC/HSS പരീക്ഷകള്‍ക്കായി UP വിഭാഗം അധ്യാപകരുടെ സ്റ്റാഫ് ലിസ്റ്റ് സ്കൂള്‍മെയിലില്‍ നല്‍കിയ പ്രൊഫോര്‍മയില്‍ തയ്യാറാക്കി അടിയന്തരമായി സമര്‍പ്പിക്കുന്നതിന് DEO നിര്‍ദ്ദേശം

SSLC പരീക്ഷയുടെ ചീഫ് സൂപ്രണ്ടുമാരുടെ നിയമനഉത്തരവിന്റ Letter of Acceptance Order ഇവിടെ

SSLC മൂല്യനിര്‍ണ്ണയം സര്‍ക്കുലര്‍ പ്രകാരം അര്‍ഹതയുള്ള അധ്യാപകരെ iExAMS ല്‍ ഉള്‍പ്പെടുത്തണമെന്ന് DEO

ദേശീയഹരിതസേനയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ UP/HS/HSS ഇക്കോ ക്ലബ് അധ്യാപകര്‍ക്കുള്ള ഏകദിനശില്‍പ്പശാല 23ന് രാവിലെ പത്ത് മണി മുതല്‍ പാലക്കാട് ഹോട്ടല്‍ ഗസാല ഓഡിറ്റോറിയത്തില്‍

Feb 20 - March 21 വരെ ബാംഗ്ലൂരില്‍ വെച്ച് പ്രൈമറി ഇംഗ്ലീഷ് അധ്യാപകര്‍ക്കായി നടത്തുന്ന RIESI നടത്തുന്ന പരിശീലന പരിപാടിക്ക അപേക്ഷ ക്ഷണിച്ചു.

DEO MANNARKKAD
മണ്ണാര്‍ക്കാട് വിദ്യാഭ്യസജില്ലയിലെ IT Practical Installation 22ലേക്ക് മാറ്റിയതായി DEO അറിയിച്ചു

SSLC IT Practical പരീക്ഷാ ഡ്യൂട്ടിക്ക് പത്താം ക്ലാസില്‍ ഐ ടി പഠിപ്പിക്കുന്ന എല്ലാ അധ്യാപകരുടെയും പേരുകളുള്‍പ്പെടുത്തി പുതിയ ലിസറ്റ് അടിയന്തരമായി സമര്‍പ്പിക്കുന്നതിന് DEO

18ന് കുമരംപുത്തൂര്‍ കല്ലടി ഹൈസകൂളില്‍ വെച്ച് മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ കലാ-കായിക-പ്രവര്‍ത്തിപരിചയമേലകളില്‍ മികവ് കാട്ടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന യോഗത്തിലേക്ക് സ്കൂള്‍ മെയിലില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കണമെന്ന് DEO


Monday, May 23, 2016

Guidelines to Download Form 16

     2015-16 സാമ്പത്തികവർഷത്തെ അവസാനത്തെ ക്വാർട്ടര്‍ TDS Return ഫയൽ ചെയ്ത് കഴിഞ്ഞതിന് ശേഷം DDO യുടെ ഇൻകം ടാക്സ് സംബന്ധിച്ച പ്രധാന ഉത്തരവാദിത്തമാണ് Form 16 ഡൌണ്‍ലോഡ് ചെയ്ത് ഓരോ ജീവനക്കാരനും നല്‍കുക എന്നത്. ശമ്പളത്തിൽ നിന്നും ടാക്സ് നല്‍കിയ ജീവനക്കാര്‍ക്ക് ടാക്സ് കുറച്ച ആള്‍ (DDO) നല്‍കേണ്ട TDS Certificate ആണ് Form 16. മെയ്‌ 31 നു മുമ്പായി ഇത് നല്‍കിയിരിക്കണമെന്നു Section 203 പറയുന്നു.
    Form 16 ന് രണ്ടു ഭാഗങ്ങളുണ്ട്. Part A യും Part B യും. Part A യില്‍ ഓരോ മാസവും കുറച്ച ടാക്സിന്റെ കണക്കും അതിന്‍റെ BIN നമ്പര്‍ മുതലായ വിവരങ്ങളും ഉണ്ടാകും. ഇതിലെ "Details of Tax Deducted and deposited in the Central Govt Account through Book Adjustment" എന്ന പട്ടികയില്‍ എല്ലാ മാസവും കുറച്ച ടാക്സ് വന്നോ എന്ന് പരിശോധിക്കാം. സ്ഥാപനത്തിന്‍റെ TAN നമ്പര്‍ TRACES ല്‍ രജിസ്റ്റര്‍ ചെയ്ത് മുഴുവന്‍ പേരുടെയും Form 16 Part A ഒരുമിച്ച് ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

       Part B യില്‍ ആകെ ശമ്പളം, കിഴിവുകള്‍, ടാക്സ്, സെസ്, ആകെ ടാക്സ് മുതലായ വിവരങ്ങള്‍ ഉണ്ടാകും. (സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് Income Tax Statement തയ്യാറാക്കുമ്പോള്‍ Form16 കൂടി അതില്‍ നിര്‍മ്മിക്കപ്പെടും).
       2015-16 സാമ്പത്തിക വര്‍ഷത്തില്‍ ഒന്നില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് രണ്ടിടങ്ങളിലും ടാക്സ് അടച്ച ജീവനക്കാര്‍ക്ക് രണ്ട് സ്ഥാപനത്തില്‍ നിന്നും Form 16 ന്‍റെ Part A നല്‍കണം. Part B അവസാനം ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും നല്‍കിയാല്‍ മതി. Part A യിലും B യിലും DDO ആണ് ഒപ്പ് വയ്ക്കേണ്ടത്. മെയ്‌ 31 നകം TDS Certificate നല്‍കാതിരുന്നാല്‍ വൈകിയ ഓരോ ദിവസത്തിനും 100 രൂപ വീതമാണ് പിഴ.


        Form 16 ന്റെ Part A എങ്ങിനെയാണ് TRACES ൽ നിന്നും ഡൌണ്‍ലോഡ് ചെയ്യുന്നതെന്ന് നമുക്ക് നോക്കാം. ഇതിന് TRACES ൽ സ്ഥാപനത്തിന്റെ TAN രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക്‌ Username, Password, TAN Number എന്നിവ ഉപയോഗിച്ച് login ചെയ്യാം.
(TRACES ൽ രജിസ്റ്റർ ചെയ്യാത്തവർക്ക് അതിന് സഹായകമായ പോസ്റ്റിനു ഇവിടെ ക്ളിക്ക് ചെയ്യുക
TRACES വെബ്‌ സൈറ്റില്‍ പ്രവേശിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

Login ചെയ്‌താൽ ലഭിക്കുന്ന പേജിൽ "Download Form 16" ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍ "Downloads" ൽ ക്ളിക്ക് ചെയ്യുമ്പോൾ വരുന്ന dropdown menu വിൽ Form 16/16A ൽ ക്ളിക്ക് ചെയ്യുക.
അപ്പോൾ പുതിയ window തുറക്കും
സ്ഥാപനത്തിലെ എല്ലാവരുടെയും Form 16 ഡൌണ്‍ലോഡ് ചെയ്യാൻ Bulk PAN Download എന്നതിന് താഴെയുള്ള Financial Year ൽ 2015-16 എന്ന് എന്റർ ചെയ്യുക. തുടര്‍ന്ന് അടുത്തുള്ള "GO" ക്ലിക്ക് ചെയ്യുക. അപ്പോൾ പുതിയൊരു പേജ് തുറക്കും.
(എന്നാൽ ഏതാനും പേരുടെ മാത്രം Form 16 ലഭിക്കാൻ Search PAN എന്നതിന് താഴെയുള്ള Financial Year ചേർത്ത് ഓരോരുത്തരുടെ PAN അടിച്ചു ADD ചെയ്ത ശേഷം അതിനടുത്തുള്ള "GO" ക്ലിക്ക് ചെയ്യുക.)
Form 16 ൽ വരേണ്ട DDOയെ കുറിച്ചുള്ള വിവരങ്ങൾ ഈ പേജിൽ കാണാം. ഇവയെല്ലാം ശരിയെങ്കിൽ അതിലുള്ള "Submit" ക്ളിക്ക് ചെയ്യുക. (DDO മാറിയിട്ടുണ്ടെങ്കില്‍ "Cancel" ക്ളിക്ക് ചെയ്തു Profile പേജിൽ പോയി മാറ്റങ്ങൾ വരുത്തണം. ഇതെങ്ങിനെ എന്ന് ഈ പോസ്റ്റിന്റെ അവസാനഭാഗത്ത് വിവരിച്ചിരിക്കുന്നു.) ഇതോടെ നാം പുതിയൊരു പേജിൽ എത്തുന്നു.
ഈ പേജിൽ പറഞ്ഞിരിക്കുന്ന Financial Year ലെ തന്നിരിക്കുന്ന Quarter ൽ ഫയൽ ചെയ്ത TDS return ന്റെ 15 അക്ക Provisional Receipt Number (Token Number)കള്ളിയിൽ ചേർക്കുക. അതിനു ശേഷം "Please select if the payment was made by book adjustment" എന്നതിന്റെ തുടക്കത്തിൽ ഉള്ള ബോക്സിൽ ക്ളിക്ക് ചെയ്ത് tick mark ഇടുക.
അതിന് താഴെ ആ Quarterലെ ഏതെങ്കിലും ഒരു മാസo തെരഞ്ഞെടുത്ത് ആ മാസം കുറച്ച ടാക്സും ഏതെങ്കിലും മൂന്ന് ജീവനക്കാരുടെ PAN നമ്പറും അവർ ആ മാസത്തിൽ അടച്ച ടാക്സും ചേർക്കേണ്ടതുണ്ട്. "Date on which tax deposited" എന്ന കള്ളിയിൽ ആ മാസത്തിന്റെ അവസാനദിവസം ചേര്ക്കുക. (ഉദാഹരണം: 31-Mar-2016.) അതിനു താഴെയുള്ള കള്ളികളിൽ 3 പേരുടെ (അല്ലെങ്കില്‍ ഉള്ളവരുടെ) PAN നമ്പറും അവർ കുറച്ച ടാക്സും ചേർക്കുക. (1000 രൂപയാണ് എങ്കിൽ 1000.00 എന്ന് ചേർക്കേണ്ടതുണ്ട്)
തുടർന്ന് "Proceed" ക്ളിക്ക് ചെയ്യുക. നാം കൊടുത്ത data Traces ലെ ഡാറ്റാബേസുമായി മാച്ച് ചെയ്യുന്നുവെങ്കിൽ നാം Download Request Confirmation പേജിൽ എത്തും.
ഇതോടെ ഫോം 16 നുള്ള അപേക്ഷ നൽകിക്കഴിഞ്ഞു. ഏതാനും സമയത്തിന് ശേഷം മാത്രമേ form 16 Available ആവുള്ളൂ. ഇനി നമ്മൾ അപേക്ഷിച്ചു കഴിഞ്ഞ Form 16 എങ്ങിനെ ലഭിക്കുമെന്ന് നോക്കാം. (ഇതിനു മിനിട്ടുകളോ മണിക്കൂറുകളോ കഴിയേണ്ടി വന്നേക്കാം.)
"Downloads" ൽ ക്ളിക്ക് ചെയ്താൽ വരുന്ന "Requested Downloads" ക്ളിക്ക് ചെയ്യുക. അപ്പോൾ പുതിയൊരു പേജ് തുറക്കും.
ഇതിൽ "View All" ഓപ്ഷന്‍ സെലക്ട്‌ ചെയ്ത് "Go" ക്ളിക്ക് ചെയ്യുക. ഇതോടെ പുതിയൊരു പേജ് തുറക്കുന്നു.
താഴെയുള്ള പട്ടികയിൽ Form 16 ന്റെ Request Number നു നേരെ Status എന്ന കോളത്തിൽ available എന്നാണ് കാണിക്കുന്നതെങ്കിൽ Form 16 ഡൌണ്‍ലോഡ് ചെയ്യാൻ തയ്യാറായി കഴിഞ്ഞു. ഇനി ആ വരി ക്ലിക്ക് ചെയ്ത് സെലക്ട്‌ ചെയ്യുക. (Status കോളത്തിൽ Submitted എന്നാണ് കാണുന്നതെങ്കിൽ ഇനിയും കാത്തിരിക്കേണ്ടി വരും) അതിനു ശേഷം താഴെയുള്ള "HTTP Download" എന്ന ലിങ്കിൽ ക്ളിക്ക് ചെയ്യുക. അതോടെ Form 16 ന്റെ Zipped File download ചെയ്യപ്പെടും.
ഈ zipped file കോപ്പി ചെയ്തു അതേപോലെ desktop ൽ paste ചെയ്യുക.
ഡൌണ്‍ലോഡ് ചെയ്ത ഈ ഫയലിൽ നിന്നും Form 16 pdf file ആയി ലഭിക്കാൻ "TRACES Pdf Generation Utility" TRACES സൈറ്റിൽ നിന്നും ഡൌണ്‍ലോഡ് ചെയ്യണം. ഇനി അത് എങ്ങിനെയെന്ന് നോക്കാം.
Tracesൽ login ചെയ്തു Downloads ൽ ക്ളിക്ക് ചെയ്യുമ്പോൾ വരുന്ന dropdown listൽ "Requested Downloads" ക്ലിക്ക് ചെയ്യുക. അപ്പോൾ പുതിയൊരു പേജ് തുറക്കും.
അതിൽ 'Attention Deductors' എന്നതിന് താഴെ വരിയിൽ കാണുന്ന 'Click Here' എന്നതിൽ ക്ളിക്ക് ചെയ്യുക. ഇതോടെ പുതിയൊരു പേജിൽ എത്തുന്നു.
ഈ പേജിലുള്ള 'Verification Code' അതിനു താഴെയുള്ള കള്ളിയിൽ ചേർത്ത് 'Submit' ക്ളിക്ക് ചെയ്യുക.
അപ്പോൾ തുറക്കുന്ന പേജിൽ TRACES Pdf Converter എന്ന ലിങ്കിൽ ക്ളിക്ക് ചെയ്യുക. അതോടെ TRACES Pdf converter ന്റെ zipped file ഡൌണ്‍ലോഡ് ആവും. കമ്പ്യൂട്ടറിലെ Desktop ലേക്ക് ഇത് കോപ്പി ചെയ്ത ശേഷം unzip ചെയ്യുക. TRACES Pdf Converter പ്രവർത്തിക്കണമെങ്കിൽ Java Software ആവശ്യമുണ്ട്. ഇല്ലെങ്കിൽ അത് ഇൻസ്റ്റാൾ ചെയ്യണം. ഇനി TRACES Pdf Converter എന്ന ഫോൾഡർ തുറക്കുക.
ഈ ഫോൾഡറിൽ കാണുന്ന "Run" doubleclick ചെയ്യുക. അപ്പോൾ TRACES Pdf Converter open ആവും.
ഇതിൽ Select Form 16 Zipped File എന്നതിന് നേരെയുള്ള കള്ളിയ്ക്കടുത്തുള്ള "Browse"ൽ ക്ളിക്ക് ചെയ്യുക. എന്നിട്ട് നാം നേരത്തെ desktopൽ ഇട്ട Form 16ന്റെ zipped file കൊണ്ടുവരിക.
Password for input file നു നേരെ TAN നമ്പർ password ആയി ചേർക്കുക.
Save to folder എന്നതിന് നേരെ browseൽ ക്ളിക്ക് ചെയ്തു എവിടെയാണ് Form 16 save ചെയ്യപ്പെടേണ്ടത് എന്ന് ചേർക്കുക.
എന്നിട്ട് ഏറ്റവും താഴെയുള്ള "Proceed" ക്ളിക്ക് ചെയ്യുക.
അപ്പോൾ തുറക്കുന്ന ഡയലോഗ് ബോക്സിൽ Do you want to continue without Digital signature എന്നതിന് താഴെ "Yes" ക്ളിക്ക് ചെയ്യുക.
അടുത്ത ബോക്സിൽ Starts pdf generation എന്നതിന് "OK" ക്ലിക്ക് ചെയ്യുക.
അപ്പോൾ 1 pdf generated successfully എന്ന message box വന്നാൽ Form 16ന്റെ pdf file നേരത്തെ നാം കൊടുത്ത സ്ഥലത്ത് സേവ് ചെയ്തിട്ടുണ്ടാവും. DDO യെ മാറ്റുന്ന വിധം.
Profile ക്ലിക്ക് ചെയ്ത് തുറക്കുന്ന പേജില്‍ verification നടത്താന്‍ വേണ്ടി ചോദിക്കുന്ന വിവരങ്ങളെല്ലാം നല്‍കി 'proceed' ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറക്കുന്ന പേജിലെ Organisation Details ടാബില്‍ PAN of Authorized Person, Date of Birth (DOB) of Authosized Person, Designation എന്നിവ മാറ്റികൊടുക്കുക. Save ക്ലിക്ക് ചെയ്യുക.

No comments:

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!