കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

വിക്‌ടേഴ്‌സില്‍ ഐ.ടി. ജാലകം

      VIII,IX,X ക്ലാസ്സുകളിലെ പരിഷ്‌കരിച്ച് ICT പാഠപുസ്തക പരിശീലന പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തുന്ന ഐ.ടി. ജാലകം മെയ് 10 മുതല്‍ വിക്‌ടേഴ്‌സ് ചാനലില്‍ വൈകുന്നേരം 04.30 നും രാത്രി 9നും സംപ്രേഷണം ചെയ്യും. പാഠപുസ്തകത്തിലെ വിവരങ്ങള്‍ ക്ലാസ് മുറിയില്‍ വിനിമയം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സോഫ്റ്റ്‌വെയറിലെ പ്രവര്‍ത്തനങ്ങളും സ്‌ക്രീന്‍ കാസ്റ്റിങ്ങ് സംവിധാനത്തിന്റെ സഹായത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളില്‍ പ്രശ്‌നപരിഹാരബോധവും യുക്തിചിന്തയും ഉയര്‍ത്താന്‍ സഹായിക്കുന്ന വിഷ്വല്‍ പ്രോഗ്രാമിങ്ങ് സോഫ്റ്റ്‌വെയറായ സ്‌ക്രാച്ച്, പ്രാഥമിക കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങ് സങ്കേതങ്ങള്‍ പരിചയപ്പെടുത്തുന്ന പൈത്തണ്‍, വിവര സഞ്ചയത്തെക്കുറിച്ചുള്ള അടിസ്ഥാന ധാരണകള്‍ ഉറപ്പിക്കുന്ന DBMS, ഗ്രാഫിക് ഡിസൈന്‍ സോഫ്റ്റ്‌വയെറുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍, HTML-CSS എന്നിവ ഉപയോഗിച്ചുള്ള വെബ്‌പേജ് തയ്യാറാക്കല്‍, സ്റ്റൈലുകള്‍ ഉപയോഗിച്ച് വേഡ് പ്രോസസിംങ്ങ് സോഫ്റ്റ്‌വെയറിലെ റിപ്പോര്‍ട്ട് തയ്യാറാക്കല്‍, സമയ മേഖലാ പഠനത്തിനും ഭൂപടം തയ്യാറാക്കുന്നതിനും വന്‍കര വിസ്ഥാപനത്തെക്കുറിച്ചുള്ള പഠനത്തിനും സഹായിക്കുന്ന വിവിധ സിമുലേഷന്‍ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍, ജ്യാമിതീയ പഠനത്തിനു സഹായിക്കുന്ന ജിയോജിബ്ര സോഫ്റ്റ്‌വെയര്‍ പരിചയപ്പെടല്‍, ഓഡിയോ-വീഡിയോ എഡിറ്റിങ്ങ്, അനിമേഷന്‍ സിനിമാ നിര്‍മ്മാണ പരിശീലനം ഉള്‍പ്പെടെ ICT പാഠപുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്ന മേഖലകളെല്ലാം ഈ പരിപാടിയില്‍ വിവിധ സെക്ഷനുകളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച സ്‌ക്രാച്ച്, ബുധനാഴ്ച ഡാറ്റാബേസ്, റൈറ്റര്‍, വ്യാഴാഴ്ച പൈത്തണ്‍, പൈത്തണ്‍ ഗ്രാഫിക്‌സ്, വെള്ളിയാഴ്ച ഇങ്ക്‌കേപ്പ്, ജിമ്പ്, ശനിയാഴ്ച സി.എസ്.എസ്., ജിപ്ലേറ്റ്‌സ്, ഞായറാഴ്ച ക്യുജിസ്, അനിമേഷന്‍, തിങ്കളാഴ്ച സണ്‍ക്ലോക്ക്, ജിയോജിബ്ര, 17ന് ചൊവ്വാഴ്ച സ്‌പ്രെഡ്ഷീറ്റ്, വീഡിയോ എഡിറ്റിങ്ങ് എന്നീ ക്രമത്തില്‍ ICT പാഠഭാഗം കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പഠന പ്രവര്‍ത്തനങ്ങള്‍ സ്വയം ചെയ്യാന്‍ സഹായിക്കുന്ന തരത്തിലാണ് പരിപാടി തയ്യാറാക്കിയിരിക്കുന്നത്. പാഠപുസ്തക രചനയില്‍ പങ്കെടുത്തവരും ഐ.ടി. മേഖലയിലെ വിദഗ്ധരുമാണ് പതിനഞ്ച് എപ്പിസോഡുകളുള്ള പരിപാടി അവതരിപ്പിക്കുന്നത്. പുനഃസംപ്രേഷണം രാവിലെ 8നും ഉച്ചയ്ക്ക് 12.30 നും

Post a Comment

Previous Post Next Post