പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

സമാന്തരശ്രേണികള്‍ -


       പത്താം ക്ലാസിലെ മാറിയ ഗണിതപാഠപുസ്തകത്തിലെ ഒന്നാമത്തെ അധ്യായമായ സമാന്തരശ്രേണിയിലെ പ്രവര്‍ത്തനങ്ങളെ ചില ഗെയിമുകളുടെ രൂപത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍. ഉബുണ്ടു 14.04ലും അതിന്റെ ഉയര്‍ന്ന വേര്‍ഷനുകളിലും പ്രവര്‍ത്തിക്കുന്ന ഈ ഗെയിമുകളിലൂടെ സമാന്തരശ്രേണികളിലെ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കും. ഓരോ ഗെയിമും പ്രവര്‍ത്തിപ്പിക്കുന്നതിന് അതുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്ന അനുയോജ്യമായ ഫയലിനെ കമ്പ്യൂട്ടറില്‍ സേവ് ചെയത് അതിനെ Extract ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫോള്‍ഡറില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ മതി. ഈ കളികള്‍ നമുക്കായി തയ്യാറാക്കി തന്ന പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗ് ടീമിന്റെ നന്ദി.
     പാഠ പുസ്തകത്തിലെ ഇരുപത്തിയൊന്നാം പേജിലെ ആറാമത്തെ ചോദ്യത്തെ അടിസ്ഥാനമാക്കിയാണ് ആദ്യ ഗെയിം. തന്നിരിക്കുന്ന പട്ടികയിലെ കള്ളികളെ സമാന്തരശ്രേണിയിലെ സംഖ്യകളുപയോഗിച്ച് പൂര്‍ത്തീകരിക്കുക എന്നതാണ് ഈ ഗെയിമില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഏതെങ്കിലും കള്ളിയിലെ സംഖ്യ തെറ്റായി എന്റര്‍ ചെയ്താല്‍ തെറ്റിയതിനെ സൂചിപ്പിച്ച് ഒരു ചിത്രം വരും അപ്പോള്‍ ആ സംഖ്യ തിരുത്തി എഴുതി മുന്നോട്ട് പോകാവുന്നതാണ്. ഉബുണ്ടുവിന്റെ 10.04 ലും 14.04ലും പ്രവര്‍ത്തിക്കുന്ന ഇവ ചുവടെ നിന്നും ‍ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
ICT Game[AP Text Book Page 21(Question No. 6)]: Click for Ubuntu 14.04
Click for Ubuntu 10.04

 ഒരു സമാന്തരശ്രേണിയിലെ പദങ്ങളെ ക്രമം തെറ്റിച്ച് തന്നിരിക്കുന്നതില്‍ നിന്നും അവയെ ശരിയായ ക്രമത്തിലെഴുതുന്നതാണ് രണ്ടാമത്തെ ഗെയിമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് . മൗസുപയോഗിച്ച് അവയെ നിശ്ചിത കള്ളികളില്‍ ഒരു മിനിട്ട് സമയം കൊണ്ട് ഡ്രാഗ് ചെയ്തിടുന്നവര്‍ വിജയിക്കും. സമാന്തരശ്രേണിയിലെ പദങ്ങളുടെ സ്ഥാനം മനസിലാക്കാന്‍ സഹായിക്കുന്നതാണീ ഗെയിം. ഇതിലെ തന്നെ രണ്ടാമത്തെ ഗെയിമാണ് Racing Game . സമാന്തരശ്രേണിയിലെ ബീജഗണിതരൂപം തന്നിരിക്കും ഇതില്‍ നിന്നും പൊതുവ്യത്യാസം മനസിലാക്കുന്നതോടെ ഗെയിം ആരംഭിക്കും. ചലിച്ചുകൊണ്ടിരിക്കുന്ന വാഹനം പോകുന്ന വഴികളിലെല്ലാം ചില സംഖ്യകളെഴുതിയ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഈ സമാന്തരശ്രേണിയിലെ പദങ്ങളായി വരുന്ന ബോര്‍ഡുകളിലെ സംഖ്യകള്‍ കണ്ടെത്തി അവയില്‍ ക്ലിക്ക് ചെയ്യുക. തന്നിരിക്കുന്ന ബീജഗണിതരൂപത്തിലെ ശ്രേണികളിലെ പദമാണോ അല്ലയോ എന്ന് മനസിലാക്കാന്‍ സഹായിക്കുന്നതാണ് ഈ ഗെയിം
Click Here to download Game for Ubuntu 14.04   

മൂന്നാമത്തെ ഗെയിം Ladder Game. ഒരു ഭിത്തിയില്‍ ചാരിവച്ചിരിക്കുന്ന കോണി. താഴെ അതിനരികിലായി ഒരാള്‍ നില്ക്കുന്നു. ഓരോ കോണിപ്പടികള്‍ കയറ്റി ഇയാളെ  നിശ്ചിത സമയത്തിനുള്ളില്‍ ഭിത്തിക്ക് മുകളിലെത്തിക്കണം.ഇതിനായി വലതുവശത്തുകാണുന്ന മരത്തിലെ പഴങ്ങളിലുള്ള സമാന്തരശ്രണിയിലെ 10 പദങ്ങളെ അനുക്രമമായി ക്ലിക്ക് ചെയ്യണം. 
Click Here for Ladder Game for Ubuntu 14.04

Click Here for Ladder Game for Ubuntu 10.04

Post a Comment

Previous Post Next Post