കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

8, 9, 10 ക്ലാസുകളിലെ പുതിയ ഐ ടി പാഠപുസ്തകങ്ങളിലൂടെ

NEW IT TEXT BOOKS (DRAFT)- STD VIII : STD IX : STD X
      8, 9 , 10 ക്ലാസുകളിലെ ഐ ടി പാഠപുസ്തകങ്ങള്‍ ഒന്നിച്ച് മാറിയിരിക്കുകയാണല്ലോ. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലെയും മൂന്ന് വീതം അധ്യാപകര്‍ക്ക് ആദ്യഘടത്തില്‍ പരിശീലനം നല്‍കുന്നതിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.. സ്കൂള്‍ തുറന്നതിന് ശേഷം ഒരു ബാച്ച് പരിശീലനം കൂടി നടത്തി എല്ലാ വിദ്യാലയങ്ങളിലെയം അധ്യാപകര്‍ക്ക് പരിശീലനം ലഭിച്ചുവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കുലറും പുറപ്പെടുവിച്ചിരുന്നു. പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാലയങ്ങളിലെ മറ്റധ്യാപകര്‍ക്ക് പരിശീലനം നല്‍കി അവരെ സജ്ജമാക്കുകയാണ് ലക്ഷ്യം. പുതിയ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ പാഠഭാഗങ്ങളും അവയില്‍ വന്ന മാറ്റങ്ങളെയും ഒന്ന് പരിശോധിക്കുകയാണ് ഈ പോസ്റ്റിലൂടെ ഉദ്ദേശിക്കുന്നത്.
     ഏറ്റവും പ്രാഥമികമായി വേണ്ടത് പുതിയ റിസോഴ്സുകള്‍ ഉള്‍പ്പെടുത്തിയ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളോടെ സ്കൂള്‍ ലാബിനെ പ്രവര്‍ത്തന സജ്ജമാക്കുക എന്നതാണ്. 14.04 ന്റെ പുതിയ വേര്‍ഷന്‍ വിദ്യാലയങ്ങള്‍ക്ക് ജൂണ്‍ നാലിന് നടക്കുന്ന എസ് ഐ ടി സി മീറ്റിംഗില്‍ വിതരണം ചെയ്യുമെന്നാണ് അറിയുന്നത്. നിലവില്‍ 14.04 ഉള്ള വിദ്യാലയങ്ങള്‍ക്ക് OS-Update ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്യുകയും തുടര്‍ന്ന് Resources, Add ചെയ്യുകയും ചെയ്താല്‍ മതി. പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പാഠഭാഗങ്ങളാണ് ചുവടെയുള്ള പട്ടികയില്‍ നല്‍കിയിരിക്കുന്നത്. ഓരോ പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോ ട്യൂട്ടോറിയലുകളും അധിക പഠനവിഭവങ്ങളും ലഭ്യമാകുന്ന മുറക്ക് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
പാഠഭാഗങ്ങള്‍ താഴെ
NoClass XCLASS IXCLASS VIII
1ഡിസൈനിങ്ങിന്റെ ലോകത്തേക്ക്ചിത്രങ്ങളുടെ ലയവിന്യാസംഅക്ഷരങ്ങള്‍ കമ്പ്യൂട്ടറിലെത്തുമ്പോള്‍
2പ്രസിദ്ധീകരണത്തിലേക്ക്അക്ഷരനിവേശത്തിന് ശേഷംചിത്രലോകത്തെ വിസ്മയങ്ങള്‍
3വെബ്‌ഡിസൈനിങ്ങ് മിഴിവോടെകൈയ്യെത്തും ദൂരെ അതിരില്ലാ ലോകംഅമ്മയെന്നെഴുതാമോ കമ്പ്യൂട്ടറില്‍
4പൈത്തണ്‍ ഗ്രാഫിക്‌സ്പ്രോഗ്രാമിങ്ങ്വിസ്മയലോകം വിരല്‍ത്തുമ്പില്‍
5നെറ്റ്‌വര്‍ക്കിങ്ങ്കമ്പ്യൂട്ടറിലെ പ്രായോഗിക പാഠശാലഎന്റെ സ്വന്തം കമ്പ്യൂട്ടര്‍ ഗെയിം
6ഭൂപടവായനവിവരവിശകലനം കമ്പ്യൂട്ടറില്‍വിവരവിശകലനം എന്തെളുപ്പം
7ഇന്റര്‍നെറ്റ് പ്രവര്‍ത്തിക്കുന്നത്അനുപമമാക്കാം അവതരണംകമ്പ്യൂട്ടറിലെ പരീക്ഷണശാലകള്‍
8വിവരസഞ്ചയം ഒരാമുഖംവെബ്‌പേജുണ്ടാക്കാംഅവതരണം ആകര്‍ഷകമാക്കാം
9ചലിക്കും ചിത്രങ്ങള്‍ദൃശ്യസംയോജനംഹലോ .... മൈക്ക് ടെസ്റ്റിങ്ങ്
10കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തകസംവിധാനംകമ്പ്യൂട്ടറിന്റെ ഉള്ളറകളിലേക്ക്എന്റെ കമ്പ്യൂട്ടര്‍
മാറ്റങ്ങള്‍ എന്തൊക്കെ
പത്താം ക്ലാസ് പാഠ പുസ്തകത്തിലെ പ്രധാന മാറ്റങ്ങള്‍

ഓപ്പണ്‍ ഓഫീസ് എന്നതിന് പകരം ഈ വര്‍ഷത്തെ ഓഫീസ് പാക്കേജില്‍ ലിബര്‍ ഓഫീസാണ് ഉപയോഗിക്കുന്നത്
 പാഠം 1:- മുന്‍ വര്‍ഷത്തേത് പോലെ ഈ വര്‍ഷവും പത്താം ക്ലാസ് പാഠപുസ്തകം ആരംഭിക്കുന്നത് ഇമേജ് എഡിറ്റിങ്ങ് സോഫ്റ്റ്‌വെയറായ INKSCAPE- ലൂടെയാണ്. ഒരു ലോഗോ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളാണ് ഈ അധ്യായത്തില്‍ പ്രതിപാദിക്കുന്നത്. ഇതിനായി മുന്‍ വര്‍ഷത്തെ ടൂളുകള്‍ക്ക് പുറമെ ഏതാനും ടൂളുകള്‍ പുതുതായി പരിചയപ്പെടുന്നുണ്ട്. ലോഗോയില്‍ പുതുതായി ചിത്രങ്ങളും ടെക്സ്റ്റുകളും ഉള്‍പ്പെടുത്തി അതിനെ ആകര്‍ഷകമാക്കുന്ന രീതിയും വിശദീകരിക്കുന്നുണ്ട്. 
പാഠം 2:-  വേര്‍ഡ് പ്രോസസറില്‍ തയ്യാറാക്കിയ ഒരു ഡോക്യുമെന്റിനെ പ്രസിദ്ധീകരണത്തിന് മുമ്പ് ഖണ്ഡികകള്‍ക്കും തലക്കെട്ടുകള്‍ക്കും ഏകീകൃത രൂപം(ഒരേ വലിപ്പം, ഫോണ്ട്, നിറം)  നല്‍കുന്നതിനുള്ള മാര്‍ഗമാണ് ഇവിടെ വിശദീകരിക്കുന്നത്. മുന്‍പ് പാഠപുസ്തകത്തില്‍ വിശദീകരിച്ചിരുന്ന Styles and Formating എന്ന ടൂളുപയോഗിച്ച്  ഡോക്യുമെന്റിനെ ആകര്‍ഷകമാക്കുന്നതോടൊപ്പം Clone Formating ഉം അതേ പോലെ Index തയ്യാറാക്കുന്ന മാര്‍ഗവും ഈ അധ്യായത്തില്‍ വിശദീകരിക്കുന്നുണ്ട്. അതോടൊപ്പം തന്നെ നിലവിലുള്ള പാഠപുസ്തകത്തിലെ മെയില്‍ മെര്‍ജ് എന്ന സങ്കേതം ഉപയോഗിക്കുന്നതിനുള്ള പുതിയൊരു രീതിയാണ് ഇവിടെ വിശദീകരിച്ചിരിക്കുന്നത്. നിലവിലുള്ള രീതിയിലെ പ്രവര്‍ത്തനങ്ങളേക്കാള്‍ ലളിതമാണ് പുതിയ മാര്‍ഗം.
പാഠം 3:- വെബ് ‌ഡിസൈനിങ്ങുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ പാഠപുസ്തകത്തിലെ HTML ടാഗുകള്‍ ഒമ്പതാം ക്ലാസിലേക്ക് മാറിയതിനോടൊപ്പം തന്നെ പത്താം ക്സാസില്‍ css (Cascading Style Sheet) ഉപയോഗിക്കുന്ന രീതിയാണ് ഈ അധ്യായത്തില്‍ വിശദീകരിച്ചിരിക്കുന്നത്. 
 പാഠം 4:- കഴിഞ്ഞ വര്‍ഷത്തെ പാഠപുസ്തകത്തിലെ പൈത്തണ്‍ എന്ന പ്രോഗ്രാമിങ്ങ് ഭാഷ ഈ വര്‍ഷവും ആവര്‍ത്തിക്കുന്നുണ്ട്. എങ്കിലും ഈ വര്‍ഷത്തെ പൈത്തണ്‍ ഭാഷയില്‍ പ്രധാനമായും ജ്യാമിതീയ രൂപങ്ങളും അവയുപയോഗിച്ച് പാറ്റേണുകള്‍ നിര്‍മ്മിക്കുന്ന രീതിയുമാണ് വിശദീകരിക്കുന്നത്. ജ്യാമിതീയ രൂപങ്ങള്‍ കളറില്‍ വരക്കുന്നതിനുള്ള കോഡുകള്‍ ഉള്‍പ്പെടെ മുല്‍ വര്‍ഷത്തേതില്‍ നിന്നും കുറച്ച് പുതിയ ആശയങ്ങള്‍ ഈ വര്‍ഷത്തെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. IDLE ന്റെ വേര്‍ഷനിലും മാറ്റമുണ്ടായിട്ടുണ്ട്.
പാഠം 5:- അഞ്ചാമത്തെ പാഠം നെറ്റ്‌വര്‍ക്കിങ്ങ് ആണ്. കഴിഞ്ഞ വര്‍ഷത്തെ പാഠപുസ്തകത്തിലെ അതേ ആശയങ്ങളുപയോഗിച്ച് കമ്പ്യൂട്ടറുകളെ ഒരേ നെറ്റ്‌വര്‍ക്കിലുള്‍പ്പെടുത്തുന്നതെങ്ങനെയെന്നും അതിനാവശ്യമായ ഉപകരണങ്ങളെയും പരിചയപ്പെടുത്തുന്നു. വിവിധ നെറ്റ്‌വര്‍ക്കുകളും അവ ഉപയാഗിച്ച് പരസ്പരം വിവരശേഖരണം നടത്തുന്ന രീതിയും പരിചയപ്പെടുത്തുന്നു. ഈ അധ്യായത്തിലെ ചോദ്യങ്ങള്‍ കൂടുതലായും ഥിയറി പരീക്ഷയിലാവും ഉണ്ടാവുകയെന്ന് പ്രതീക്ഷിക്കാം.
പാഠം 6:- മുമ്പ് എട്ടാം ക്ലാസിലെ പാഠപുസ്തകത്തിലുള്‍പ്പെടുത്തിയിരുന്ന സണ്‍ക്ലോക്ക് ഇപ്പോള്‍ പത്താം ക്ലാസിലെ പാഠഭാഗമായി മാറി എന്നതാണ് പ്രധാനമാറ്റങ്ങളിലൊന്ന്. സണ്‍ക്ലോക്കുപയോഗിച്ച് വിവിധ സമയമേഖലകള്‍ നിരീക്ഷിക്കുകയും അവയിലെ മാറ്റങ്ങളുമെല്ലാം എട്ടാം ക്ലാസില്‍ പഠിച്ച പാഠഭാഗങ്ങളായതിനാല്‍ പത്താം ക്ലാസില്‍ കുട്ടികള്‍ക്ക് അവ ബുദ്ധിമുട്ടുണ്ടാക്കില്ല എന്ന് പ്രതീക്ഷിക്കാം. ഇതോടൊപ്പം നിലവിലെ പാഠപുസ്തകത്തിലെ QuantumGis അതേ രീതിയില്‍ തന്നെ നിലനിര്‍ത്തിയിട്ടുമുണ്ട്. അധികമായി ത്രിമാനരൂപങ്ങളാണ് ക്വാണ്ടംജിസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പാഠം 7:- ഇന്റര്‍നെറ്റിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഈ അധ്യായത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇ-മെയില്‍, ഇ-ബാങ്കിങ്ങ്, ഇ-ഗവേണന്‍സ് എന്നിങ്ങനെയുള്ള ഇ-സങ്കേതങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം തന്നെ സോഷ്യല്‍ മീഡിയകളെയും അവയിലൊളിഞ്ഞിരിക്കുന്ന ചതിക്കുഴികളും വിശദീകരിക്കുന്നു. സുരക്ഷിതമായ ഇന്റര്‍നറ്റ് ഉപയോഗത്തിന്റെ ആവശ്യകതകള്‍ വിശദീകരിക്കുന്നതോടൊപ്പം തന്നെ സൈബര്‍നിയമങ്ങള്‍ കൂടി ആവാമായിരുന്നു.
പാഠം 8:- ഡേറ്റാബേസ് മാനേജ്മെന്റ് സിസ്റ്റം എന്ന മുന്‍ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ ഡേറ്റാബേസ് തയ്യാറാക്കുന്ന രീതി വിശദീകരിക്കുന്നതോടൊപ്പം ഡേറ്റാബേസില്‍ വിവരങ്ങളുള്‍പ്പെടുത്താനും അവയുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന പുതിയ പ്രവര്‍ത്തനവും ഈ വര്‍ഷം വിശദീകരിക്കുന്നുണ്ട്. 

പാഠം 9:- ആനിമേഷന്‍ എന്ന് കേല്‍ക്കുമ്പോള്‍ നമ്മുടെ ഓര്‍മ്മയിലെത്തുക Tupi2D എന്ന സോഫ്റ്റ്‌വെയറായിരുന്നെങ്കില്‍ അതിനെ പൂര്‍ണ്ണമായും ഒഴിവാക്കി ആനിമേഷനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന് Synfig Studio എന്ന പുതിയ സോഫ്റ്റ്‌വെയറാണ് ഈ വര്‍ഷം പരിചയപ്പെടുത്തുന്നത്. സ്റ്റോറി‌ബോര്‍ഡ് മുതല്‍ ആനിമേഷന്‍ തയ്യാറാക്കുന്നത് വരെയുള്ള വിവിധ ഘട്ടങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം വിവിധ ഫോര്‍മാറ്റുകളിലേക്ക് എക്‌സ്പോര്‍ട്ട് ചെയ്യുന്നതും വിശദീകരിച്ചിട്ടുണ്ട്. ഈ പാഠപുസ്തകത്തിലെ പുതിയതെന്ന് പറയാവുന്ന ഏക പാഠഭാഗവും ഇതാണ്.

പാഠം 10:-ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളെക്കുറിച്ചും അവയുടെ ആവശ്യകത , ധര്‍മ്മം എന്നിവയെക്കുറിച്ച് വിശദീകരിക്കുന്ന ഈ അധ്യായത്തില്‍ പറഞ്ഞിരിക്കുന്ന ഭൂരിഭാഗം കാര്യങ്ങളും പഴയ പാഠപുസ്തകത്തിന്റെ ആവര്‍ത്തനമാണ്. അതോടൊപ്പം User Creation, Partition, File System മുതലായവയും വിശദീകരിക്കുന്നു.

VICTORS CHANNEL-ല്‍ സംപ്രേക്ഷണം ചെയ്ത പുതിയ പാഠപുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന പരിപാടിയുടെ ലഭ്യമായ ലിങ്കുകള്‍ ചുവടെ
  • SCRATCH (ക്ലാസ് VIII -അധ്യായം5:എന്റെ സ്വന്തം കമ്പ്യൂട്ടര്‍ഗെയിം
  • DATABASE (ക്ലാസ് X -അധ്യായം 8:വിവരസഞ്ചയം ഒരാമുഖം)
    
 
      

2 Comments

Previous Post Next Post