FLASH NEWS

രണ്ടാം പാദവാര്‍ഷികപരീക്ഷാ ടൈം ടേബിള്‍ ചുവടെ. SPARK Message:-Provision for updating Aadhaar No and Name as in Aadhaar has been provided in SPARK in Service matters -> Personal Details ->Present service details. All DDOs are requested to update the Aadhaar no, Name as in Aadhaar before 25th November 2017 വിദ്ാസമുന്നതി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി നവമ്പര്‍ 25 വരെ ദീര്‍ഘിപ്പിച്ചു.SBT ബാങ്ക് (SBTR എന്ന് തുടങ്ങുന്ന IFSC) ഇപ്പോള്‍ നിലവിലില്ലാത്തതിനാല്‍ OBC Scholarship അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ SBT എന്ന് രേഖപ്പെടുത്തിയ പാസ്‍ബുക്ക് ഹാജരാക്കിയിട്ടുണ്ടെങ്കിൽ ബാങ്കുമായി ബന്ധപ്പെട്ട് ശരിയായ IFSC എന്റർ ചെയ്യാന്‍ നിര്‍ദ്ദേശം. സ്നേഹപൂര്‍വ്വം ഓണ്‍ലൈന്‍ അപേക്ഷാ തീയതി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. സംസ്ഥാന സ്കൂള്‍ ശാസ്തോല്‍സവം November 23 മുതല്‍ 27 വരെ കോഴിക്കോട് വെച്ച്. വിവിധ ഉപദില്ലാ കലോല്‍സവ വിവരങ്ങള്‍ക്ക് കലോല്‍സവം പേജ് സന്ദര്‍ശിക്കുക. OBC Premetric Scholarshipന് അപേക്ഷകള്‍ സ്വീകരിക്കേണ്ട അവസാനദിവസം നവംബര്‍24. Data Entry ഡിസംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കണം. 2018 വര്‍ഷത്തെ GPAIS പ്രീമിയം പുതുക്കുന്നതിനുള്ള സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍. പ്രീമിയം തുക 400 രൂപ നവംബര്‍ മാസശമ്പളത്തില്‍ നിന്നും കിഴിവ് ചെയ്യണമെന്ന് നിര്‍ദ്ദേശം‍
Second Term Exam Time Table
VIJAYASREE GRADE UPLOADING
STATE SASTHROLSAVAM
ഉപജില്ലാ കലോല്‍സവം പേജ്
SSLC 2018 - Sampoorna Updation
OBC Premetric 2017-18
VIDYA SAMUNNATHI
SRADHA
Navaprabha Module
SCHOOL KALOLSAVAM
SNEHAPOORVAM
BROADBAND COMPLAINT REGISTRATION
SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി 2017-18 വര്‍ഷത്തെ HM/SITC/JSITC എന്നിവരുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു
Pre-Metric Scholarships 2017-18
സമഗ്ര - E Resource Portel
INCOME-TAX CALCULATOR(Sri.SUDHEER KUMAR T.K)
NOON MEAL SOFTWARE(NMP & K2) New Updated

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD
WEBSITEHere

പാലക്കാട് ജില്ലയില്‍ നിന്നും സംസഥാന സ്കൂള്‍ ശാസ്ത്രോല്‍സവത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ വിദ്യാര്‍ഥികളുടെയും എസ്കോര്ട്ടിങ്ങ് അധ്യാപകരുടെയും യോഗം 20ന് രാവിലെ പത്തരക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍. ഫോട്ടോ പതിച്ച ID Card പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പ് സഹിതം ഹാജരാകണമെന്ന് DDE.

6,9 ക്ലാസുകളിലേക്കുള്ള സൈനിക സ്കൂള്‍ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവലാനദിവസം നവംബര്‍ 30. പാലക്കാട് ജില്ലയിലെ പരീക്ഷാകേന്ദ്രം HS കണ്ണാടി. വിശദാംശങ്ങള്‍ ഇവിടെ‍

2017-18 വര്‍ഷത്തെ പാലക്കാട് റവന്യൂ ജില്ലാ ശാസ്ത്രോല്‍സവത്തോടനുബന്ധിച്ച് ലോഗോ ക്ഷണിച്ച് കൊള്ളുന്നു ഒക്ടോബര്‍ 20നുള്ളില്‍ ddepkd@gmail.com എന്ന മെയില്‍ IDയിലേക്ക് jpeg Formatല്‍ നല്‍കണം.






DEO PALAKKAD
ഭരണഭാഷ മലയാളമായിരിക്കണമെന്ന നിര്‍ദ്ദേശത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിലെ എല്ലാ ഇടപാടുകളും മലയാളത്തിലാവണമെന്ന നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നെന്നുറപ്പ് വരുത്തണമെന്ന് നിര്‍ദ്ദേശം

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെയും SSLC പരീക്ഷയുടെയും ഭാഗമായി പ്രധാനാധ്യാപകര്‍ക്കായി നാളെ (നവംബ്ര‍ 18) നടത്താനിരുന്ന ഏകദിനയോഗം 22ന് രാവിലെ പത്ത് മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളിലേക്ക് മാറ്റി വെച്ചതായി DEO.

ഈ വര്‍ഷം SSLC പരീക്ഷ എഴുതുന്ന LD വിഭാഗം വിദ്യാര്‍ഥികളെ കണ്ടെത്തുന്നതിനുള്ള സ്കൂള്‍തല സ്ക്രീനിങ്ങ് നവംബര്‍ 20 മുതല്‍ അഞ്ച് ദിവസങ്ങളിലായി നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സ്കൂല്‍ മെയിലില്‍.

വിദ്യാര്‍ഥികളെ കണ്ടെത്തി ലിസ്റ്റ് നവംബര്‍ പത്തിനുള്ളില്‍ നിശ്ചിതമാതൃകയില്‍ സമര്‍പ്പിക്കാന്‍ DEO നിര്‍ദ്ദേശം. Resource അധ്യാപകരില്ലാത്ത വിദ്യാലയങ്ങള്‍ സമീപ സ്കൂളുകളിലെ റിസോഴ്‌സ് അധ്യാപകരുടെ സഹായത്തോടെ സ്ക്രീനിങ്ങ് നടത്തി യോഗ്യരായവരെ മാത്രമേ ശുപാര്‍ശ ചെയ്യാവൂ എന്നും DEO

Prakrithi Khoj Online Quiz(കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം സംഘടിപ്പിക്കുന്നത്) ഡിസംബര്‍ 25വരെ.http://pkeq.nic.in എന്ന ലിങ്കില്‍ വിശദാംശങ്ങള്‍ ലഭിക്കും. പരമാവധി വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാന്‍ നിര്‍ദ്ദേശം



DEO OTTAPALAM
WEBSITE :Here
SSLC പരീക്ഷയുമായി ബന്ധപ്പെട്ട് പ്രധാനാധ്യാപകരുടെ ഒരു യോഗം 22ന് ബുധനാഴ്ച രാവിലെ പത്ത് മണിക്ക് ഒറ്റപ്പാലം സ്കൗട്ട് ഹാളില്‍ ചേരുന്നതാണെന്ന് DEO അറിയിക്കുന്നു

ഭരണാഘടനാ ദിനത്തോടനുബന്ധിച്ച് വിദ്യാലയങ്ങളില്‍ 25ന് ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് നിര്‍ദ്ദേശം

GAIN PFമായി ബന്ധപ്പെട്ട് ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് HS വിദ്യാലയങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ പ്രൊഫോര്‍മ പൂരിപ്പിച്ച് നവംബര്‍ 23നകം അയക്കണമെന്ന് DEO. 2016-17 വര്‍ഷം ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാത്തവരുടെ വിവരങ്ങള്‍ APFOയെ നവമ്പര്‍ 25നകവും അറിയിക്കണം

SSLC IED(LD വിഭാഗം) മെഡിക്കല്‍ ക്യാമ്പ് നടത്തുന്നതിനുള്ള ചുമതല അതത് പ്രധാനാധ്യാപകര്‍ക്കാണെന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കണ്‍സഷനുള്ള അപേക്ഷകള്‍ ഡിസംബര്‍ എട്ടിനകം DEOയില്‍ എത്തിക്കണമെന്നും നിര്‍ദ്ദേശം

2017 January മുതലുള്ള Reconciled expenditure Statement പ്രധാനാധ്യപകര്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന് DEO

ഈ വര്‍ഷത്തെ SSLC ഡ്യൂട്ടിക്കുള്ള സ്റ്റാഫ് ലിസ്റ്റ് ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അതോടൊപ്പം തന്നെ പ്രധാനാധ്യാപകന്റെ വിവരങ്ങളും 2018 പരീക്ഷക്ക് എത്ര കുട്ടികളുണ്ടെന്ന വിവരവും ഇതിനായുള്ള ലിങ്ക് വഴി എല്ലാ പ്രധാനാദ്ധ്യാപകരും DEOയുടെ ഓണ്‍ലൈന്‍ സൈറ്റിലൂടെ 15/11/2017 നകം വിവരങ്ങള്‍ നല്‍കേണ്ടതാണെന്നും DEO

സമുന്നതി സ്കോളര്‍ഷിപ്പിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ 15നകം സമര്‍പ്പിക്കണമെന്ന് DEO

GAIN PFമായി ബന്ധപ്പെട്ട് സ്കൂള്‍ മെയിലില്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് DEO

VI&OH വിഭാഗം മെഡിക്കല്‍ ബോര്‍ഡ് ക്യാമ്പിനുള്ള വിദ്യാര്‍ഥികളുടെ ലിസ്റ്റ് സ്കൂള്‍ മെയിലില്‍

വിദ്യാലയങ്ങളില്‍ സൂക്ഷിക്കേണ്ട ആസ്തി രജിസ്റ്ററിന്റെയും Rent Registerന്റെയും മാതൃകകള്‍ മെയിലില്‍

SSLC വിദ്യാര്‍ഥികളുടെ ഫോട്ടോ എടുക്കുന്നത് ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷനില്‍ അംഗത്വമുള്ള സ്റ്റുഡിയോകളുടെ സഹകരണത്തോടെയാവണമെന്നും അധ്യാപകരോ മറ്റ് ജീവനക്കാരോ എടുക്കുന്നത് വിലക്കിയിട്ടുള്ളതാണെന്നും DEO

NMMS വിദ്യാര്‍ഥികളുടെ School Mailല്‍ നല്‍കിയിരിക്കുന്ന പ്രൊഫോര്‍മ പൂരിപ്പിച്ച് രണ്ട് ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് DEO

എല്ലാ വിദ്യാലയങ്ങളിലും LPG ഉപയോഗിക്കുന്നു എന്നുറപ്പ് വരുത്താന്‍ DEOയുടെ ഓണ്‍ലൈന്‍ എന്‍ട്രി സൈറ്റിലൂടെ നല്‍കണമെന്ന് DEO

ഈ വര്‍ഷത്തെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാലയങ്ങളിലെ മുഴുവന്‍ HSA/UPSA അധ്യാപകരുടെ പേര് വിവരങ്ങള്‍ സീനിയോരിറ്റി അടിസ്ഥാനത്തില്‍ തയ്യാറാക്കിയതും(A3 Sheetല്‍ നിശ്ചിത പ്രൊഫോര്‍മയില്‍) SITC/JSITC, 8,9,10 ക്ലാസുകളിലെ IT പഠിപ്പിക്കുന്ന അധ്യാപകരുടെ വിവരങ്ങളും നവംബര്‍ പത്തിനകം സമര്‍പ്പിക്കണമെന്ന് DEO

SSLC പരീക്ഷാ ഇളവുകള്‍ക്കര്‍ഹതയുള്ള HI, VI, MR, CP, OH വിഭാഗം വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ അനുബന്ധരേഖകള്‍ സഹിതം നവംബര്‍ പത്തിനകവും LD വിഭാഗം അപേക്ഷകള്‍ ഡിസംബര്‍ എട്ടിനകവും സമര്‍പ്പിക്കണമെന്ന് DEO

2017-18 വര്‍ഷത്തെ പാലക്കാട് റവന്യൂ ജില്ലാ സ്കൂള്‍ ശാസ്‌ത്രമേള ഒറ്റപ്പാലത്ത് വെച്ച് നവംബര്‍ 5,6,7 തീയതികളില്‍.

OBC Premetric Scholarshipകള്‍ ബാങ്കുകള്‍ മുഖേന വിതരണം ചെയ്യുന്നതിനാല്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിച്ച വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് നിര്‍ദ്ദേശം


DEO MANNARKKAD
WEBSITE:Here

മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ല ഹൈസ്കൂള്‍ പ്രധാനാധ്യാപകയോഗം നവംബര്‍ 14ന് പത്തരക്ക് മണ്ണാര്‍ക്കാട് GMUPSല്‍

IEDC വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ നിശ്ചിത മാതൃകയില്‍ നവംബര്‍ 11നകം സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം. PSC അംഗീകരിച്ചിട്ടുള്ള അധ്യാപകയോഗ്യതകള്‍ ഇല്ലാതെ നിലവില്‍ Govt/Aided വിദ്യാലയങ്ങളില്‍ സര്‍വീസില്‍ തുടരുന്ന അധ്യാപകരുടെ വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയിരിക്കുന്ന മാതൃകയില്‍ തയ്യാറാക്കി 23നകം സമര്‍പ്പിക്കണമെന്ന് DEO

വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളിലും സ്കൂളുകളിലും വാടക രജിസ്റ്ററുകളില്‍ കെട്ടിട ഉടമയുടെ അപേക്ഷാ തീയതി, ബില്‍ഡിങ്ങ് നമ്പര്‍, മുന്‍ സിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ്, റെന്റ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച തീയതി, ഗവ അനുവദിച്ച ഉത്തരവ് നമ്പര്‍കാലാവധി, ബില്‍ഡിങ്ങ് ഉടമയുടെ പ്ര് വിലാസം എന്നിവ എഴുതി സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശം

സമഗ്ര പോര്‍ട്ടലില്‍ എല്ലാ അധ്യാപകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എല്ലാ അധ്യാപകരും കുറഞ്ഞത് ഒരു പാഠത്തില്‍ നിന്നും ഒരു ചോദ്യെമെങ്കിലും അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നുറപ്പാക്കണമെന്നും DPI



Monday, May 30, 2016

8, 9, 10 ക്ലാസുകളിലെ പുതിയ ഐ ടി പാഠപുസ്തകങ്ങളിലൂടെ

NEW IT TEXT BOOKS (DRAFT)- STD VIII : STD IX : STD X
 
      8, 9 , 10 ക്ലാസുകളിലെ ഐ ടി പാഠപുസ്തകങ്ങള്‍ ഒന്നിച്ച് മാറിയിരിക്കുകയാണല്ലോ. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലെയും മൂന്ന് വീതം അധ്യാപകര്‍ക്ക് ആദ്യഘടത്തില്‍ പരിശീലനം നല്‍കുന്നതിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.. സ്കൂള്‍ തുറന്നതിന് ശേഷം ഒരു ബാച്ച് പരിശീലനം കൂടി നടത്തി എല്ലാ വിദ്യാലയങ്ങളിലെയം അധ്യാപകര്‍ക്ക് പരിശീലനം ലഭിച്ചുവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കുലറും പുറപ്പെടുവിച്ചിരുന്നു. പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാലയങ്ങളിലെ മറ്റധ്യാപകര്‍ക്ക് പരിശീലനം നല്‍കി അവരെ സജ്ജമാക്കുകയാണ് ലക്ഷ്യം. പുതിയ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ പാഠഭാഗങ്ങളും അവയില്‍ വന്ന മാറ്റങ്ങളെയും ഒന്ന് പരിശോധിക്കുകയാണ് ഈ പോസ്റ്റിലൂടെ ഉദ്ദേശിക്കുന്നത്.
     ഏറ്റവും പ്രാഥമികമായി വേണ്ടത് പുതിയ റിസോഴ്സുകള്‍ ഉള്‍പ്പെടുത്തിയ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളോടെ സ്കൂള്‍ ലാബിനെ പ്രവര്‍ത്തന സജ്ജമാക്കുക എന്നതാണ്. 14.04 ന്റെ പുതിയ വേര്‍ഷന്‍ വിദ്യാലയങ്ങള്‍ക്ക് ജൂണ്‍ നാലിന് നടക്കുന്ന എസ് ഐ ടി സി മീറ്റിംഗില്‍ വിതരണം ചെയ്യുമെന്നാണ് അറിയുന്നത്. നിലവില്‍ 14.04 ഉള്ള വിദ്യാലയങ്ങള്‍ക്ക് OS-Update ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്യുകയും തുടര്‍ന്ന് Resources, Add ചെയ്യുകയും ചെയ്താല്‍ മതി. പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പാഠഭാഗങ്ങളാണ് ചുവടെയുള്ള പട്ടികയില്‍ നല്‍കിയിരിക്കുന്നത്. ഓരോ പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോ ട്യൂട്ടോറിയലുകളും അധിക പഠനവിഭവങ്ങളും ലഭ്യമാകുന്ന മുറക്ക് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
പാഠഭാഗങ്ങള്‍ താഴെ
NoClass XCLASS IXCLASS VIII
1ഡിസൈനിങ്ങിന്റെ ലോകത്തേക്ക്ചിത്രങ്ങളുടെ ലയവിന്യാസംഅക്ഷരങ്ങള്‍ കമ്പ്യൂട്ടറിലെത്തുമ്പോള്‍
2പ്രസിദ്ധീകരണത്തിലേക്ക്അക്ഷരനിവേശത്തിന് ശേഷംചിത്രലോകത്തെ വിസ്മയങ്ങള്‍
3വെബ്‌ഡിസൈനിങ്ങ് മിഴിവോടെകൈയ്യെത്തും ദൂരെ അതിരില്ലാ ലോകംഅമ്മയെന്നെഴുതാമോ കമ്പ്യൂട്ടറില്‍
4പൈത്തണ്‍ ഗ്രാഫിക്‌സ്പ്രോഗ്രാമിങ്ങ്വിസ്മയലോകം വിരല്‍ത്തുമ്പില്‍
5നെറ്റ്‌വര്‍ക്കിങ്ങ്കമ്പ്യൂട്ടറിലെ പ്രായോഗിക പാഠശാലഎന്റെ സ്വന്തം കമ്പ്യൂട്ടര്‍ ഗെയിം
6ഭൂപടവായനവിവരവിശകലനം കമ്പ്യൂട്ടറില്‍വിവരവിശകലനം എന്തെളുപ്പം
7ഇന്റര്‍നെറ്റ് പ്രവര്‍ത്തിക്കുന്നത്അനുപമമാക്കാം അവതരണംകമ്പ്യൂട്ടറിലെ പരീക്ഷണശാലകള്‍
8വിവരസഞ്ചയം ഒരാമുഖംവെബ്‌പേജുണ്ടാക്കാംഅവതരണം ആകര്‍ഷകമാക്കാം
9ചലിക്കും ചിത്രങ്ങള്‍ദൃശ്യസംയോജനംഹലോ .... മൈക്ക് ടെസ്റ്റിങ്ങ്
10കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തകസംവിധാനംകമ്പ്യൂട്ടറിന്റെ ഉള്ളറകളിലേക്ക്എന്റെ കമ്പ്യൂട്ടര്‍
മാറ്റങ്ങള്‍ എന്തൊക്കെ
പത്താം ക്ലാസ് പാഠ പുസ്തകത്തിലെ പ്രധാന മാറ്റങ്ങള്‍

ഓപ്പണ്‍ ഓഫീസ് എന്നതിന് പകരം ഈ വര്‍ഷത്തെ ഓഫീസ് പാക്കേജില്‍ ലിബര്‍ ഓഫീസാണ് ഉപയോഗിക്കുന്നത്
 പാഠം 1:- മുന്‍ വര്‍ഷത്തേത് പോലെ ഈ വര്‍ഷവും പത്താം ക്ലാസ് പാഠപുസ്തകം ആരംഭിക്കുന്നത് ഇമേജ് എഡിറ്റിങ്ങ് സോഫ്റ്റ്‌വെയറായ INKSCAPE- ലൂടെയാണ്. ഒരു ലോഗോ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളാണ് ഈ അധ്യായത്തില്‍ പ്രതിപാദിക്കുന്നത്. ഇതിനായി മുന്‍ വര്‍ഷത്തെ ടൂളുകള്‍ക്ക് പുറമെ ഏതാനും ടൂളുകള്‍ പുതുതായി പരിചയപ്പെടുന്നുണ്ട്. ലോഗോയില്‍ പുതുതായി ചിത്രങ്ങളും ടെക്സ്റ്റുകളും ഉള്‍പ്പെടുത്തി അതിനെ ആകര്‍ഷകമാക്കുന്ന രീതിയും വിശദീകരിക്കുന്നുണ്ട്. 
പാഠം 2:-  വേര്‍ഡ് പ്രോസസറില്‍ തയ്യാറാക്കിയ ഒരു ഡോക്യുമെന്റിനെ പ്രസിദ്ധീകരണത്തിന് മുമ്പ് ഖണ്ഡികകള്‍ക്കും തലക്കെട്ടുകള്‍ക്കും ഏകീകൃത രൂപം(ഒരേ വലിപ്പം, ഫോണ്ട്, നിറം)  നല്‍കുന്നതിനുള്ള മാര്‍ഗമാണ് ഇവിടെ വിശദീകരിക്കുന്നത്. മുന്‍പ് പാഠപുസ്തകത്തില്‍ വിശദീകരിച്ചിരുന്ന Styles and Formating എന്ന ടൂളുപയോഗിച്ച്  ഡോക്യുമെന്റിനെ ആകര്‍ഷകമാക്കുന്നതോടൊപ്പം Clone Formating ഉം അതേ പോലെ Index തയ്യാറാക്കുന്ന മാര്‍ഗവും ഈ അധ്യായത്തില്‍ വിശദീകരിക്കുന്നുണ്ട്. അതോടൊപ്പം തന്നെ നിലവിലുള്ള പാഠപുസ്തകത്തിലെ മെയില്‍ മെര്‍ജ് എന്ന സങ്കേതം ഉപയോഗിക്കുന്നതിനുള്ള പുതിയൊരു രീതിയാണ് ഇവിടെ വിശദീകരിച്ചിരിക്കുന്നത്. നിലവിലുള്ള രീതിയിലെ പ്രവര്‍ത്തനങ്ങളേക്കാള്‍ ലളിതമാണ് പുതിയ മാര്‍ഗം.
പാഠം 3:- വെബ് ‌ഡിസൈനിങ്ങുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ പാഠപുസ്തകത്തിലെ HTML ടാഗുകള്‍ ഒമ്പതാം ക്ലാസിലേക്ക് മാറിയതിനോടൊപ്പം തന്നെ പത്താം ക്സാസില്‍ css (Cascading Style Sheet) ഉപയോഗിക്കുന്ന രീതിയാണ് ഈ അധ്യായത്തില്‍ വിശദീകരിച്ചിരിക്കുന്നത്. 
 പാഠം 4:- കഴിഞ്ഞ വര്‍ഷത്തെ പാഠപുസ്തകത്തിലെ പൈത്തണ്‍ എന്ന പ്രോഗ്രാമിങ്ങ് ഭാഷ ഈ വര്‍ഷവും ആവര്‍ത്തിക്കുന്നുണ്ട്. എങ്കിലും ഈ വര്‍ഷത്തെ പൈത്തണ്‍ ഭാഷയില്‍ പ്രധാനമായും ജ്യാമിതീയ രൂപങ്ങളും അവയുപയോഗിച്ച് പാറ്റേണുകള്‍ നിര്‍മ്മിക്കുന്ന രീതിയുമാണ് വിശദീകരിക്കുന്നത്. ജ്യാമിതീയ രൂപങ്ങള്‍ കളറില്‍ വരക്കുന്നതിനുള്ള കോഡുകള്‍ ഉള്‍പ്പെടെ മുല്‍ വര്‍ഷത്തേതില്‍ നിന്നും കുറച്ച് പുതിയ ആശയങ്ങള്‍ ഈ വര്‍ഷത്തെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. IDLE ന്റെ വേര്‍ഷനിലും മാറ്റമുണ്ടായിട്ടുണ്ട്.
പാഠം 5:- അഞ്ചാമത്തെ പാഠം നെറ്റ്‌വര്‍ക്കിങ്ങ് ആണ്. കഴിഞ്ഞ വര്‍ഷത്തെ പാഠപുസ്തകത്തിലെ അതേ ആശയങ്ങളുപയോഗിച്ച് കമ്പ്യൂട്ടറുകളെ ഒരേ നെറ്റ്‌വര്‍ക്കിലുള്‍പ്പെടുത്തുന്നതെങ്ങനെയെന്നും അതിനാവശ്യമായ ഉപകരണങ്ങളെയും പരിചയപ്പെടുത്തുന്നു. വിവിധ നെറ്റ്‌വര്‍ക്കുകളും അവ ഉപയാഗിച്ച് പരസ്പരം വിവരശേഖരണം നടത്തുന്ന രീതിയും പരിചയപ്പെടുത്തുന്നു. ഈ അധ്യായത്തിലെ ചോദ്യങ്ങള്‍ കൂടുതലായും ഥിയറി പരീക്ഷയിലാവും ഉണ്ടാവുകയെന്ന് പ്രതീക്ഷിക്കാം.
പാഠം 6:- മുമ്പ് എട്ടാം ക്ലാസിലെ പാഠപുസ്തകത്തിലുള്‍പ്പെടുത്തിയിരുന്ന സണ്‍ക്ലോക്ക് ഇപ്പോള്‍ പത്താം ക്ലാസിലെ പാഠഭാഗമായി മാറി എന്നതാണ് പ്രധാനമാറ്റങ്ങളിലൊന്ന്. സണ്‍ക്ലോക്കുപയോഗിച്ച് വിവിധ സമയമേഖലകള്‍ നിരീക്ഷിക്കുകയും അവയിലെ മാറ്റങ്ങളുമെല്ലാം എട്ടാം ക്ലാസില്‍ പഠിച്ച പാഠഭാഗങ്ങളായതിനാല്‍ പത്താം ക്ലാസില്‍ കുട്ടികള്‍ക്ക് അവ ബുദ്ധിമുട്ടുണ്ടാക്കില്ല എന്ന് പ്രതീക്ഷിക്കാം. ഇതോടൊപ്പം നിലവിലെ പാഠപുസ്തകത്തിലെ QuantumGis അതേ രീതിയില്‍ തന്നെ നിലനിര്‍ത്തിയിട്ടുമുണ്ട്. അധികമായി ത്രിമാനരൂപങ്ങളാണ് ക്വാണ്ടംജിസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പാഠം 7:- ഇന്റര്‍നെറ്റിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഈ അധ്യായത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇ-മെയില്‍, ഇ-ബാങ്കിങ്ങ്, ഇ-ഗവേണന്‍സ് എന്നിങ്ങനെയുള്ള ഇ-സങ്കേതങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം തന്നെ സോഷ്യല്‍ മീഡിയകളെയും അവയിലൊളിഞ്ഞിരിക്കുന്ന ചതിക്കുഴികളും വിശദീകരിക്കുന്നു. സുരക്ഷിതമായ ഇന്റര്‍നറ്റ് ഉപയോഗത്തിന്റെ ആവശ്യകതകള്‍ വിശദീകരിക്കുന്നതോടൊപ്പം തന്നെ സൈബര്‍നിയമങ്ങള്‍ കൂടി ആവാമായിരുന്നു.
പാഠം 8:- ഡേറ്റാബേസ് മാനേജ്മെന്റ് സിസ്റ്റം എന്ന മുന്‍ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ ഡേറ്റാബേസ് തയ്യാറാക്കുന്ന രീതി വിശദീകരിക്കുന്നതോടൊപ്പം ഡേറ്റാബേസില്‍ വിവരങ്ങളുള്‍പ്പെടുത്താനും അവയുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന പുതിയ പ്രവര്‍ത്തനവും ഈ വര്‍ഷം വിശദീകരിക്കുന്നുണ്ട്. 

പാഠം 9:- ആനിമേഷന്‍ എന്ന് കേല്‍ക്കുമ്പോള്‍ നമ്മുടെ ഓര്‍മ്മയിലെത്തുക Tupi2D എന്ന സോഫ്റ്റ്‌വെയറായിരുന്നെങ്കില്‍ അതിനെ പൂര്‍ണ്ണമായും ഒഴിവാക്കി ആനിമേഷനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന് Synfig Studio എന്ന പുതിയ സോഫ്റ്റ്‌വെയറാണ് ഈ വര്‍ഷം പരിചയപ്പെടുത്തുന്നത്. സ്റ്റോറി‌ബോര്‍ഡ് മുതല്‍ ആനിമേഷന്‍ തയ്യാറാക്കുന്നത് വരെയുള്ള വിവിധ ഘട്ടങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം വിവിധ ഫോര്‍മാറ്റുകളിലേക്ക് എക്‌സ്പോര്‍ട്ട് ചെയ്യുന്നതും വിശദീകരിച്ചിട്ടുണ്ട്. ഈ പാഠപുസ്തകത്തിലെ പുതിയതെന്ന് പറയാവുന്ന ഏക പാഠഭാഗവും ഇതാണ്.

പാഠം 10:-ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളെക്കുറിച്ചും അവയുടെ ആവശ്യകത , ധര്‍മ്മം എന്നിവയെക്കുറിച്ച് വിശദീകരിക്കുന്ന ഈ അധ്യായത്തില്‍ പറഞ്ഞിരിക്കുന്ന ഭൂരിഭാഗം കാര്യങ്ങളും പഴയ പാഠപുസ്തകത്തിന്റെ ആവര്‍ത്തനമാണ്. അതോടൊപ്പം User Creation, Partition, File System മുതലായവയും വിശദീകരിക്കുന്നു.

VICTORS CHANNEL-ല്‍ സംപ്രേക്ഷണം ചെയ്ത പുതിയ പാഠപുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന പരിപാടിയുടെ ലഭ്യമായ ലിങ്കുകള്‍ ചുവടെ
  • SCRATCH (ക്ലാസ് VIII -അധ്യായം5:എന്റെ സ്വന്തം കമ്പ്യൂട്ടര്‍ഗെയിം
  • DATABASE (ക്ലാസ് X -അധ്യായം 8:വിവരസഞ്ചയം ഒരാമുഖം)
    
 
      

2 comments:

ravi said...

THANKS FOR THE POST

PRASANTH said...

Good..... കൂടുതൽ പ്രവത്തന വിശദീകരണങ്ങളും വൈകാതെ ലഭ്യമാക്കണേ

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!