ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

SSLC ഫലം ഇന്ന് രാവിലെ 11ന്

SSLC പരീക്ഷയുടെ ഫലം ഇന്ന് (ഏപ്രില്‍ 27 ബുധനാഴ്ച) രാവിലെ 11 മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്.സെന്തില്‍ സെക്രട്ടേറിയേറ്റിലെ പി.ആര്‍. ചേമ്പറില്‍ പ്രഖ്യാപിക്കും.
     ഔദ്യോഗിക ഫലപ്രഖ്യാപനത്തിനുശേഷം ഗവണ്മെന്റ് കോള്‍ സെന്റെര്‍ (സിറ്റിസണ്‍സ് കോള്‍ സെന്റെര്‍) മുഖേന ചുവടെ പറയുന്ന ഫോണ്‍ നംബറില്‍ അറിയാം. ബി എസ് എന്‍ എല്‍ (ലാന്‍ഡ് ലൈന്‍) 155 300 ബി എസ് എന്‍ എല്‍ (മൊബൈല്‍) 0471 155 300 മറ്റു സേവന ദാതാക്കള്‍ 0471 2335523,  0471 2115054. 0471 2115098  .
     ITS RegNo (ഉദാ:- ITS 234567)എന്ന ഫോര്‍മാറ്റില്‍ 9645221221 എന്ന മൊബൈല്‍ നമ്പരില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഫലപ്രഖ്യാപനത്തിന് ശേഷം മൂന്ന് മിനിട്ടിനകം മൊബൈലിലേക്ക് ഫലം ലഭ്യമാക്കുന്നതിന് ഐ ടി@സ്കൂള്‍ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ  www.results.itschool.gov.in എന്ന സൈറ്റില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്താലും ഫലം അറിയാന്‍ കഴിയും

   ലോകത്ത് എവിടെയുളളവര്‍ക്കും ഫലം ലഭ്യമാക്കുന്നതിന് www.results.itschool.gov.in, www.result.itschool.gov.in എന്നീ വെബ്‌സൈറ്റുകള്‍, റിസള്‍ട്ട് അനാലിസിസ് മൊബൈല്‍ ഫോണില്‍ ലഭിക്കുന്നതിന് saphalam 2016 മൊബൈല്‍ ആപ്ലിക്കേഷന്‍, രജിസ്റ്റര്‍ ചെയ്യുന്ന മൊബൈല്‍ ഫോണ്‍ നമ്പരിലേക്ക് എസ്.എം.എസ്. ഐ.വി.ആര്‍ സൊല്യൂഷന്‍ ഐ.ടി സ്‌കൂള്‍ പ്രോജക്ടിന്റെ സംസ്ഥാന ഓഫീസില്‍ ഒരേ സമയം 30 പേര്‍ക്കും 14 ജില്ലാ ഓഫീസുകളിലും ടെലിഫോണ്‍ മുഖേന റിസള്‍ട്ട് അറിയുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. സംസ്ഥാനതലത്തില്‍ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തി നിമിഷങ്ങള്‍ക്കകം സംസ്ഥാനത്തെ എല്ലാ എസ്.എസ്.എല്‍.സി പരീക്ഷാ കേന്ദ്രങ്ങളിലും റിസള്‍ട്ട് ലഭ്യമാക്കുന്നതിനുളള സംവിധാനങ്ങളും ഇതോടെപ്പം ക്രമീകരിച്ചിട്ടുണ്ട്. എസ്.എം.എസ് മുഖേന ഫലം ലഭിക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനോ ITSRegNo.9645221221 എന്ന നമ്പരിലേക്ക് എസ്.എം.എസോ അയയ്ക്കാം. ഐ.വി.ആര്‍ സൊല്യൂഷനിലൂടെ റിസള്‍ട്ട് അറിയുന്നതിന് 04846636966 എന്ന നമ്പരിലേക്ക് വിളിച്ച് രജിസ്റ്റര്‍ നമ്പര്‍ നല്‍കി റിസള്‍ട്ട് അറിയുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശാനുസരണം ഐ.ടി സ്‌കൂള്‍ പ്രോജക്ടാണ് വിപുല സംവിധാനങ്ങള്‍ സജജമാക്കിയത്. സഫലം 2016 ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ google playstore ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

Post a Comment

Previous Post Next Post