ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

സ്‌കൂള്‍ പാഠപുസ്തക വിതരണം

ഒന്നു മുതല്‍ 10 വരെയുളള പാഠപുസ്തകങ്ങളുടെ വില അടയ്ക്കുന്നത് സംബന്ധിച്ചുളള വിശദാംശം ഐടി@സ്‌കൂള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ജില്ലാ സര്‍ക്കാര്‍ /എയ്ഡഡ് സ്‌കൂള്‍ സൊസൈറ്റി സെക്രട്ടറിമാര്‍ തങ്ങള്‍ക്ക് ലഭ്യമായ പാഠപുസ്തകങ്ങളുടെ വിവരം ഐടി@സ്‌കൂള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത് സ്‌കൂള്‍ പ്രഥമാധ്യാപകര്‍ക്ക് ഉടന്‍ തന്നെ വിതരണം ചെയ്യണം. അംഗീകാരമുളള അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതല്‍ 10 വരെയുളള ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ അവര്‍ നേരത്തെ ഇന്‍ഡന്റ് നല്‍കിയ പ്രകാരമുളള എണ്ണത്തിനനുസരിച്ചുളള വിലയ്ക്കുളള ഡിമാന്റ് ഡ്രാഫ്റ്റ് പാഠപുസ്തക ആഫീസര്‍, തിരുവനന്തപുരം എന്ന പേരില്‍ തിരുവനന്തപുരത്ത് മാറത്തക്ക വിധത്തില്‍ എടുത്ത് പാഠപുസ്തക ആഫീസില്‍ മുന്‍ വര്‍ഷത്തെപ്പോലെ സമര്‍പ്പിക്കണം. സംസ്ഥാന പാഠപുസ്തക ആഫീസറുടെ റിലീസ് ഓര്‍ഡര്‍ സ്‌കൂളില്‍ ലഭ്യമാകുന്ന മുറയ്ക്ക് കെ.ബി.പി.എസിന്റെ ജില്ലാ ക്ലബുകളില്‍ നിന്നും ഏറ്റുവാങ്ങണം. പാഠപുസ്തകങ്ങള്‍ക്ക് ഇ-ട്രഷറി സംവിധാനം ഒഴിവാക്കിയിരിക്കുകയാണെന്ന് സംസ്ഥാന പാഠപുസ്തക ഓഫീസര്‍ അറിയിച്ചു. പാഠപുസ്തക ഇന്‍ഡന്റ് നാളിതുവരെ സമര്‍പ്പിക്കാന്‍ കഴിയാതിരുന്ന ഗവണ്‍മെന്റ് /എയ്ഡഡ്/അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഇന്നുതന്നെ (ഏപ്രില്‍ 29) ഐ. ടി@ സ്‌കൂള്‍ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യാവുന്നതാണെന്നും പാഠപുസ്തക ഓഫീസര്‍ അറിയിച്ചു.

Post a Comment

Previous Post Next Post