ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

SITC മാര്‍ വിരമിക്കുന്നു

പാലക്കാട് ജില്ലയിലെ എസ് ഐ ടി സി ഫോറം അംഗങ്ങളും ജില്ലയിലെ രണ്ട് പ്രമുഖ വിദ്യാലയങ്ങളിലെ എസ് ഐ ടി സിമാരുമായിരുന്ന പഴമ്പാലക്കോട് SMMHSS-ലെ ശ്രീ രാജഗോപാലന്‍ മാഷും കോട്ടോപ്പാടം KAHSS-ലെ ശ്രീ കൊച്ചുനാരായണന്‍ മാഷുമാണ് ഈ അധ്യയനവര്‍ഷം വിരമിക്കുന്ന SITC-മാര്‍. ഇവര്‍ക്ക് ഒരു യാത്രയയപ്പ് മാര്‍ച്ച് 31ന് മുമ്പ് നടത്തുന്നതിന് പദ്ധതിയിട്ടിരുന്നെങ്കിലും പരീക്ഷയുടെയും മറ്റ് തിരക്കുകള്‍ കാരണം ഉദ്ദേശിച്ച സമയത്ത് നടത്താന്‍ സാധിച്ചില്ല എന്നതില്‍ ഖേദം അറിയിക്കട്ടെ. വാല്യുവേഷന്റെയും മറ്റും തിരക്കുകള്‍ക്ക് ശേഷം ഏവര്‍ക്കും അനുയോജ്യമായ ദിവസം ഈ രണ്ട് പേര്‍ക്കും ഫോറത്തിന്റെ വക യാത്രയയപ്പ് സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. അനുയോജ്യമായ സ്ഥലവും തീയതിയും പിന്നീട് അറിയിക്കുന്നതാണ്.
RAJAGOPALAN. T

ആലത്തൂര്‍ ഉപജില്ലയിലെ  SMMHSS പഴമ്പാലക്കോട്ടെ അധ്യാപകനായ ശ്രീ ടി രാജഗോപാലന്‍ മാഷ് 1990ല്‍ UPSA ആയാണ് ഒൗദ്യോഗിക ജീവിതമാരംഭിച്ചത്. 1997ല്‍ HSA(Maths) ആയി പ്രമോഷന്‍ ലഭിച്ച മാഷ് 2000 മുതല്‍ SITC ആയും പ്രവര്‍ത്തിച്ച് വരുന്നു. ഫോറത്തിന്റെ മീറ്റിംഗുകളിലും ലഭിക്കുന്ന മറ്റെല്ലാ അവസരങ്ങളിലും രാജഗോപാലന്‍ മാഷ് ഈ മേഖലയിലെ പ്രശ്നങ്ങള്‍ കൃത്യതയോടെ അവതരിപ്പിക്കുകയും അവക്ക് പരിഹാരം ആവശ്യപ്പെടുകയുും ചെയ്യുന്നതിന് എന്നും മുന്നിലുണ്ടായിരുന്നു. എവിടെയും തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതിനുള്ള ചങ്കൂറ്റം കാണിച്ചിരുന്ന അദ്ദേഹത്തിന്റെ വിരമിക്കല്‍ വിദ്യാലയത്തിനും ഈ കൂട്ടായ്മക്കും ഒരു തീരാനഷ്ടമാണെന്ന് പറയാം. പാലക്കാട് ജില്ലയിലെ  ചൂലന്നൂരില്‍ ജനിച്ച രാജഗോപാലന്‍ മാഷിന്റെ ഭാര്യ ശ്രീമതി റീത്താ മോളിയും ഏക മകള്‍ B.Tech(IT)  ബിരുദ ധാരിണിയായ അശ്വനിയുമാണ്. മെയ് 31ന് സര്‍വീസില്‍ നിന്നും ഔദ്യോഗികമായി വിരമിക്കുന്ന മാഷിന് ഈ കൂട്ടായ്മയുടെ എല്ലാ ആശംസകളും ആയുരാരോഗ്യങ്ങളും നേരുന്നു
KOCHUNARAYANAN. P
   
 മണ്ണാര്‍ക്കാട് ഉപജില്ലയിലെ കോട്ടോപ്പാടം KAHHSSലെ ബയോളജി അധ്യാപകനാണ് ശ്രീ പി കൊച്ചുനാരായണന്‍ മാഷ്.  സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഐ ടി ആരംഭിച്ച കാലം മുതലെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു SITC ആണ്. തികച്ചും സൗമ്യമായ പ്രവര്‍ത്തനം കൊണ്ട് വളരെ നല്ലെരു സുഹൃദ്‌വലയം സമ്പാദിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പാലക്കാട് ജില്ലയിലെ തന്നെ കോട്ടോപ്പാടത്ത് ജനിച്ച  മാഷ് 1988ലാണ്  UPSA ആയാണ് ഒദ്യോഗിക ജീവിതമാരംഭിച്ചത്. 28 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുമ്പോള്‍ അത് ആ വിദ്യാലയത്തിനും അതേ പോലെ തന്നെ ഈ കൂട്ടായ്മക്കും നഷ്ടം തന്നെയാണെന്ന് പറയാതെ വയ്യ. 1992ല്‍ HSA ആയ അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ഷീബ  പഞ്ചായത്ത് മെമ്പര്‍ ആയിരുന്നു. ശ്രീ കൊച്ചുനാരായണന്‍ മാഷിന് രണ്ട് പെണ്‍കുട്ടികളാണ്. മൂത്ത മകള്‍ ശ്രീഷ B Tech ബിരുദധാരണിയും ചെന്നൈയില്‍ ജോലി ചെയ്യുന്നു .രണ്ടാമത്തെ മകളായ  ഐശ്വര്യ  Plus Two വിദ്യാര്‍ഥിനിയാണ്. മെയ് 31ന് സര്‍വീസില്‍ നിന്നും ഔദ്യോഗികമായി വിരമിക്കുന്ന മാഷിനും ഈ കൂട്ടായ്മയുടെ എല്ലാ ആശംസകളും ആയുരാരോഗ്യങ്ങളും നേരുന്നു.


Post a Comment

Previous Post Next Post