കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

SSLC പരീക്ഷ - നിര്‍ദ്ദേശങ്ങള്‍

ചീഫ് സൂപ്രണ്ടുമാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

  • പരീക്ഷാറൂമുകള്‍ സജ്ജീകരിക്കുമ്പോള്‍ ഒരു റൂമില്‍ 20 കുട്ടികള്‍ വരത്തക്ക വിധം ക്ലാസ് മുറികള്‍ ക്രമീകരിക്കണം. അവസാന റൂമില്‍ പരമാവധി 24 കുട്ടികള്‍ വരെയാകാം.
  • സ്ക്രൈബ്, Interpreter എന്നിവരെ അനുവദിച്ച വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക റൂം നല്‍കണം. സ്ക്രൈബിനെ അനുവദിച്ച കുട്ടിയുടെ മുറിയില്‍ Interpreterനെ അനുവദിച്ച കുട്ടി വരാതെ നോക്കണം. ഓട്ടിസം ബാധിച്ച കുട്ടിയുടെ മാതാപിതാക്കളാവശ്യപ്പെടുന്ന പക്ഷം കുട്ടിയുടെ റിസോഴ്സ് ടീച്ചറിനെത്തന്നെ വ്യാഖ്യാതാവായി നിയോഗിക്കാവുന്നതാണ്
  • പരീക്ഷാദിവസം മാത്രം ഓരോ റൂമുകളിലേക്കുമുള്ള ഇന്‍വിജിലേറ്റേഴ്‌സിന്റെ പോസ്റ്റിങ്ങ് നടത്തിയാല്‍ മതി. ഇന്‍വിജിലേറ്റര്‍മാരെ Rotation അടിസ്ഥാനത്തില്‍ വേണം റൂമുകളില്‍ നിയമിക്കാന്‍. ഒരേ അധ്യാപകന്‍ തന്നെ ഒരു മുറിയില്‍ സ്ഥിരമായി ഡ്യൂട്ടി ചെയ്യുന്നത് ഒഴിവാക്കണം
  • ആദ്യപരീക്ഷാ ദിവസം രാവിലെ 11 മണിക്ക് പരീക്ഷാ കേന്ദ്രത്തില്‍ ഇന്‍വിജിലേറ്റര്‍മാരുടെ യോഗം ചേര്‍ന്ന് അവര്‍ക്കാവശ്യമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കണം.
  • പരീക്ഷാ മുറികളില്‍ വെള്ളം ആവശ്യമുള്ള കുട്ടികള്‍ക്ക് അവ കൊണ്ടുവരാവുന്നതാണ്. എന്നാല്‍ ലേബലുകളുള്ള കുപ്പികള്‍ ഒഴിവാക്കണം
  • പരീക്ഷാകേന്ദ്രത്തിന്റെ ഗേറ്റുകള്‍ പരീക്ഷാസമയത്ത് അടച്ചിടരുത്
  • പരീക്ഷാസമയത്ത് പരീക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരല്ലാതെ മറ്റാരെയും കേന്ദ്രത്തില്‍ പ്രവേശിപ്പിക്കരുത്
  • ചോദ്യപേപ്പറുകള്‍ ശേഖരിക്കുന്ന അവസരത്തില്‍ അത് അന്നത്തെ പരീക്ഷയുടെ തന്നെയല്ലെ എന്ന് കോ‍ഡുകള്‍ പരിശോധിച്ച് ഉറപ്പാക്കണം
  • പരീക്ഷാദിവസങ്ങളില്‍ രാവിലെ ചോദ്യപേപ്പറുകള്‍ ചീഫും ഡെപ്യൂട്ടി ചീഫും ചേര്‍ന്ന് ഏറ്റുവാങ്ങണം. പാക്കറ്റിന്റെ വിശദാംശങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിന് ശേഷം ഇത് ലോക്കറില്‍ വെച്ച് സീല്‍ ചെയ്യണം. ലോക്കറിന്റെ ഒരു താക്കോല്‍ ചീഫും മറ്റൊന്ന് ഡെപ്യൂട്ടിയുമാണ് സൂക്ഷിക്കേണ്ടത്. 
  • പരീക്ഷാ ദിവസം ഉച്ചക്ക് 1.40ന് പുറത്തെടുക്കുന്ന ചോദ്യ പേപ്പറുകള്‍ ക്ലാസു് റൂമുകളിലെത്തിക്കേണ്ടത് ചീഫ് സൂപ്രണ്ടും ഡെപ്യൂട്ടി ചീഫും  ചേര്‍ന്നാണ് റൂമുകളിലെത്തിക്കേണ്ടത്. മറ്റാരെയും ഇതിനായി നിയോഗിക്കാന്‍ പാടുള്ളതല്ല
  • Regular, PCN, CCC, Betterment (RAC) വിഭാഗങ്ങള്‍ക്ക് School Going വിഭാഗത്തിന്റെ ചോദ്യപേപ്പര്‍ തന്നെയാണ് നല്‍കേണ്ടത്. മാര്‍ച്ച് 2011 വരെ ആദ്യമായി പരീക്ഷയെഴുതിയ പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്ക് പഴയ സിലബസ് പ്രകാരം നീലനിറത്തിലുള്ള ചോദ്യപേപ്പറുകളാണ് നല്‍കേണ്ടത്.
  • ഓരോ ദിവസത്തെയും പരീക്ഷക്ക് ശേഷം അതത് ദിവസത്തെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയ കേന്ദ്രത്തിലേക്ക് അന്നുതന്നെ അയക്കാന്‍ ശ്രമിക്കണം. അല്ലാത്ത പക്ഷം മതിയായ സുരക്ഷയോടെ അത് പരീക്ഷാകേന്ദ്രത്തിലെ ലോക്കറില്‍ സീല്‍ ചെയ്ത് സൂക്ഷിക്കുകയും തൊട്ടടുത്ത ദിവസം അയക്കുകയും വേണം
  • പരീക്ഷയുമായി ബന്ധപ്പെട്ട് സ്കൂളില്‍ സൂക്ഷിക്കേണ്ട രജിസ്റ്ററുകള്‍ കൃത്യമായി രേഖപ്പെടുത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന മുറക്ക് അവ ഹാജരാക്കേണ്ടതുമാണ്
  • അഡിഷണല്‍ ഷീറ്റുകളിലും മെയിന്‍ ഷീറ്റുകളിലും മോണോഗ്രാം ഉറപ്പാക്കണം
  • മൂല്യനിര്‍ണ്ണയകേന്ദ്രങ്ങളിലേക്കയക്കുന്ന ഉത്തരക്കടലാസുകള്‍ ഓരോ പാക്കറ്റിലും നിശ്ചിത എണ്ണത്തിനനുശൃതമാണെന്നുറപ്പ് വരുത്തണം
  • എല്ലാ ഉത്തരക്കടലാസുകളുടെയും അവസാനപേജി്ല്‍ അവസാനവരിക്ക് തൊട്ടുതാഴെ മോണോഗ്രാം പതിക്കണം
  • ഇന്‍വിജിലേഷന്‍ ഡ്യൂട്ടിയിലുള്ള എല്ലാ അധ്യാപകരുടെയും മൊബൈല്‍ നമ്പരുകള്‍ ശേഖരിച്ച് വെക്കണം
  • അധികം ഇന്‍വിജിലേറ്റര്‍മാരെ നിയമിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് OFF നല്‍കുന്ന ദിവസം അവരോട് അത്യാവശ്യ സാഹചര്യത്തില്‍ ഡ്യൂട്ടിക്കെത്താന്‍ തയ്യാറായിരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കണം. ആ സമയത്ത് അവരുടെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യരുതെന്ന നിര്‍ദ്ദേശവും നല്‍കണം
  • ഇല്‍വിജിലേറ്റര്‍മാരില്‍ നിന്നും അവരുടെ കുടുംബാംഗങ്ങളോ അടുത്ത ബന്ധുക്കളോ പ്രസ്തുത കേന്ദ്രത്തില്‍ പരീക്ഷ എഴുതുന്നില്ല എന്ന സ്ത്യവാങ്ങ്മൂലം വാങ്ങണം
  • മൂല്യനിര്‍ണ്ണയകേന്ദ്രത്തിലേക്കയക്കുന്ന CV കവറിന് പുറത്ത് Absent/Break ആയ വിദ്യാര്‍ഥിയുടെ രജിസ്റ്റര്‍ നമ്പര്‍ ചുവന്ന മഷിയില്‍ രേഖപ്പെടുത്തണം.
  • ഓരോ വിഭാഗത്തിന്റെയും ഉത്തരക്കടലാസുകള്‍ പ്രത്യേകം പ്രത്യേകം പാക്കറ്റുകളിലാണ് വാല്യുവേഷന്‍ ക്യാമ്പിലേക്കയക്കേണ്ടത്(റഗുലര്‍ വിഭാഗത്തിന്റെ പാക്കറ്റില്‍ മറ്റു വിഭാഗങ്ങള്‍ പാടില്ല) പാക്കറ്റിന് പുറത്ത് ഏത് വിഭാഗമാണെന്ന് രേഖപ്പെടുത്തണം(SGC,PCN,ARC,BT,CCC,PCO)
  • 40മാര്‍ക്കിന്റെ ഉത്തരക്കടലാസുകള്‍ 18 വീതവും 80 മാര്‍ക്കിന്റേത് 12 വീതവുമാണ് ഒരു CV കവറില്‍ ഉള്‍പ്പെടുത്തേണ്ടത്.
  • പരീക്ഷാ ദിവസങ്ങളില്‍ ആബ്‌സന്റാകുന്ന വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ അന്നേ ദിവസം അഞ്ച് മണിക്കകം പരീക്ഷാഭവന്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. ഇതോടൊപ്പം തന്നെ ഉത്തരക്കടലാസുകളയക്കുന്ന പാക്കറ്റിലും Absentees Statement പ്രത്യേക കവറിലാക്കി  അയക്കേണ്ടതുണ്ട്. Online ആയി Absentees വിവരങ്ങള്‍ അയക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്ന പരീക്ഷാഭവന്റെ Usermanuel ഇവിടെ.
  • ഉത്തരങ്ങള്‍ അയക്കേണ്ട മൂല്യനിര്‍ണ്ണയകേന്ദ്രങ്ങളുടെ ലിസ്റ്റ് ഓരോ വിദ്യാലയവും അവരവരുടെ iExAMS സൈറ്റില്‍ HM ലോഗിന‍ വഴി പ്രവേശിച്ച് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്
  • Candidature Cancellationന് അപേക്ഷിച്ചവരുടെ ഉത്തരവുകള്‍ iExAMS സൈറ്റില്‍ നിന്നും എട്ടാം തീയതിക്കകം ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണമെന്ന നിര്‍ദ്ദേശം. ഇത്തരത്തില്‍ ക്യാന്‍സലേഷന്‍ ഉത്തരവ് ലഭിച്ച വിദ്യാര്‍ഥികളുടെ നമ്പരുകള്‍ Absentees വിഭാഗത്തില്‍ ഉള്‍പ്പെടുത്തരുത്
  • പരീക്ഷ അവസാനിക്കുന്ന ദിവസം March 23ന് ഓരോ ദിവസത്തേയും ആബ്‌സന്റീസ് സ്റ്റേറ്റ്‌മെന്റ് Cosolidate ചെയ്ത് DEOയിലെത്തിക്കണം.
  • ഗ്രേസ് മാര്‍ക്ക് ആനുകൂല്യത്തിന് അര്‍ഹതയുള്ള വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസില്‍ പ്രസ്തുത ഉത്തരവിന്റെ നമ്പരും ഏതാനുകൂല്യത്തിനാണ് അര്‍ഹതയുള്ളത് എന്ന വിവരവും ചീഫ് സൂപ്രണ്ട് ചുവന്ന മഷിയില്‍ രേഖപ്പെടുത്തണം
  • REGISTERS to be maintained in Examination Centres

    1. Register for issue of Admission Tickets.
    2. Seating Arrangement Register
    3. Register of Question Paper packets received
    4. Watchman duty register
    5. Register for stock of Main book & Addl. Sheet.
    6. Register of Supervision work arrangement
    7. Register for issue of main book and question   papers
    8. Register of identification/attendance of pupils
    9. Register for opening, closing and sealing of the safe containing question paper
    10. Despatch Register of answer scripts
    11. Register of stamp account.
    12. Issue Register of Certificate.
    13. Register of examination report.
    14. Register of teachers deputed for Invigilation Duty
    15. Register of teachers deputed for valuation of answer scripts.
    ഇന്‍വിജിലേറ്റര്‍മാര്‍ക്ക് നല്‍കേണ്ട നിര്‍ദ്ദേശങ്ങള്‍
    • പരീക്ഷാദിവസം കൃത്യസമയത്ത് ഡ്യൂട്ടിക്ക് ഹാജരാകണം. പരീക്ഷാഡ്യൂട്ടി രേഖപ്പെടുത്തിയ രജിസ്റ്ററില്‍ ഒപ്പിട്ട് റൂമിലേക്കുള്ള സാമഗ്രികള്‍ ശേഖരിക്കണം
    • ഓരോ റൂമിലും ലഭ്യമാക്കിയ പാഡില്‍ ആറൂമിലേക്കാവശ്യമായ എണ്ണം മെയിന്‍ ഷീറ്റുകളും ആവശ്യത്തിന് അഡീഷണല്‍ ഷീറ്റുകളും ഉണ്ടെന്നുറപ്പാക്കുകയും അവയില്‍ മോണോഗ്രാം പതിച്ചിട്ടുണ്ടെന്നും ഉറപ്പ് വരുത്തണം
    • 1.30ന് പരീക്ഷാ റൂമുകളിലെത്തണം
    • ഹാള്‍ടിക്കറ്റ് പരിശോധിച്ച് ആ റൂമിലെ കുട്ടികളാണെന്നുറപ്പാക്കുക. ഒരു കാരണവശാലും കുട്ടികളുടെ സീറ്റുകള്‍ മാറിയിരിക്കാനനുവദിക്കരുത്
    • Extra Time അനുവദിച്ച കുട്ടികള്‍ മറ്റ് കുട്ടികളിരിക്കുന്ന റൂമുകളില്‍ അവരോടൊപ്പമാണ് പരീക്ഷ എഴുതേണ്ടത്. ഇവര്‍ക്ക് ആ റൂമിലെ അധ്യാപകന്‍ നിയമാനുശൃതമായ അധികസമയം ഉറപ്പാക്കണം
    • മെയിന്‍‍ഷീറ്റില്‍ മോണോഗ്രാം പതിച്ചതാണെന്ന് ഉറപ്പാക്കണം.
    • പരീക്ഷ  തുടങ്ങി അര മണിക്കൂറിന് ശേഷം ഒരു വിദ്യാര്‍ഥിയെയും പരീക്ഷാ ഹാളില്‍ പ്രവേശിക്കാനനുവദിക്കരുത്.
    • 1.30 മുതല്‍ 1.45 വരെയുള്ള സമയത്തിനുള്ളില്‍ ഹാള്‍ടിക്കറ്റുമായി ഒത്ത് നോക്കി അറ്റന്‍ഡന്‍സ് പരിശോധിക്കേണ്ടതും മെയിന്‍ഷീറ്റ് വിതരണം ചെയ്ത് ഓരോ കുട്ടിയുടെയും മെയിന്‍ ഷീറ്റില്‍ ഇന്‍വിജിലേറ്റര്‍ ഒപ്പിടുന്നതിന് മുമ്പ് അതില്‍ കുട്ടി രേഖപ്പെടുത്തിയ വിവരങ്ങള്‍ ശരിയാണെന്നുറപ്പാക്കണം.
    • മെയിന്‍ഷീറ്റിലും അഡീഷണല്‍ ഷീറ്റിലും കുട്ടികള്‍ രജിസ്റ്റര്‍ നമ്പര്‍ എഴുതേണ്ടതും ഇന്‍വിജിലേറ്റര്‍ ഇതില്‍ ഒപ്പിടേണ്ടതുമാണ്
    • ചീഫോ ഡെപ്യൂട്ടി ചീഫോ റുമുകളിലെത്തിക്കുന്ന ചോദ്യ പേപ്പറുകള്‍ അന്നത്തെ തന്നെയാണെന്നുറപ്പാക്കി രണ്ട് വിദ്യാര്‍ഥികളുടെ ഒപ്പ് വാങ്ങിയതിന് ശേഷം ഇന്‍വിജിലേറ്ററും ഒപ്പിട്ട് വേണം പാക്കറ്റുകള്‍ പൊട്ടിച്ച് വിതരണം നടത്താന്‍.
    • വിതരണം ചെയ്തതിന് ശേഷം ബാക്കി വരുന്ന ചോദ്യപേപ്പറുകള്‍ റുമുകളിലെ വെച്ച് ഉടനേ തന്നെ കവറുകളിലാക്കി സെല്ലോടേപ്പുപയോഗിച്ച് ഒട്ടിച്ച് സീല്‍ചെയ്യേണ്ടതും 2.30നകം ചീഫ് സൂപ്രണ്ട് അത് ശേഖരിക്കേണ്ടതുമാണ്
    • ഇന്‍വിജിലേറ്റര്‍മാര്‍ പരീക്ഷാ റൂമുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല
    • ഓരോ വിദ്യാര്‍ഥിക്കും അഡീഷണല്‍ ഷീറ്റ് ആവശ്യമുള്ള അവസരത്തില്‍ അത് അവരുടെ ഇരിപ്പിടത്തില്‍ ഇന്‍വിജിലേറ്റര്‍ എത്തിക്കണം. ഒരു കാരണവശാലും കുട്ടിയെ ഇന്‍വിജിലേറ്ററുടെ സമീപത്തേക്ക് വിളിച്ച് ഷീറ്റുകള്‍ നല്‍കരുത്
    • പരീക്ഷാ റൂമില്‍ കാല്‍ക്കുലേറ്റര്‍ , മൊബൈല്‍ അത് പോലുള്ളവ അനുവദിക്കരുത്
    • Cool off Time-ല്‍ കുട്ടികള്‍ ഉത്തരമെഴുതാന്‍ അനുവദിക്കരുത്
    • അഡീഷണല്‍ ഷീറ്റുകളുടെ എണ്ണം മെയിന്‍ ഷീറ്റില്‍ എഴുതാന്‍ നിര്‍ദ്ദേശം നല്‍കണം
    • Warning Bell വരെ കുട്ടികള്‍ ആവശ്യപ്പെട്ടാല്‍ അഡീഷണല്‍ ഷീറ്റ് നല്‍കണം
    • പരീക്ഷ അവസാനിക്കാതെ ഒരു കുട്ടിയെപ്പോലും ഹാളിന് പുറത്ത് വിടരുത്
    • പരീക്ഷക്ക് ശേഷം ഉത്തരക്കടലാസുകള്‍ രജിസ്റ്റര്‍ നമ്പരുകളുടെ ആരോഹണക്രമത്തില്‍ ശേഖരിച്ച് അവസാനപേജിലെ അവസാനവരിക്ക് തൊട്ട് താഴെ മോണോഗ്രാം പതിച്ച് ചീഫ് സൂപ്രണ്ടിനെ ഏല്‍പ്പിക്കണം
    • സോഷ്യല്‍സയന്‍സ് പരീക്ഷയുടെ ദിവസം മാപ്പ് നല്‍കാന്‍ മറക്കരുത്
    • സ്ക്രൈബിനെ അനുവദിച്ച വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ അതത് റൂമിലെ പേപ്പറുകളോടൊപ്പം ഉള്‍പ്പെടുത്തണം


    BELL TIMINGS
    First Bell (Long Bell)    -    1.30 PM (Invigilators to Rooms)
    Second Bell                  -1.45 PM  (Distribution of Question Papers)
    Third Bell (Long Bell)                    -2.00PM (Can start Writing Exams)
               ഓരോ അര മണിക്കൂറിന് ശേഷവും ഒരു ബെല്‍ അടുക്കുന്നതും പരീക്ഷ തീരുന്നതിന് 5മിനിട്ട് മുമ്പ് Warning Bell നല്‍കുന്നതുമായിരിക്കും. പരീക്ഷ തീരുന്ന സമയത്ത് 3.30 അല്ലെങ്കില്‍ 4.30ന് Long Bell.
ഇതുമായി ബന്ധപ്പെട്ട പരീക്ഷാഭവന്റെ സര്‍ക്കുലര്‍ ഇവിടെ
ചീഫ് സൂപ്രണ്ടുമാര്‍ക്കുള്ള പരീക്ഷാഭവന്റെ പുതിയ സര്‍ക്കുലര്‍ ഇവിടെ
 

1 Comments

Previous Post Next Post