തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

SSLC Valuation: നിയമന ഉത്തരവ് നല്‍കണം

Valuation Posting Orderനായി  Password നഷ്ടപ്പെട്ട വിദ്യാലയങ്ങള്‍ sysmapb@gmail.com എന്ന വിലാസത്തില്‍ സ്കൂള്‍ മെയിലില്‍ നിന്നും വാല്യുവേഷന്ാസ്‌വേര്‍ഡ് Reset ചെയ്യണമെന്ന് ആവശ്യപ്പെട്ട് മെയില്‍   നല്‍കിയാല്‍ പരീക്ഷാഭവന്‍ പാസ്‌വേര്‍ഡ് Reset ചെയ്ത് തരുന്നതാണ്    
    2016 SSLC ഉത്തരക്കലാസുകള്‍ മൂല്യനിര്‍ണയം ചെയ്യുന്നതിന് അസിസ്റ്റന്റ് എക്‌സാമിനര്‍, അഡീഷണല്‍ ചീഫ് എക്‌സാമിനര്‍ എന്നിവരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ നിയന ഉത്തരവുകള്‍ പ്രഥമാദ്ധ്യാപകര്‍ www.keralapareekshabhavan.in -ല്‍ പ്രവേശിച്ച് HM LOGIN Click ചെയ്ത് സ്‌കൂള്‍ കോഡും പാസ്‌വേര്‍ഡും നല്‍കി പോസ്റ്റിംഗ് ഓര്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്ത് ബന്ധപ്പെട്ടവര്‍ക്ക് അടിയന്തിരമായി നല്‍കേണ്ടതാണെന്ന് പരീക്ഷസെക്രട്ടറി അറിയിച്ചു. 

      ചില വിഷയങ്ങളില്‍ അപേക്ഷകരുടെ എണ്ണം കുറവായതിനാല്‍ മറ്റ് കേന്ദ്രങ്ങളിലേക്ക് അപേക്ഷിച്ചവരെ അവരാവശ്യപ്പെടാത്ത കേന്ദ്രങ്ങളില്‍ നിയമിച്ചതായി അറിയുന്നു. ഇനിയും ചില വിഷയങ്ങളില്‍ അപേക്ഷകരില്ലാത്തതിനാല്‍ നിര്‍ബന്ധിത നിയമനത്തിനായി DEOമാരോട് അടിയന്തരമായി അപേക്ഷിക്കാത്ത അധ്യാപകരുടെ ലിസ്റ്റ് ആവശ്യപ്പെട്ടതായും അറിയുന്നു

Post a Comment

Previous Post Next Post