ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

SSLC Valuation 2016

    ഈ വര്‍ഷത്തെ SSLC പരീക്ഷയുടെ മൂല്യനിര്‍ണ്ണയം ഏപ്രില്‍ 1 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍  11ഓ 12-ഓ ദിവസങ്ങളിലായി നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് എക്സാമിനര്‍മാര്‍ക്കും ചീഫുമാര്‍ക്കുമുള്ള പോസ്റ്റിങ്ങ് ഓര്‍ഡറുകള്‍ പ്രധാനാധ്യാപകര്‍ iExAMS സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് അധ്യാപകര്‍ക്ക് നല്‍കേണ്ടതാണ്. ഇതിന്റെ ഭാഗമായി ചീഫ് സൂപ്രണ്ടുമാര്‍ക്കുള്ള സ്കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ പുരോഗമിക്കുന്നു.  ഒന്നര മണിക്കൂര്‍ പരീക്ഷകളുടെ 36 പേപ്പറുകളും രണ്ടര മണിക്കൂര്‍ പരീക്ഷകളുടെ 24 പേപ്പറുകളുമാണ് ഒരു Assistant Examiner ഒരു ദിവസം മൂല്യനിര്‍ണ്ണയം നടത്തേണ്ടത്. ഓരോ റൂമുകളിലെയും ചീഫുമാരായി നിയമിക്കപ്പെട്ടവര്‍ പ്രതിദിനം 72(40 Mark Exam) അല്ലെങ്കില്‍ 48 (80 Mark Exam) ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം നടത്തണം. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയത്തിന് ആറ് രൂപ നിരക്കിലും 80 മാര്‍ക്കിന്റെ പരീക്ഷകളുടെ മൂല്യനിര്‍ണ്ണയത്തിന് ഏഴര രൂപ നിരക്കിലുമാണ് പ്രതിഫലം ലഭിക്കുക. 40 മാര്‍ക്കിന്റെ പരീക്ഷയുടെ 5 മുതല്‍ 22 വരെ പേപ്പറുകള്‍ അധികമായി മൂല്യനിര്‍ണ്ണയം നടത്തുന്നവര്‍ക്ക് അര DA അധികം ലഭിക്കും. ഇത് 23 മുതല്‍ 40 വരെയായാല്‍ ഒരു DAയും 41 മുതല്‍ 58 വരെയായാല്‍ ഒന്നര DA ,59 മുതല്‍ 76 വരെയായാല്‍ 2 DA എന്നിങ്ങനെയാവും അഡീഷണല്‍ DA ലഭിക്കുക. രണ്ടര മണിക്കൂര്‍ പരീക്ഷകള്‍ക്ക് (80 മാര്‍ക്ക്) ഇവ യഥാക്രമം അര DA( 4 മുതല്‍ 15 വരെ പേപ്പറുകള്‍ക്ക്),
ഒരു DA (16 മുതല്‍ 27 വരെ പേപ്പറുകള്‍ക്ക്), ഒന്നര DA( 28 മുതല്‍ 39 വരെ പേപ്പറുകള്‍ക്ക്), രണ്ട്  DA( 40 മുതല്‍ 51 വരെ പേപ്പറുകള്‍ക്ക്)
    വാല്യുവേഷന്‍ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് 16 DA ആണ് ലഭിക്കുക എന്നറിയുന്നു. മാതൃവിദ്യാലയത്തില്‍ നിന്നും ക്യാമ്പിലേക്കുള്ള രണ്ട് ട്രിപ്പിന്റെ തുക TA ഇനത്തില്‍ ലഭിക്കുന്നതാണ്. ഇത് സെക്കണ്ട് ക്ലാസ് ടിക്കറ്റ് നിരക്കോ അല്ലെങ്കില്‍ ബസ് യാത്രക്ക് കിലോമീറ്ററിന് രണ്ട് രൂപ നിരക്കിലോ ലഭിക്കും. പുതുക്കിയ ശമ്പളപരിഷ്കരണ ഉത്തരവില്‍ പറഞ്ഞ നിരക്കിലാവും ഇത്തവണ മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് DA ലഭിക്കുക . ഇതനുസരിച്ച് 50400 രൂപയോ അതിലധികമോ അടിസ്ഥാന ശമ്പളമുള്ളവര്‍ക്ക് 400 രൂപയും 27800 രൂപക്ക് മുകളിലും 50400 ല്‍ താഴെയും അടിസ്ഥാനശമ്പളമുള്ളവര്‍ക്ക് 320 രൂപയുമായിരിക്കും DA ആയി ലഭിക്കുക. 27800ല്‍ താഴെ അടിസ്ഥാന ശമ്പളമുള്ളവരുടെ DA , 250 രൂപയാണ്.
 വാല്യുവേഷനില്‍ പങ്കെടുക്കാനെത്തുന്ന അധ്യാപകര്‍ സാധാരണയായി റിലീവിങ്ങ് ഓര്‍ഡറിനോടൊപ്പം പ്രസ്തുതവിഷയം പത്താം ക്ലാസില്‍ കൈകാര്യം ചെയ്യുന്നു എന്ന പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രവും കരുതേണ്ടതാണ്. റിലീവിങ്ങ് ഓര്‍ഡറില്‍ അടിസ്ഥാനശമ്പളവും Basic Pay യും ഉള്‍പ്പെടുത്താന്‍ മറക്കരുത്.
   വാല്യുവേഷന്‍ ക്യാമ്പില്‍ നിന്നും നേരിട്ട് സ്കോറുകള്‍ അപ്‌ലോഡ് ചെയ്യുന്നതിന് പരീക്ഷാഭവന്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഓരോ കേന്ദ്രത്തിലും ഒന്നോ രണ്ടോ ഐ ടി മാനേജര്‍മാരുടെ നേതൃത്വത്തില്‍ സ്കോറുകള്‍ അപ്‌ലോഡ് ചെയ്യുന്നതിന് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെയും നിയമിച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ പുറത്ത് നിന്നുള്ളവരെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചിരുന്നതെങ്കില്‍ ഈ വര്‍ഷം അധ്യാപകരെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചത്.

Post a Comment

Previous Post Next Post