കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

QUIZ MAKER 2.0


     QUIZ MAKER എന്ന പേരില്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ മുമ്പ് തയ്യാറാക്കിയ സോഫ്റ്റ്‌വെയറിന്റെ പരിഷ്കരിച്ച പതിപ്പാണിത്. ആദ്യ വേര്‍ഷനില്‍ ടെക്‌സ്റ്റ് ടൈപ്പ് ചോദ്യങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതെങ്കില്‍ ഈ പുതിയ വേര്‍ഷനില്‍ ചിത്രങ്ങളും അവയോട് ബന്ധപ്പെട്ട ചോദ്യങ്ങളും ഉള്‍പ്പെടുത്താന്‍ കഴിയും എന്നതാണ് പ്രത്യേകത. ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന ഫയലിനെ കമ്പ്യൂട്ടറിലെ ഡെസ്ക‌ടോപ്പില്‍ Extract ചെയ്ത് ഇതിനുള്ളിലെ gq.sh എന്ന ഫയലിന് പെര്‍മിഷന്‍ നല്‍കി ഡബിള്‍ ക്ലിക്ക് ചെയ്ത് ടെര്‍മിനല്‍ വഴി പ്രവര്‍ത്തിപ്പിക്കുക. Root Password നല്‍കി ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം റീസ്റ്റാര്‍ട്ട് ചെയ്യുക. Application -> Accessaries -> Pho Quiz Image based Quiz Making Software വഴി സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. തുറന്ന് വരുന്ന ജാലകത്തിലെ Create New Database എന്ന റേഡിയോ ബട്ടണ്‍ വഴി ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താം. ഈ ബട്ടണ്‍ അമര്‍ത്തുന്നതോടെ Quiz Masterന് അനുയോജ്യമായ Username, Password ഇവ തിരഞ്ഞെടുക്കാനാവശ്യപ്പെടും . നമുക്കിഷ്ടമുള്ളവ തിരഞ്ഞെടുക്കുക. തുടര്‍ന്ന് ക്വിസ് പ്രവര്‍ത്തിപ്പിക്കുന്ന സാഹചര്യത്തില്‍ ഈ Username & Password ആണ് നല്‍കേണ്ടത്. Use Existing Database എന്നതുപയോഗിച്ച് ക്വിസ് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. പരീക്ഷിച്ച് അഭിപ്രായങ്ങളറിയിക്കാന്‍ മറക്കരുത്
Click Here to download GQuizMaker 2.0

1 Comments

Previous Post Next Post