പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

SSLC Seating Planner 2016(Updated)

ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷക്കുള്ള SEATING PLANNER ചുവടെ നല്‍കിയിരിക്കുന്നു. കുഴല്‍മന്ദം CAHS സ്കൂളിലെ SITCയും ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ശ്രീ സുരേഷ് സാര്‍ തയ്യാറാക്കിയ ഈ ഫയല്‍ ഉപയോഗിച്ച് Room Allotment, Stickers , Notice, Attendance , Seating Plan, Paper Account , Packing details എന്നിവ എളുപ്പത്തില്‍ തയ്യാറാക്കാന്‍ ഇത് പ്രയോജനപ്രദമാണ്. ഓരോ വിദ്യാലയത്തിലെയും ആവശ്യത്തിനനുസരിച്ചുള്ള പേജുകളുടെ മാത്രം പ്രിന്റ് എടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. Sheet 1 എന്ന പേജില്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിശദാംശങ്ങള്‍ തയ്യാറാക്കുന്നത്. Candidates Name എന്ന പേജില്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സമ്പൂര്‍ണ്ണയില്‍ നിന്നും തയ്യാറാക്കുന്ന Report ഉപയോഗിച്ച് ഉള്‍പ്പെടുത്തുക. Windows ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രര്‍ത്തിപ്പിക്കുന്നതാകും കൂടുതല്‍ ഉചിതം. ഉബുണ്ടുവില്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ Page Setupല്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം. ഇത് തയ്യാറാക്കി അയച്ചു തന്ന സുരേഷ് സാറിന് ഫോറത്തിന്റെ നന്ദി

CLICK Here for SSLC Seating Planner 2016(updated New)

Post a Comment

Previous Post Next Post