പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

SSLC IT PRACTICAL EXAM

IT Exam Help Numbers (Palakkad)
Ottappalam&Mannarkkad : Priya S -9447417607
Palakkad : Ajitha Viswanath- 9447839107
District Help Line :  0491 2520085 


ഒരു വിദ്യാലയത്തിലെ പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചാല്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍
  1. പരീക്ഷ ചെയ്ത എല്ലാ സിസ്റ്റങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ അതത് സിസ്റ്റങ്ങളില്‍ Export ചെയ്തതിനെ Server System ലേക്ക് Import ചെയ്യുകയും  ആ Import ചെയ്ത ഫയലില്‍ ആ വിദ്യാലയത്തിലെ എല്ലാ വിദ്യാര്‍ഥികളുടെയും വിശദാംശങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുറപ്പാക്കുക
  2. Absentees ആയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി Confirm Absentees നല്‍കുക.
  3. തുടര്‍ന്ന് ഈ സിസ്റ്റത്തിലെ ഫയലിനെ Final Export നടത്തി ലഭിക്കുന്ന csv ഫയല്‍ PBhavan എന്ന ഫോള്‍ഡറിലുണ്ടെന്നുറപ്പാക്കുക. 
  4. പരീക്ഷയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളുടെ മാര്‍ക്ക് ലിസ്റ്റിന്റെ PDF ഫയല്‍ പ്രിന്റൗട്ടെടുക്കുക
  5. പരീക്ഷാ ഭവനിലേക്ക് iExam സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്കുപയോഗിച്ച് PBhavan എന്ന ഫോള്‍ഡറിലെ csv ഫയലിനെ Upload ചെയ്യുക.
  6. csv file,എല്ലാ കമ്പ്യൂട്ടറുകളില്‍ നിന്നും എക്സ്പോര്‍ട്ട് ചെയ്ത ഫയലുകലെ സെര്‍വറില്‍ ഇംപോര്‍ട്ട് ചെയ്തതിന് ശേഷം സെര്‍വറില്‍ Export ചെയത itx എക്സറ്റന്‍ഷനോട് കൂടിയ ഫയല്‍, School Registration Details, Mark List Consolidated Report എന്നിവ CDയിലാക്കി ആ CD ഇതിനായി നല്‍കിയിരിക്കുന്ന കവറിലാക്കി സീല്‍ ചെയ്ത് ചീഫ് സൂപ്രണ്ടിന് കൈമാറുക. ഇതിന്റെ മറ്റൊരു കോപ്പിയും തയ്യാറാക്കി സ്കൂളില്‍ സൂക്ഷിക്കണം. കവറിന് പുറത്ത് School Code നിര്‍ബന്ധമായും എഴുതണം
  7. Comprehensive Report, മറ്റ് രേഖകള്‍ ഇവയും തയ്യാറാക്കി അതിനുള്ള കവറുകളിലാക്കി ചീഫ് സൂപ്രണ്ടിനെ ഏല്‍പ്പിക്കുക
  8. പരീക്ഷാ CDയില്‍ തന്നിരിക്കുന്ന ഫയലുപയോഗിച്ച് എല്ലാ കമ്പ്യൂട്ടറുകളിലെയും പ്രനര്‍ത്തനങ്ങള്‍ Uninstall ചെയ്യുക


ഈ വര്‍ഷത്തെ ഐ ടി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍ 27 വരെയുള്ള തീയതികളില്‍ നടത്തുന്നതിനായി നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തില്‍ സ്കൂള്‍ ലാബുകള്‍ സജ്ജമാക്കുന്ന പ്രവര്‍ത്തനം നടത്തേണ്ട സമയമായിരിക്കുന്നു. ഫെബ്രുവരി 15നോ 16നോ  ഇന്‍സ്റ്റലേഷന്‍ നടത്തി തൊട്ടടുത്ത ദിവസം പരീക്ഷ ആരംഭിക്കുന്നതിനുള്ള നിര്‍ദ്ദേശം പരീക്ഷാഭവന്‍ നല്‍കിയിട്ടുണ്ട്. ഹാള്‍ടിക്കറ്റുകള്‍ പരീക്ഷാഭവന്‍ സൈറ്റില്‍ നിന്നും ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പരീക്ഷകള്‍ക്ക് ആവശ്യമായ വിവിധ ഫോമുകള്‍ തയ്യാറാക്കി ലാബുകള്‍ ഒരുക്കുന്ന SITCമാര്‍ക്ക് പരീക്ഷയുമായി ബന്ധപ്പെട്ട വിവിധ ഫോമുകള്‍ തയ്യാറാക്കുന്നതിനുള്ള ഒരു എക്സല്‍ ഫയല്‍ തയ്യാറാക്കി അയച്ചു തന്നിരിക്കുന്നത് വല്ലപ്പുഴ സ്കൂളിലെ സുഷേണ്‍ മാഷാണ്. ചുവടെയുള്ള ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് അതിലെ DATA എന്ന ഷീറ്റില്‍ ഉള്‍പ്പെടുത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ P3, P4,P5  ഫോമുകളും Rough Work-നുള്ള ഷീറ്റുകളും പ്രിന്റെടുത്താല്‍ മതി.

പ്രാക്ടിക്കല്‍ ഇന്‍സ്റ്റലേഷന് മുന്നോടിയായി നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍
  1. System Time & Date ഇവ പരിശോധിച്ച് ശരിയാണെന്നുറപ്പാക്കുക. അല്ലാത്ത പക്ഷം System-> Preferences -‍‍> Time&Date എന്ന ക്രമത്തില്‍ പ്രവേശിച്ച് മാറ്റങ്ങള്‍ വരുത്തുക.
  2. കഴിയുന്നതും ലാബിലെ എല്ലാ കമ്പ്യൂട്ടറുകളും ഉബുണ്ടുവിന്റെ ഒരേ വേര്‍ഷന്‍(10.04, 12.04 or 14.04) ആവുന്നത് ഉപകാരമായിരിക്കും 
  3. Home-ലും Desktopലുമുള്ള അനാവശ്യഫയലുകളും ഫോള്‍ഡറുകളും Delete ചെയ്യുക.
  4. ആവശ്യമായ ഫോമുകള്‍ ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കുക.
  5. മോഡല്‍ പരീക്ഷാസമയത്ത് തകരാറുകള്‍ കണ്ടെത്തിയ കമ്പ്യൂട്ടറുകളില്‍ OS Re-install ചെയ്യുക
  6. പരീക്ഷക്ക് ആവശ്യമായ ഷെഡ്യൂള്‍ തയ്യാറാക്കി കുട്ടികള്‍ അതത് ദിവസങ്ങളില്‍ കൃത്യസമയത്ത് എത്തുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പ്രധാനാധ്യാപകന്‍ മുഖേന നല്‍കുക
  7. ഓരോ ദിവസവും പരീക്ഷക്ക് ശേഷം അതത് ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ കമ്പ്യൂട്ടറുകളില്‍ Export ചെയ്യുകയും തുടര്‍ന്ന് ഇവയെ പെന്‍ ഡ്രൈവിലേക്ക് കോപ്പി ചെയ്ത് സെര്‍വര്‍ കമ്പ്യൂട്ടറിലേക്ക് Import ചെയ്ത് എല്ലാ കുട്ടികളുടെയും സ്കോറുകള്‍ ഉണ്ടെന്നുറപ്പാക്കണം


CLICK HERE for the EXCEL SHEET FORMS For IT Practicals (Corrected)
IT PRACTICAL FORMS in pdf Format Here
Form P2 (പ്രാക്ടിക്കല്‍ പരീക്ഷ CD ശേഖരിക്കുന്ന അവസരത്തില്‍ കൊണ്ട് വരേണ്ട രസീത്) 
Click Here for IT Exam Circular

1 Comments

Previous Post Next Post