കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

ഗണിതപ്രവര്‍ത്തനങ്ങള്‍-ത്രികോണമിതി,സമാന്തരശ്രേണി

വ്യത്യസ്തങ്ങളായ പോസ്റ്റുകളിലൂടെ പാഠപ്രവര്‍ത്തനങ്ങള്‍ പരിശീലിക്കുന്നതിന് കുട്ടികള്‍ക്ക് അനുയോജ്യമായ പോസ്റ്റുകള്‍ തയ്യാറാക്കി ബ്ലോഗിനെ സമ്പുഷ്ടമാക്കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ വീണ്ടുമൊരു രു പരിശീലനപ്രവര്‍ത്തനം കൂടി തയ്യാറാക്കി നല്‍കിയിരിക്കുന്നു. പത്താം ക്ലാസിലെ ഒരുക്കവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഇത്തവണയും അദ്ദേഹം വിഷയമാക്കിയിരിക്കുന്നത്. ഒന്നാം അധ്യായമായ സമാന്തര ശ്രേണികളിലെ പ്രവര്‍ത്തനങ്ങളാണ് ഇത്തവണ അദ്ദേഹം പരിചയപ്പെടുത്തുന്നത്. അതോടൊപ്പം തന്നെ ത്രികോണമിതിയിലെ പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും അദ്ദേഹം തയ്യാറാക്കിയതും ഇവിടെ അവതരിപ്പിക്കുന്നു. ഉബുണ്ടു 14.04-ല്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പ്രവര്‍ത്തനങ്ങളും ഉള്‍പ്പെട്ട ഫയലുകള്‍ ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ സേവ് ചെയ്തതിന് ശേഷം Extract ചെയ്ത് പ്രവര്‍ത്തിപ്പിക്കുക. ഈ പ്രവര്‍ത്തനങ്ങള്‍ ബ്ലോഗിനായി പങ്ക് വെച്ച ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ ഗണിത ക്ലബിനും ബ്ലോഗ് ടീമിന്റെ നന്ദി
സമാന്തരശ്രേണിയിലെ പ്രവര്‍ത്തനങ്ങള്‍ ഇവിടെ
ത്രികോണമിതിയിലെ പ്രവര്‍ത്തനങ്ങള്‍ ഇവിടെ

ഒരുക്കം ഗണിതത്തിലെ നോട്ടുകള്‍
ഈ വര്‍ഷത്തെ ഗണിത ഒരുക്കത്തില്‍ നിന്നും ശേഖരിച്ച എല്ലാ പാഠഭാങ്ങളിലെയും പ്രധാന ആശയങ്ങളുടെ സംഷിപ്തരൂപം ഒരു ഫയലായി തയ്യാറാക്കിയത് ഇവിടെ അവതരിപ്പിക്കുന്നു. ചുവടെ തന്നിരിക്കുന്ന pdf ഫയല്‍ orukkam എന്ന പാസ്‌വേര്‍ഡ് നല്‍കി തുറക്കാവുന്നതാണ്.
ഗണിത നോട്ടുകള്‍ ഇവിടെ
 

Post a Comment

Previous Post Next Post