തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

സ്‌കൂള്‍ കലോത്സവം വിക്‌ടേഴ്‌സില്‍ തത്സമയം


ജനുവരി 19 മുതല്‍ 25 വരെ തിരുവനന്തപുരത്ത് നടക്കുന്ന 56-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം വിക്‌ടേഴ്‌സ് ചാനലില്‍ തല്‍സമയം സംപ്രേഷണം ചെയ്യും. രാവിലെ പത്ത് മുതല്‍ പരിപാടി അവസാനിക്കുന്നതുവരെ ഇടവിട്ട് സമയങ്ങളിലായാണ് സംപ്രേഷണം. മത്സര ഫലങ്ങള്‍ ഉടന്‍ പ്രേക്ഷകരിലെത്തിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. www.schoolkalolsavam.in - ലെ ലിങ്കില്‍ ഒരേസമയം പത്തുവേദികള്‍ പ്രത്യക്ഷപ്പെടും. ഇതില്‍ കാണാനാഗ്രഹിക്കുന്ന സ്റ്റേജില്‍ ക്ലിക്ക് ചെയ്താല്‍ അതില്‍നടക്കുന്ന പരിപാടി ലൈവായി കാണാം. 30 ക്യാമറകളും പ്രധാനവേദിയില്‍
സജ്ജീകരിച്ചിരിക്കുന്ന സ്റ്റുഡിയോയും വിക്‌ടേഴ്‌സ് തയ്യാറാക്കും. മത്സരങ്ങളില്‍ വിജയികളായവരുടെ കലാപ്രകടനങ്ങള്‍, അഭിമുഖങ്ങള്‍ എന്നിവയും സംപ്രേഷണം ചെയ്യും. ഐ.ടി@സ്‌കൂള്‍ സജ്ജമാക്കിയ ആന്‍ഡ്രേയ്ഡ് ആപ്പ് ഗൂഗിളിന്റെ പ്ലേസ്റ്റോറില്‍ ലഭിക്കും. സ്‌കൂള്‍ കലോല്‍സവം ആപ്പ് സൗജന്യമായി ഡൗണ്‍ ലോഡ് ചെയ്ത് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ കലോല്‍സവവുമായി ബന്ധപ്പെട്ട എല്ലാ വിവരവും ഉപയോക്താക്കള്‍ക്ക് ശേഖരിക്കാം.  എത്ര കൂടിയ ഡേറ്റയും ഞൊടിയിടയ്ക്കുള്ളില്‍ പ്രത്യക്ഷപ്പെടുന്ന കണ്ടന്റ് ഡെലിവറി നെറ്റ്‌വര്‍ക്ക് വഴിയാണ് ഈ സൗകര്യം ഐ.ടി@സ്‌കൂള്‍ ഒരുക്കിയിട്ടുള്ളത്.

Post a Comment

Previous Post Next Post