തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

ചില ഗണിതാശയങ്ങള്‍ ചിത്രങ്ങളിലൂടെ

പത്താം ക്ലാസ് പാഠ പുസ്തകത്തിലെ തൊടുവരകള്‍ എന്ന അധ്യായത്തിലെയും രണ്ട് ബിന്ദുക്കള്‍ തമ്മിലുള്ള അകലം എന്നതിനെയും അടിസ്ഥാനമാക്കി ഗണിതാശയങ്ങള്‍ വിശദമാക്കുന്ന ഏതാനും ചിത്രങ്ങള്‍ തയ്യാറാക്കി അയച്ച് തന്നിരിക്കുന്നത് പ്രമോദ് മൂര്‍ത്തി സാറാണ്. പാഠപുസ്തകത്തിെ ആശയങ്ങള്‍ വ്യക്തമാക്കുന്ന ഈ ചിത്രങ്ങള്‍ GIF Formatലാണ്. അവ ഡൗണ്‍ലോഡ് ചെയ്യണ്ട ആവശ്യമേ വരുന്നുള്ളു. ഈ ആശയങ്ങള്‍ നമുക്കായി പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിനും TSNMHS കുണ്ടൂര്‍ക്കുന്നിനും ബ്ലോഗ് ടീമിന്റെ നന്ദി
  • പത്താം ക്ലാസ്സിലെ ഗണിതത്തിലെ അകലം കാണുവാനുള്ള സൂത്രവാക്യം (Distance Formula) കണ്ടെത്തുന്നതിന്റെ തെളിവ്  
  • ബാഹ്യബിന്ദുവില്‍ നിന്ന് വൃത്തത്തിലേക്കുള്ള തൊടുവര കളുടെ നീളം തുല്യമാണെന്നതിന്റെ തെളിവ്
  • തൊടുവരകള്‍ക്കിടയിലെ കോണും കേന്ദ്രകോണും അനുപൂരകങ്ങളാണ്
  •  ഞാണും തൊടുവരയും ഉണ്ടാക്കുന്ന കോണ്‍ മറുഖണ്ഡത്തിലെ കോണിന് തുല്യം
  • തൊടുവരകളുമായി ബന്ധപ്പെട്ട മറ്റൊരു തെളിവ്

Post a Comment

Previous Post Next Post