പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

എസ് ഐ ടി സി ഫോറം വാര്‍ഷികപൊതുയോഗം



     എസ് ഐ ടി സി ഫോറത്തിന്റെ വാര്‍ഷികപൊതുയോഗം ഐ ടി സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ കെ പി നൗഫല്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് ഐ ടി സ്കൂള്‍ ഡി ആര്‍ സിയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ശ്രീ മുഹമ്മദ് ഇഖ്‌ബാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അധ്യാപക അവാര്‍ഡ് നേടിയ ശ്രീ എം പി ഗോവിന്ദരാജന്‍ (ഹെഡ്‌മാസ്റ്റര്‍, ചളവറ ഹൈസ്കൂള്‍), ശ്രീ ചന്ദ്രദാസന്‍ എം (പ്രധാനാധ്യാപകന്‍ പുറ്റാനിക്കാട്  വി എ എല്‍ പി എസ്) എന്നിവരെയും ഐ ടി രംഗത്തെ മികവിന് ശ്രീ പ്രമോദ് മൂര്‍ത്തിയെയും  ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. വിവിധ സംഘടനാ നേതാക്കളായ ശ്രീ വി പി ശശികുമാര്‍(കെ എസ് ടി എ) ശ്രീ ജയപ്രകാശ് (കെ പി എസ് ടി യു) ശ്രീ മുരളീധരന്‍ (ജി എസ് ടി യു) ശ്രീ ഷൗക്കത്തലി(കെ എസ് ടി യു) ശ്രീ വിനോദ് കുമാര്‍ (എന്‍ ടി യു) ശ്രീ അഭിലാഷ് (എ കെ എസ് ടി യു) എന്നിവരും ഐ ടി സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പ്രിയ എന്നിവരും സംസാരിച്ചു. ഫോറത്തിന്റെ നിവേദനം ശ്രീ കബീറലി എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് നല്‍കി. ഫോറം സെക്രട്ടറി ശ്രീ സുജിത്ത് എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശ്രീ യു ശിവദാസന്‍ സ്വാഗതവും ശ്രീ അബ്ദു സലീം നന്ദിയും പ്രകാശിപ്പിച്ചു

Post a Comment

Previous Post Next Post