കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

ഒഇസി: ലംപ്‌സം ഗ്രാന്റ് വിതരണം

    സംസ്ഥാനത്തെ Govt/Aided/Un-Aided സ്‌കൂളുകളില്‍ പഠിക്കുന്ന OEC വിഭാഗം വിദ്യാര്‍ത്ഥികളുടെ ഈ വര്‍ഷത്തെ ലംപ്‌സംഗ്രാന്റ്, സ്‌കൂളുകളുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകളിലേക്ക് വിതരണത്തിനായി നല്‍കിയിട്ടുണ്ട്. തുക പിന്‍വലിച്ച് വിതരണം ചെയ്തിട്ടില്ലാത്ത ഹെഡ്മാസ്റ്റര്‍മാര്‍ ഉടന്‍ ബന്ധപ്പെട്ട ബാങ്കുകളുമായി ബന്ധപ്പെട്ട് തുക പിന്‍വലിച്ച് വിതരണം പൂര്‍ത്തിയാക്കണം. പണം പിന്‍വലിക്കുന്നതിലോ ലഭ്യമാക്കുന്നതിലോ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഏതെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബാങ്ക് അധികൃതരുമായോ പിന്നാക്ക സമുദായ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായോ ബന്ധപ്പെട്ട് പരിഹാരം തേടേണ്ടതാണെന്നും പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. 
സ്കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികളുടെ ബെനിഫിഷ്യല്‍ ലിസ്റ്റ് OBC/OEC Premetric Scholarship സൈറ്റില്‍ സമ്പൂര്‍ണ്ണ Username, Password ഇവ ഉപയോഗിച്ച് പ്രവേശിക്കുമ്പോള്‍ ലഭിക്കുന്ന പേജില്‍ ലഭിക്കും

Post a Comment

Previous Post Next Post