കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

SOUNDING NUMBER SOFTWARE


         UBUNTU 10.04 ലും 12.04-ലും പ്രവര്‍ത്തിക്കുന്ന ഒരു പുതിയ സോഫ്റ്റ്‌വെയര്‍ കൂടി നമുക്കായി പങ്ക് വെക്കുകയാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍. നമ്മുടെ സ്വന്തം ശബ്ദത്തില്‍ നാം ടൈപ്പ് ചെയ്യുന്ന സംഖ്യ ഏതെന്ന് തിരിച്ച് പറയുന്ന ഒരു സോഫ്റ്റ്‌വെയര്‍. SOUNDING NUMBER SOFTWARE എന്ന് പേരിട്ടിരിക്കുന്ന ഈ സോഫ്റ്റ്‌വെയര്‍ കേവലം ഒരു ഗെയിം എന്നതിന് അപ്പുറം ചെറിയ ക്ലാസുകളിലെ കുട്ടികള്‍ക്ക് സംഖ്യകള്‍ പഠിക്കുന്നതിന് സഹായിക്കുന്ന ഒരു പഠന സഹായി എന്ന നിലയില്‍ കണക്കാക്കാവുന്നതാണ്. ചുവടെയുള്ള ഫയലുകളിലെ mysouds_1.1_all.deb എന്ന ഫയലിനെ കമ്പ്യൂട്ടറിലേക്ക് സേവ് ചെയ്യുക. തുടര്‍ന്ന് ഇതിനെ റൈറ്റ് ക്ലിക്ക് ചെയ്ത് Gdebi package installer ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് ഇതോടൊപ്പം നല്‍കിയിരിക്കുന്ന soundingnumbers.gambas.tar.gz എന്ന ഫയലിനെ കമ്പ്യൂട്ടറിലേക്ക് Extract ചെയ്തതിന് ശേഷം ലഭിക്കുന്ന ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ആദ്യം ചെയ്യേണ്ട പ്രവര്‍ത്തനം ഏതാനും സംഖ്യകളെ നമ്മുടെ ശബ്ജത്തില്‍ റിക്കോര്‍ഡ് ചെയ്യുക എന്നതാണ്. അതെങ്ങനെ നടത്തണമെന്നും ഏത് പേരില്‍ സേവ് ചെയ്യണമെന്നുമുള്ള മറ്റു വിശദാംശങ്ങള്‍ ഇതോടൊപ്പമുള്ള ഹെല്‍പ്പ് ഫയലില്‍ വിശദീകരിച്ചിട്ടുണ്ട്. 

Post a Comment

Previous Post Next Post