FLASH NEWS

സംസ്ഥാന ഗവ ജീവനക്കാര്‍ക്ക് ജനുവരി മുതല്‍ രണ്ട് ശതമാനം ക്ഷാമബത്ത അനുവദിച്ചു. പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‌സില്‍.അവധിക്കാല അധ്യാപക പരിശീലനത്തിനുള്ള SRG Training 28,29,30, May 1 തീയതികളിലേക്ക് മാറ്റിയതായി RMSA.Pay Revision Arrear Process ചെയ്യുന്നതിനുള്ള സംവിധാനം സ്പാര്‍ക്കില്‍ തയ്യാറായിട്ടുണ്ട്. അവധിക്കാല അധ്യപക പരിശീലനത്തിനുള്ള ഹൈസ്കൂള്‍ അധ്യാപകരുടെ പേരുകള്‍ ഏപ്രില്‍ 29നകം Training Management Siteല്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിര്‍ദ്ദേശം. 2012-13, 2013-14 വര്‍ഷങ്ങളില്‍ NMMS സ്കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികളില്‍ ബാങ്ക് അക്കൗണ്ടിലെ പിഴവുകള്‍ മൂലം സ്കോളര്‍ഷിപ്പ് തുക നല്‍കാന്‍ കഴിയാത്ത കുട്ടികളുടെ ലിസ്റ്റ് പരിശോധിച്ച് അക്കൗണ്ട് വിവരങ്ങള്‍ Excel Formatല്‍ തയ്യാറാക്കി DEOമാര്‍ മുഖാന്തരം സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറും ലിസ്റ്റും DOWNLOADSല്‍. 2014-15 വര്‍ഷത്തെ ഹൈസ്കൂള്‍ പ്രധാനാധ്യാപകരുടെ സ്ഥലം മാറ്റത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം മെയ് 2. അടിസ്ഥാനശമ്പളം 42500 വരെയുള്ള ജീവനക്കാരുടെ അപേക്ഷയിന്മേല്‍ ഏപ്രില്‍ മാസ ശമ്പളത്തില്‍ നിന്നും ലോണുകളുടെ തിരിച്ചടവ് ഒഴിവാക്കാനനുമതി നല്‍കിയ ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‌സില്‍. ഈ തുക 5 തുല്യ തവണകളായി തിരിച്ചടക്കണം. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ SITC/JSTC/HM വിശദാംശങ്ങള്‍ ചുവടെയുള്ള ലിങ്കിലൂടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
NMMS RESULTS 2016
HS VACATION TRAINING REGISTRATION
GENERAL TRANSFER 2017-18
GAIN PF
PAY REVISION ARREAR PROCESSING IN SPARK
‍SCHOOL WIKI
‍New IT Text Books: Mal Medium English Medium
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE(Updated with New Forms)

SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി HM/SITC/JSITC എന്നിവയില്‍ മാറ്റമുള്ള വിദ്യാലയങ്ങള്‍ അത് ഇവിടെ നല്‍കുക Form

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ വിവരശേഖരണത്തിനുള്ള ചോദ്യാവലി ഏത്രയും പെട്ടെന്ന് പൂരിപ്പിച്ച് നല്‍കണമെന്ന് DDE. ചോദ്യാവലി ഇവിടെ

പതിമൂന്നാം പഞ്ചവല്‍സര പദ്ധതിയുമായി ബന്ധപ്പെട്ട് വിവരശേഖരണത്തിന് വരുന്ന സാമ്പത്തിക സ്ഥിതി വിവരണകണക്ക് വകുപ്പിലെ ജീവനക്കാര്‍ക്ക് അവരാവശ്യപ്പെടുന്ന മാതൃകയില്‍ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് DDE നിര്‍ദ്ദേശം

31/5/2017ന് സര്‍വീസില്‍ നിലനില്‍ക്കുന്ന സംരക്ഷിതാധ്യാപകരുടെ വിശദാംശങ്ങള്‍ സ്കൂള്‍മെയിലില്‍ നല്‍കിയിരിക്കുന്ന മാതൃകയില്‍ തയ്യാറാക്കി അടിയന്തരമായി സമര്‍പ്പിക്കണമെന്ന് DDE നിര്‍ദ്ദേശം

DEO PALAKKAD
ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്കായി സ്വന്തം അഭിരുചിക്കനുസൃതമായ തൊഴില്‍ മേഖല കണ്ടെത്തുക എന്ന ലക്ഷത്തോടെ ASAP സംഘടിപ്പിക്കുന്ന സൗജന്യ റെസിഡന്‍ഷ്യല്‍ ക്യാമ്പ് മെയ് 4,5,6 തീയതികളില്‍ പാലക്കാട് . വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍,2014-15 വര്‍ഷത്തെ Incentive to Girls Scholarshipന് അര്‍ഹരായ വിദ്യാര്‍ഥിനികളുടെ SSLC പരീക്ഷയിലെ Passed/Failed വിവരങ്ങള്‍ ഇതേവരെ സ്തോളര്‍ഷിപ്പ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്താത്തവര്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് DEO

വിദ്യാലയങ്ങളില്‍ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ മാതൃകയില്‍ തയ്യാറാക്കി അടിയന്തരമായി നല്‍കണമെന്ന് DEO
SSLC പരീക്ഷാ സ്റ്റാമ്പിനത്തില്‍ നല്‍കിയ തുകയില്‍ ബാക്കിയുള്ള വിദ്യാലയങ്ങള്‍ തിരിച്ചടക്കുന്നതിനും കൂടുതല്‍ ചിലവായവര്‍ അത് രേഖാമൂലവും ആവശ്യപ്പെടണമെന്ന് DEO


DEO OTTAPALAM
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപകരുടെ വിവരങ്ങള്‍ സ്കൂള്‍മെയിലില്‍ നല്‍കിയ ഫോമില്‍ അടിയന്തരമായി നല്‍കണമെന്ന് DEO

COPTA 2003സര്‍വ്വേയില്‍ വിവരങ്ങള്‍ നല്‍കാത്ത വിദ്യാലലയങ്ങള്‍ ഏത്രയും പെട്ടെന്ന് വിവരങ്ങള്‍ നല്‍കണമെന്ന് DEO

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട പ്രൊഫോര്‍മ എത്രയും പെട്ടെന്ന് പൂരിപ്പിച്ച് നല്‍കണമെന്ന് DEO

2012-13, 2013-14 വര്‍ഷങ്ങളില്‍ NMMS സ്കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികളില്‍ ബാങ്ക് അക്കൗണ്ടിലെ പിഴവുകള്‍ മൂലം സ്കോളര്‍ഷിപ്പ് തുക നല്‍കാന്‍ കഴിയാത്ത കുട്ടികളുടെ ലിസ്റ്റ് പരിശോധിച്ച് അക്കൗണ്ട് വിവരങ്ങള്‍ Excel Formatല്‍ തയ്യാറാക്കി DEOമാര്‍ മുഖാന്തരം സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറും ലിസ്റ്റും DOWNLOADSല്‍.

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എല്ലാ ഗവ വിദ്യാലയങ്ങളിലും നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ പ്രൊഫോര്‍മയില്‍ എത്രയും വേഗം നല്‍കണമെന്ന് DEO




DEO MANNARKKAD
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ വിവരശേഖരണത്തിനുള്ള ചോദ്യാവലി ഏത്രയും പെട്ടെന്ന് പൂരിപ്പിച്ച് നല്‍കണമെന്ന് DDE ചോദ്യാവലി ഇവിടെ

ഇനിയും പ്രമോഷന്‍ ലിസ്റ്റുകള്‍ (2Copy) സമര്‍പ്പിച്ചിട്ടില്ലാത്ത പ്രധാനാധ്യാപകര്‍ 20നകം സല്‍കണമെന്ന് DEO



Tuesday, August 25, 2015

ദേശീയ പണിമുടക്കിന് ഡയസ്‌നോണ്‍

ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും സെപ്തംബര്‍ രണ്ടിന് പ്രഖ്യാപിച്ചിരിക്കുന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് പൊതുസേവനങ്ങള്‍ക്ക് തടസമുണ്ടാവാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഉത്തരവായി. പണിമുടക്ക് ദിവസം ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പ്രത്യേക സാഹചര്യങ്ങളിലൊഴികെ ഒരു തരത്തിലുള്ള അവധിയും അനുവദിക്കില്ല. ജീവനക്കാരനോ അടുത്ത ബന്ധുവിനോ അസുഖം, പരീക്ഷ, പ്രസവം, സമാനസ്വഭാവത്തിലുള്ളതും ഒഴിവാക്കാനാവാത്തതുമായ മറ്റ് കാരണങ്ങള്‍ എന്നിവയ്ക്ക് അവധി അനുവദിക്കും. നിര്‍ദ്ദിഷ്ട ഫോറത്തില്‍ ഓഫീസ് സ്റ്റാമ്പ്/സീലോടുകൂടി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മെഡിക്കല്‍ ലീവനുവദിക്കുന്നതിന് വകുപ്പ് തലവന്‍മാര്‍ തയ്യാറാകാവൂ. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങളില്‍ സംശയം തോന്നുന്നപക്ഷം അപേക്ഷകനെ അടിയന്തിരമായി മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെടണം. അവധിയപേക്ഷയില്‍ പറയുന്ന കാരണങ്ങള്‍ എന്തായാലും പണിമുടക്കില്‍ പങ്കെടുക്കാനാണ് അവധിക്കപേക്ഷിക്കുന്നതെന്ന് ഉത്തമവിശ്വാസമുണ്ടെങ്കില്‍ അപേക്ഷ നിരസിക്കാന്‍ മേലധികാരിക്ക് വിവേചനാധികാരമുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് അവധിയപേക്ഷയില്‍ ഉടന്‍തീരുമാനം കൈക്കൊള്ളണം. അപേക്ഷ പിന്നീട് പരിഗണിക്കാനായി മാറ്റിവയ്ക്കാന്‍ പാടില്ല. അവധി അനുവദിച്ചുനല്‍കപ്പെടുന്ന ജീവനക്കാരുടെ വിശദാംശങ്ങള്‍ ഓഫീസ് മേധാവി വകുപ്പ് തലവന് നല്‍കണം. ആവശ്യപ്പെട്ടാല്‍ ഏത് സാഹചര്യത്തിലാണ് അവധിയനുവദിച്ചതെന്ന് വ്യക്തമാക്കാനും ഓഫീസ് മേധാവിക്ക് ഉത്തരവാദിത്തമുണ്ടായിരിക്കും. തനിക്കുകീഴിലെ ജീവനക്കാര്‍ക്ക് അവധിയനുവദിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ മേലധികാരികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന മേലധികാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഓഫീസ് മേധാവി സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ ഓഫീസ് അടഞ്ഞുകിടക്കുകയും മറ്റ് ജീവനക്കാര്‍ക്ക് ജോലിക്ക് കയറാനാകാതിരിക്കുകയം ചെയ്താല്‍ ബന്ധപ്പെട്ട ജില്ലാ ഓഫീസറെ വിവരമറിയിക്കണം. ഓഫീസ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ജില്ലാ ഓഫീസര്‍ ഉടന്‍
നടപടിയെടുക്കുകയും വേണം. സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ ജില്ലാ കളക്ടര്‍മാരും വകുപ്പ് തലവന്‍മാരും നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും തടസ്സമില്ലാതെ കടന്നുചെല്ലാന്‍ സാഹചര്യമൊരുക്കുക, ഓഫീസിന്റെ കവാടങ്ങളില്‍ അസാധാരണമായ തിരക്കൊഴിവാക്കുക എന്നിവയും ഇവരുടെ ഉത്തരവാദിത്തമാണ്. ഇതിന് ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓഫീസിന്റെയും ഗേറ്റുകളുടെയും താക്കോല്‍ വകുപ്പ് തലവന്‍മാര്‍/ഓഫീസ് മേധാവികള്‍ കൈവശം സൂക്ഷിക്കണം. സമരത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് പ്രവേശിക്കാനാവുംവിധം ആവശ്യമായത്ര നേരത്തേ ഓഫീസ് തുറക്കുന്നതിനുള്ള നടപടികളും ഇവര്‍ സ്വീകരിക്കണം. സമരമുണ്ടാവുകയാണെങ്കില്‍ രാത്രിയില്‍ ഓഫീസിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ വകുപ്പുതലവന്‍മാരുമായി കൂടിയാലോചിച്ച് സംസ്ഥാന പോലീസ് മേധാവി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. സാഹചര്യങ്ങള്‍ക്കനുസരിച്ച് ആവശ്യമെങ്കില്‍ മറ്റു വകുപ്പുകളില്‍ നിന്ന് വാഹനങ്ങള്‍ ആവശ്യപ്പെടുകയോ സ്വകാര്യമേഖലയില്‍ നിന്ന് വാടകയ്‌ക്കെടുക്കുകയോ ചെയ്യാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കും. സമരദിവസത്തെ വേതനം ഒക്ടോബര്‍ മാസത്തെ ശമ്പളത്തില്‍ നിന്ന് തടഞ്ഞുവയ്ക്കും. ഗസറ്റഡ് ഓഫീസര്‍മാര്‍ ഒക്ടോബര്‍ മാസത്തെ പേ ബില്ലില്‍ അവര്‍ ഈ ദിവസം ജോലിക്ക് ഹാജരായിട്ടുണ്ട് എന്ന് സാക്ഷ്യപ്പെടുത്തി നല്‍കണം. പ്രിന്‍സിപ്പല്‍ സെക്രട്ടറി, സെക്രട്ടറി, സ്‌പെഷ്യല്‍ സെക്രട്ടറി, വകുപ്പ് തലവന്‍, ജില്ലാ കളക്ടര്‍, ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്‍, പോലീസ് സേനയിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍, അഖിലേന്ത്യാ സര്‍വ്വീസ് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലുള്ളവര്‍ പേ ബില്ലില്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തേണ്ടതില്ല. സമരത്തിന്റെ പേരില്‍ അക്രമത്തിലേര്‍പ്പെടുകയോ പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. സമരദിവസം മുന്‍കൂര്‍ അനുമതിയില്ലാതെ ജോലിക്ക് ഹാജരാകാതിരിക്കുന്ന താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിടും. സമരമുണ്ടാവുകയാണെങ്കില്‍ അന്നേ ദിവസം രാവിലെ 10.30-ന് മുമ്പ് വകുപ്പ് തലവന്‍മാര്‍ ആകെ ജീവനക്കാരുടെ പൊതുവിവരം, ജോലിക്ക് ഹാജരായവര്‍, അനധികൃതമായി ജോലിക്കു ഹാജരാകാത്തവര്‍ എന്നിവരുടെ എണ്ണം, ലഭിച്ച അവധിയപേക്ഷകളുടെ എണ്ണം എന്നിവ കാണിച്ച് പൊതുഭരണവകുപ്പിനെ (സീക്രട്ട് സെക്ഷന്‍) ഫോണിലൂടെ വിവരമറിയിക്കണം. ഫോണ്‍ (0471-2327559/2518399) ജില്ലയിലെ പ്രധാന ഓഫീസുകളിലെയും (നോണ്‍ റവന്യൂ ഉള്‍പ്പെടെ) കളക്ടറേറ്റിലെയും ഹാജര്‍ നിലയുള്‍പ്പെടെയുളള പൊതുവിവരങ്ങള്‍ ജില്ലാകളക്ടര്‍മാര്‍ രാവിലെ 11.30 നകം പൊതുഭരണ വകുപ്പ് (സീക്രട്ട് സെക്ഷന്‍) നെ ഫോണ്‍ മുഖാന്തിരം അറിയിക്കണം. അഡീഷണല്‍ ചീഫ് സെക്രട്ടറി/ പ്രിന്‍സിപ്പല്‍ സെക്രട്ടറി/ സെക്രട്ടറി/ സ്‌പെഷ്യല്‍ സെക്രട്ടറി തുടങ്ങിയവര്‍ തങ്ങളുടെ വകുപ്പുകള്‍ സംബന്ധിച്ച സമാനമായ പൊതുവിവരങ്ങള്‍ രാവിലെ 10.30 ന് മുമ്പ് പൊതുഭരണ വകുപ്പിനെ അറിയിക്കണം. ഇതിനുപുറമേ സെക്രട്ടേറിയറ്റ് വകുപ്പുകളിലെ ജീവനക്കാരില്‍ ജോലിക്ക് ഹാജരാകാതെ സമരത്തില്‍ പങ്കെടുക്കുന്നവരുടെ പേരും ഉദ്യോഗപ്പേരുമുള്‍പ്പെടെയുളള വിവരങ്ങള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി/ പ്രിന്‍സിപ്പല്‍ സെക്രട്ടറി/ സെക്രട്ടറി/ സ്‌പെഷ്യല്‍ സെക്രട്ടറി തുടങ്ങിയവരോ അവരുടെ അസാന്നിധ്യത്തില്‍ വകുപ്പിലെ ഏറ്റവും ഉയര്‍ന്ന ഓഫീസറോ തയ്യാറാക്കണം. ഇങ്ങനെ തയ്യാറാക്കുന്ന സമാഹൃത പട്ടിക അന്നേദിവസം തന്നെ പൊതുഭരണ വകുപ്പ് (സീക്രട്ട് സെക്ഷന്‍) സെക്രട്ടറിക്ക് മേല്‍നടപടിക്കായി നല്‍കണം. ഓഫീസ് മേധാവികളും വകുപ്പ് തലവന്‍മാരും സമാനമായ വിവരം തയ്യാറാക്കി പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് അന്നേ ദിവസം തന്നെ കൈമാറണം. ഹാജര്‍നില നിര്‍ദ്ദിഷ്ടസമയത്ത് തന്നെ നല്‍കുന്നുവെന്ന് ഉറപ്പുവരുത്തണം. ഓരോ വകുപ്പിലെയും ജീവനക്കാരുടെ എണ്ണം, സമരത്തില്‍ പങ്കെടുത്തവരുടെയും ജോലിക്ക് ഹാജരായവരുടെയും എണ്ണം എന്നിവ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തൊട്ടടുത്ത ദിവസം തന്നെ എല്ലാ വകുപ്പു തലവന്‍മാരും ജില്ലാ കളക്ടര്‍മാരും പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് കൃത്യമായി നല്‍കണം. തങ്ങളുടെ നിയന്ത്രണത്തിന്‍ കീഴിലെ അവശ്യസേവനങ്ങള്‍ തടസപ്പെടുന്നില്ലെന്ന് എല്ലാ വകുപ്പുതലവന്‍മാരും / ഓഫീസ് മേധാവികളും കളക്ടര്‍മാരും ഉറപ്പുവരുത്തണം. ഓഫീസ് പരിസരങ്ങളില്‍ അനിഷ്ട സംഭവങ്ങളോ സംഘര്‍ഷമോ ഉണ്ടാകാതിരിക്കാന്‍ വകുപ്പുതലവന്‍മാരുമായി ആലോചിച്ച് സംസ്ഥാന പോലീസ് മേധാവി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പിഴവുകൂടാതെ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട എല്ലാവരും സഹകരിക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

No comments:

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!