കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

SCHOOL SPORTS SOFTWARE



             സ്കൂള്‍ വര്‍ഷം ആരംഭിച്ച് രണ്ട് മാസം പിന്നിടുന്നു. ഓണ പരീക്ഷ കൂടി കഴിയുന്നതോടെ വിദ്യാലയങ്ങള്‍ കലോല്‍സവ സ്പോര്‍ട്സ് ഇവയുടെ തിരക്കിലാവും. ഇതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ സോഫ്റ്റ്‌വെയറുകള്‍ക്കുള്ള അന്വേഷണത്തിലാവും ചുരുക്കം വിദ്യാലയങ്ങളെങ്കിലും. ഏതാനും സോഫ്റ്റ്‌വെയറുകള്‍ മുന്‍വര്‍ഷങ്ങളില്‍ പ്രചരിച്ചെങ്കിലും അവയെല്ലാം തന്നെ വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്നതും ഇന്‍സ്റ്റലേഷന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നവയുമായിരുന്നു. എന്നാല്‍ നമ്മുടെ ശ്രമങ്ങള്‍ക്ക് പരിഹാരവുമായി ഫോറം അംഗവും പാലക്കാട് കുണ്ടൂര്‍കുന്ന് TSNMHS സ്കൂളിലെ SITCയുമായ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ ലളിതമായ ഒരു സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയിരിക്കുന്നു. ഓപ്പണ്‍ ഓഫീസ് കാല്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയറിന് ഇന്‍സ്റ്റലേഷന്റെ പ്രയാസങ്ങളോ ബുദ്ധിമുട്ടുകളോ നേരിടേണ്ടി വരുന്നില്ല. അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ "
     "This time it is a macro programming. Though I was initiated to programming through MSExcell VBA programming it was not that much easy with open office macros...it was more complicated.
       Somehow or anyhow I made this..... thanks to Internet and OpenOffice forum (http://www.oooforum.org/) for giving the apt answers for my unlimited queries....
      I took almost 1 month to finish this trial version. It will work with OpenOffice and most probably with LibreOffice and StarOffice but not at all with MSOffice though he was my Guru...
Try it and report bugs (there may be....!!!)
If it is Worthing share it with others.......
No need of installations and dependencies......
The source code is inserted with this .ods file itself."
        ഇതോടൊപ്പം നല്‍കിയിരിക്കുന്ന ഫയല്‍ നിങ്ങളുടെ സിസ്റ്റത്തില്‍ സേവ് ചെയ്യുന്നോടെ ഇന്‍സ്റ്റലേഷന്‍ എന്ന പ്രവര്‍ത്തനം പൂര്‍ത്തിയായി . ഈ ഫയല്‍ തുറക്കുമ്പോള്‍ കാണുന്നതാണ് ഇതിന്റെ ഹോം പേജ് . തുടക്കത്തില്‍ ഇതിന്റെ ഡേറ്റാ ബേസില്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. Participants Data ഉള്‍പ്പെടുത്തുന്നതോടെ മറ്റ് ഫീല്‍ഡുകളും പ്രവര്‍ത്തനം ആരംഭിക്കും. റിസള്‍ട്ടും മറ്റ് റിപ്പോര്‍ട്ടുകളും പി ഡി എഫ് രൂപത്തില്‍ A4 ഫോര്‍മാറ്റില്‍ ലഭിക്കും. Order Of Events Generate ചെയ്യുന്നതിന് ഏതാനും മിനിട്ടുകള്‍ കാത്തിരിക്കേണ്ടി വന്നേക്കാം. പരീക്ഷണാര്‍ഥം പുറത്തിറക്കുന്ന ഈ സോഫ്റ്റ്‌വെയറില്‍ അപാകതകളെന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ അവ കമന്റുകളായി നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇത്രയും ആയാസകരമായ പ്രവര്‍ത്തനം ലളിതമാക്കി അവതരിപ്പിച്ച ശ്രീ പ്രമോദ് സാറിന് എസ് ഐ ടി സി ഫോറത്തിന്റെ നന്ദി അറിയിക്കുന്നു. നിങ്ങള്‍ക്കും ഇതി ഇഷ്ടപ്പെടുമെന്നുറപ്പാണ്. സോഫ്റ്റ്‌വെയര്‍ പരീക്ഷിക്കുന്നവര്‍ അവരുടെ അഭിപ്രായം കമന്റുകളായി രേഖപ്പെടുത്തണമെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുകയാണ്. 
CLICK HERE TO DOWNLOAD School Sports Software

5 Comments

Previous Post Next Post