ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

CERTIFICATE MANAGER

      

         വിദ്യാലയങ്ങള്‍ക്ക് വളരെ പ്രയോജനപ്രദമായ മറ്റൊരു സോഫ്റ്റ്‌വെയറാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്. കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ ക്ലര്‍ക്ക് ശ്രീ കെ.ഗോവിന്ദപ്രസാദ് തയ്യാറാക്കിയതാണ് CERTIFICATE MANAGER എന്ന ഈ സോഫ്റ്റ്‌വെയര്‍. വിന്‍ഡോസ് അധിഷ്ഠിതമാണ് എന്നത് നമ്മെ സംബന്ധിച്ച് ഒരു  പോരായ്മ ആണെങ്കിലും ഇത് നല്‍കുന്ന സേവനങ്ങള്‍ അതിനെ കവച്ചു വെക്കുന്നവയാണ്. സ്കൂള്‍ തലത്തില്‍ തയ്യാറാക്കുന്ന നിരവധി സര്‍ട്ടിഫിക്കറ്റുകളും മറ്റ് ഓഫീസ് സംബന്ധമായ രേഖകളും നൊടിയിടയില്‍ തയ്യാറാക്കുന്നതിന് സഹായകരമായ ഈ സോഫ്റ്റ്‌വെയറിന് ആവശ്യമായി വേണ്ടത് സമ്പൂര്‍ണ്ണയില്‍ നിന്നും തയ്യാറാക്കിയെടുക്കുന്ന ഒരു റിപ്പോര്‍ട്ട് മാത്രം. അതിലെ 20 ഫീല്‍ഡുകളില്‍ നിന്നും ലഭ്യമാക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കാവുന്ന വിവരങ്ങള്‍ അനവധിയാണ്. ഈ സോഫ്റ്റ്‌വെയറുപയോഗിച്ച് തയ്യാറാക്കാവുന്ന ചില വിഭവങ്ങള്‍ താഴെപ്പറയുന്നവയാണ്
  1. കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  2. ബാങ്ക് അക്കൗണ്ട് എടുക്കുന്നതിന് നല്‍കുന്ന സാക്ഷ്യപത്രം
  3. അഡ്മിഷന്‍ രജിസ്റ്ററിന്റെ പകര്‍പ്പ്
  4. ക്ലാസ് തിരിച്ചുള്ള UID ലിസ്റ്റ്
  5. പത്താം ക്ലാസിലെ Condonation ആവശ്യമുള്ള വിദ്യാര്‍ഥികളുടെ ലിസ്റ്റ്
  6. ക്ലാസ് അധ്യാപകര്‍ക്ക് കുട്ടികളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ അടങ്ങിയ ലിസ്റ്റ് തയ്യാറാക്കാന്‍
  7. അഡ്മിഷന്‍ രജിസ്റ്ററിലെ വിവരങ്ങള്‍ പരിശോധിക്കുന്നതിന് രക്ഷകര്‍ത്താക്കള്‍ക്ക് നല്‍കുന്നതിനായി സ്ലിപ്പ് തയ്യാറാക്കല്‍
ഇതിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്ന ഒരു ഹെല്‍പ്പ്ഫയലും ഉള്ളടക്കം ചെയ്തിട്ടുണ്ട്. സമ്പൂര്‍ണ്ണയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ സമ്പൂര്‍ണ്ണയില്‍ നിന്നും തയ്യാറാക്കുന്ന റിപ്പോര്‍ട്ട് സോഫ്റ്റ്‌വെയറിലേക്ക് Import  ചെയ്യുന്നതിന് മുമ്പ് അവ ശരിയാണെന്നുറപ്പാക്കുക. അതിന് ശേഷം ഹെല്‍പ്പ് ഫയലില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന അതേ രീതിയിലാവണം റിപ്പോര്‍ട്ടിലേക്കുള്ള ഫീല്‍ഡുകള്‍ തിരഞ്ഞെടുക്കേണ്ടത്. അതു പോലെ തന്നെ തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന് നല്‍കേണ്ട പേര് MyData എന്ന് ഇവിടെ കാണിച്ചരീതിയിലാവണം. Windows അധിഷ്ഠിതമായതിനാല്‍ WinXP, Win7, Win8 എന്നിവ ഉപയോഗിക്കുന്ന സിസ്റ്റങ്ങളില്‍ ഇത് പ്രവര്‍ത്തിപ്പിക്കുന്നതിന് Office 2000 അല്ലെങ്കില്‍ അതിന്റെ ഉയര്‍ന്ന വേര്‍ഷനും ഫയലുകള്‍ PDF രൂപത്തില്‍ തയ്യാറാക്കി ലഭിക്കുന്നതിനാല്‍ Adobe Reader-ഉം ഉണ്ടാവണം. നിലവില്‍ User-name, Password ഇവ ആയി നല്‍കേണ്ടത് admin എന്നാണ്. മറ്റ് വിശദാംശങ്ങള്‍ക്ക് ഫോള്‍ഡറിനുള്ളില്‍ നല്‍കിയിരിക്കുന്ന Help എന്ന ഫയല്‍  കാണുക.
ഇവിടെയുള്ള ലിങ്കില്‍ നിന്നും Certificate Manager ഡൗണ്‍ലോഡ് ചെയ്യുക .ഡൗണ്‍ലോഡ് ചെയ്ത ഫയലിനExtract ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫോള്‍ഡറിനുള്ളിലാണ് ഹെല്‍പ്പ് ഫയല്‍. ഈ സോഫ്റ്റ്‌വെയര്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനായി അയച്ചു തന്ന ശ്രീ ഗോവിന്ദപ്രസാദിന് ബ്ലോഗിന്റെ നന്ദി. അഭിപ്രായങ്ങള്‍ ചുവടെ കമന്റുകളിലൂടെ അറിയിക്കുക

5 Comments

Previous Post Next Post