FLASH NEWS

രണ്ടാം വോളിയം പാഠപുസ്തകങ്ങള്‍ ഇനിയും ലഭ്യമാക്കാനുള്ളവ പാഠപുസ്തക സൊസൈറ്റികളില്‍ എത്തിക്കേണ്ടതിനാല്‍ സൊസൈറ്റികളും സ്കൂള്‍ ഓഫീസുകളും 29,30,1,2 തീയതികളില്‍ തുറന്നിരിക്കണമെന്ന് DPI നിര്‍ദ്ദേശം

Minority Pre-Metric Scholarship(Fresh& Renewal) അപേക്ഷകളുടെ സൂക്ഷമപരിശോധനയുമായി ബന്ധപ്പെട്ട് പ്രധാനാധ്യാപകര്‍ക്കുള്ള നിര്‍ദ്ദേശങ്ങടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍.ഈ വര്‍ഷത്തെ നവപ്രഭയുടെ ഔപചാരികമായ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുന്ന ഒക്ടോബര്‍ 19ന് മാത്രം സ്കൂള്‍തല പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചാല്‍ മതിയെന്ന് RMSA അറിയിക്കുന്നു. പാലക്കാട് ജില്ലയിലെ വിദ്യാലയങ്ങളിലെ പത്താം ക്ലാസ് വിജയശ്രീ ഗ്രേഡുകള്‍ അപ്‌ലോഡ് ചെയ്യുന്നതിനുള്ള ലിങ്കുകള്‍ തയ്യാറായിട്ടുണ്ടെന്ന് ജില്ലാ കോർഡിനേറ്റർ. സംസ്ഥാന സ്കൂള്‍ ശാസ്ത്രോല്‍സവം നവംബറില്‍ കോഴിക്കോട്. സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍.ആധാര്‍ കാര്‍ഡിനെ പാനുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി. സമഗ്ര പോര്‍ട്ടലില്‍ എല്ലാ അധ്യാപകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എല്ലാ അധ്യാപകരും കുറഞ്ഞത് ഒരു പാഠത്തില്‍ നിന്നും ഒരു ചോദ്യെമെങ്കിലും അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നുറപ്പാക്കണമെന്നും DPI. സര്‍ക്കാര്‍ ജീവനക്കാര്‍ പ്രവൃത്തി സമയങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ധരിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പ് അറിയിച്ചു. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ SITC/JSTC/HM വിശദാംശങ്ങള്‍ ചുവടെയുള്ള ലിങ്കിലൂടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
Transfer & Postings of HM/AEO
Promotion of PD Teacher as HM (Palakkad)
VIJAYASREE GRADE UPLOADING
GPF Credit Card 2016-17
NTSE/NMMS(Prev Years Question Papers)
Second Online Transfer Transfer Provisional Order (Palakkad)
NTSE/NMMS Scholarship 2017
SCHOOL PARLIAMENT ELECTION
BROADBAND COMPLAINT REGISTRATION
SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി 2017-18 വര്‍ഷത്തെ HM/SITC/JSITC എന്നിവരുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു
Pre-Metric Scholarships 2017-18
സമഗ്ര - E Resource Portel
GAIN PF
‍SCHOOL WIKI
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME-TAX CALCULATOR(Sri.SUDHEER KUMAR T.K)
NOON MEAL SOFTWARE(NMP & K2) New Updated

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD



പൊതു വിദ്യാഭ്യാസ സംരക്ഷണയ‍ജ്ഞത്തിന്റെ ഭാഗമായി വാടാനംകുറിശി ബ്ലൂഡയമണ്ട് ഓഡിറ്റോറിയത്തില്‍ 25ന് നടത്താന്‍ നിശ്ചയിച്ചിരുന്ന യോഗം ഒക്ടോബര്‍ ആറിലേക്ക് മാറ്റിവെച്ചതായി അറിയിപ്പ്

അന്തര്‍ദേശീയ ശ്രീ ശങ്കരാ നൃത്തസംഗീതോല്‍സവത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കലാപ്രതിഭകളെ പങ്കെടുപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് DDE

COTPA നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി എല്ലാ വിദ്യാലയങ്ങളും നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ മെയിലില്‍








DEO PALAKKAD
പൊതു വിദ്യാഭ്യാസ സംരക്ഷണയ‍ജ്ഞത്തിന്റെ ഭാഗമായി വാടാനംകുറിശി ബ്ലൂഡയമണ്ട് ഓഡിറ്റോറിയത്തില്‍ 25ന് നടത്താന്‍ നിശ്ചയിച്ചിരുന്ന യോഗം ഒക്ടോബര്‍ ആറിന് ഉച്ചക്ക് രണ്ട് മണിയിലേക്ക് മാറ്റിവെച്ചതായി അറിയിപ്പ്

പാലക്കാട് ജില്ലയിലെ നവപ്രഭ കോര്‍ഡിനേറ്റര്‍മാരുടെയും SITCമാരുടെയും യോഗം മാറ്റിവെച്ചതായി DEO

പാലക്കാട് ജില്ലയിലെ അംഗപരിമിതരായ കുട്ടികളെ മെഡിക്കല്‍ ബോര്‍ഡില്‍ ഹാജരാക്കാനായി ലിസ്റ്റിലുള്ള കുട്ടികളെ ഹാജരാക്കേണ്ട ആശുപത്രികള്‍ കുഴല്‍മന്ദം, പാലക്കാട് പറളി ഉപജില്ലകള്‍-ജില്ലാ ആശുപത്രി പാലക്കാട് ; മണ്ണാര്‍ക്കാട്- താലൂക്ക് ആശുപത്രി മണ്ണാര്‍ക്കാട്; ഒറ്റപ്പാലം-താലൂക്ക് ആശുപത്രി, ഒറ്റപ്പാലം, പട്ടാമ്പി-താലൂക്ക് ആശുപത്രി,പട്ടാമ്പി, ആലത്തൂര്‍-താലൂക്ക് ആശുപത്രി, ആലത്തൂര്‍, ചിറ്റൂര്‍&കൊല്ലങ്കോട്-താലൂക്ക് ആശുപത്രി, ചിറ്റൂര്‍

സാമൂഹ്യശാസ്ത്രമേളയുടെ ഭാഗമായുള്ള സബ്ജില്ലാ തല സാമൂഹ്യശാസ്ത്ര ക്വിസ് മല്‍സരം ഒക്ടോബര്‍ ആറിന് എല്ലാ സബ്‌ജില്ലകളിലും നടക്കും . രാവിലെ പത്തര മുതല്‍ പതിനൊന്നര വരെ LP/UP വിഭാഗങ്ങള്‍ക്കും 11.30 മുതല്‍ ഒരു മണി വരെ HS/HSS വിഭാഗങ്ങളുടെയും മല്‍സരത്തില്‍ പങ്കെടുക്കാനുള്ള കുട്ടികളെ പങ്കെടുപ്പിക്കുന്നതിനായി സ്കൂള്‍ തലമല്‍സരം പൂര്‍ത്തീകരിക്കണമെന്ന് DEO

മഹാത്മാ ഗാന്ധി തൊഴിലുറപ്പ് നിയമത്തിന് കീഴില്‍ എല്ലാ സര്‍ക്കാര്‍/എയ്ഡഡ് സ്കൂള്‍ കളിസ്ഥലം വികസിപ്പിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശസ്വംഭരണസ്ഥാപനത്തെ ഈ വര്‍ഷം തന്നെ സമീപിക്കണമെന്ന നിര്‍ദ്ദേശം

Library ഇനത്തില്‍ PD അക്കൗണ്ടില്‍ ബാക്കിയുള്ള തുക എത്രയെന്ന് 23നകം അറിയയിക്കണമെന്ന് DEO

SSLC വിദ്യാര്‍ഥികളുടെ ആറ് മാസം വരെ വയസിളവിനുള്ള(Age Condonation) അപേക്ഷകള്‍ സെപ്തംബര്‍ 27നകം DEOയിലും ആറ് മാസത്തില്‍ കൂടുതലുള്ളവ വിദ്യാലങ്ങള്‍ നേരിട്ട് Secretary, GeneralEducation, Thiruvananthapuramനും നല്‍കണമെന്ന് DEO

Scout , Teachers Day സ്റ്റാമ്പുകള്‍ വിതരണത്തിന് എത്തിയിട്ടുണ്ടെന്നും പ്രധാനാധ്യാപകര്‍ 23നകം ഏറ്റുവാങ്ങണമെന്നും DEO





DEO OTTAPALAM
OBC Premetric Scholarshipകള്‍ ബാങ്കുകള്‍ മുഖേന വിതരണം ചെയ്യുന്നതിനാല്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിച്ച വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് നിര്‍ദ്ദേശം

ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ എല്ലാ എയ്ഡഡ് സ്കൂള്‍ മാനേജര്‍മാരും ആസ്തി ബാധ്യതാ സ്റ്റേറ്റ്‌മെന്റ് (3 Set) പൂരിപ്പിച്ച് നല്‍കണമെന്ന് DEO

സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ വാര്‍ത്താ വായനാ മല്‍സരം റവന്യൂ ജില്ലാ ഒക്ടോബര്‍ രണ്ടിന് പാലക്കാടും ടാലന്റ് സേര്‍ച്ച് സ്കൂള്‍ തലം ഒക്ടോബര്‍ 30 സബ്ജില്ലാ തലം ഡിസംബര്‍ 2, റവന്യൂ ജില്ലാ തലം ഡിസംബര്‍ 9ന് പാലക്കാട്ടും സാമൂഹ്യശാസ്ത്ര ക്വിസ് നവംബര്‍ നാലിന് പാലക്കാട്ടും നടക്കുന്നതാണെന്ന് DEO

വിദ്യാലയങ്ങളില്‍ നിലവിലുള്ള എന്‍ഡോവ്‌മെന്റുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ 30നകെ മെയിലില്‍ നല്‍കിയ മാതൃകയില്‍ തയ്യാറാക്കി നല്‍കണമെന്ന് DEO

ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ സവപ്രഭ കോര്‍ഡിനേറ്റര്‍മാരുടെയും SITCമാരുടെയും യോഗം 22ന് ഒറ്റപ്പാലം ഗവ ഈസ്റ്റ് സ്കൂളില്‍ ചേരുന്നു. ബന്ധപ്പെട്ടവരെ പങ്കെടുപ്പിക്കണമെന്ന് DEO




DEO MANNARKKAD
മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ ഇംഗ്ലീഷ് ക്ലബ് കണ്‍വീനര്‍മാരുടെയോഗം 23ന് രാവിലെ പത്ത് മണിക്ക് KTM സ്കൂളില്‍ ചേരുന്നു. ബന്ധപ്പെട്ടവരെ പങ്കെടുപ്പിക്കണമെന്ന് DEO

സമഗ്ര പോര്‍ട്ടലില്‍ എല്ലാ അധ്യാപകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എല്ലാ അധ്യാപകരും കുറഞ്ഞത് ഒരു പാഠത്തില്‍ നിന്നും ഒരു ചോദ്യെമെങ്കിലും അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നുറപ്പാക്കണമെന്നും DPI

2016-17 വര്‍ഷത്തെ IEDC Scholarshipനും ഉപകരണങ്ങള്‍ക്കുമുള്ള തുക പ്രധാനാധ്യാപകരുടെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടെന്നും സ്കൂള്‍ മെയിലില്‍ നല്‍കിയ ലിസ്റ്റിലുള് വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് ഇത് മാറ്റി നല്‍കി ആയതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് സഹിതം വിനിയോഗപത്രം സമര്‍പ്പിക്കണമെന്ന് DEO



Thursday, July 30, 2015

CERTIFICATE MANAGER

      

         വിദ്യാലയങ്ങള്‍ക്ക് വളരെ പ്രയോജനപ്രദമായ മറ്റൊരു സോഫ്റ്റ്‌വെയറാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്. കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ ക്ലര്‍ക്ക് ശ്രീ കെ.ഗോവിന്ദപ്രസാദ് തയ്യാറാക്കിയതാണ് CERTIFICATE MANAGER എന്ന ഈ സോഫ്റ്റ്‌വെയര്‍. വിന്‍ഡോസ് അധിഷ്ഠിതമാണ് എന്നത് നമ്മെ സംബന്ധിച്ച് ഒരു  പോരായ്മ ആണെങ്കിലും ഇത് നല്‍കുന്ന സേവനങ്ങള്‍ അതിനെ കവച്ചു വെക്കുന്നവയാണ്. സ്കൂള്‍ തലത്തില്‍ തയ്യാറാക്കുന്ന നിരവധി സര്‍ട്ടിഫിക്കറ്റുകളും മറ്റ് ഓഫീസ് സംബന്ധമായ രേഖകളും നൊടിയിടയില്‍ തയ്യാറാക്കുന്നതിന് സഹായകരമായ ഈ സോഫ്റ്റ്‌വെയറിന് ആവശ്യമായി വേണ്ടത് സമ്പൂര്‍ണ്ണയില്‍ നിന്നും തയ്യാറാക്കിയെടുക്കുന്ന ഒരു റിപ്പോര്‍ട്ട് മാത്രം. അതിലെ 20 ഫീല്‍ഡുകളില്‍ നിന്നും ലഭ്യമാക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കാവുന്ന വിവരങ്ങള്‍ അനവധിയാണ്. ഈ സോഫ്റ്റ്‌വെയറുപയോഗിച്ച് തയ്യാറാക്കാവുന്ന ചില വിഭവങ്ങള്‍ താഴെപ്പറയുന്നവയാണ്
  1. കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  2. ബാങ്ക് അക്കൗണ്ട് എടുക്കുന്നതിന് നല്‍കുന്ന സാക്ഷ്യപത്രം
  3. അഡ്മിഷന്‍ രജിസ്റ്ററിന്റെ പകര്‍പ്പ്
  4. ക്ലാസ് തിരിച്ചുള്ള UID ലിസ്റ്റ്
  5. പത്താം ക്ലാസിലെ Condonation ആവശ്യമുള്ള വിദ്യാര്‍ഥികളുടെ ലിസ്റ്റ്
  6. ക്ലാസ് അധ്യാപകര്‍ക്ക് കുട്ടികളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ അടങ്ങിയ ലിസ്റ്റ് തയ്യാറാക്കാന്‍
  7. അഡ്മിഷന്‍ രജിസ്റ്ററിലെ വിവരങ്ങള്‍ പരിശോധിക്കുന്നതിന് രക്ഷകര്‍ത്താക്കള്‍ക്ക് നല്‍കുന്നതിനായി സ്ലിപ്പ് തയ്യാറാക്കല്‍
ഇതിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്ന ഒരു ഹെല്‍പ്പ്ഫയലും ഉള്ളടക്കം ചെയ്തിട്ടുണ്ട്. സമ്പൂര്‍ണ്ണയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ സമ്പൂര്‍ണ്ണയില്‍ നിന്നും തയ്യാറാക്കുന്ന റിപ്പോര്‍ട്ട് സോഫ്റ്റ്‌വെയറിലേക്ക് Import  ചെയ്യുന്നതിന് മുമ്പ് അവ ശരിയാണെന്നുറപ്പാക്കുക. അതിന് ശേഷം ഹെല്‍പ്പ് ഫയലില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന അതേ രീതിയിലാവണം റിപ്പോര്‍ട്ടിലേക്കുള്ള ഫീല്‍ഡുകള്‍ തിരഞ്ഞെടുക്കേണ്ടത്. അതു പോലെ തന്നെ തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന് നല്‍കേണ്ട പേര് MyData എന്ന് ഇവിടെ കാണിച്ചരീതിയിലാവണം. Windows അധിഷ്ഠിതമായതിനാല്‍ WinXP, Win7, Win8 എന്നിവ ഉപയോഗിക്കുന്ന സിസ്റ്റങ്ങളില്‍ ഇത് പ്രവര്‍ത്തിപ്പിക്കുന്നതിന് Office 2000 അല്ലെങ്കില്‍ അതിന്റെ ഉയര്‍ന്ന വേര്‍ഷനും ഫയലുകള്‍ PDF രൂപത്തില്‍ തയ്യാറാക്കി ലഭിക്കുന്നതിനാല്‍ Adobe Reader-ഉം ഉണ്ടാവണം. നിലവില്‍ User-name, Password ഇവ ആയി നല്‍കേണ്ടത് admin എന്നാണ്. മറ്റ് വിശദാംശങ്ങള്‍ക്ക് ഫോള്‍ഡറിനുള്ളില്‍ നല്‍കിയിരിക്കുന്ന Help എന്ന ഫയല്‍  കാണുക.
ഇവിടെയുള്ള ലിങ്കില്‍ നിന്നും Certificate Manager ഡൗണ്‍ലോഡ് ചെയ്യുക .ഡൗണ്‍ലോഡ് ചെയ്ത ഫയലിനExtract ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫോള്‍ഡറിനുള്ളിലാണ് ഹെല്‍പ്പ് ഫയല്‍. ഈ സോഫ്റ്റ്‌വെയര്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനായി അയച്ചു തന്ന ശ്രീ ഗോവിന്ദപ്രസാദിന് ബ്ലോഗിന്റെ നന്ദി. അഭിപ്രായങ്ങള്‍ ചുവടെ കമന്റുകളിലൂടെ അറിയിക്കുക

5 comments:

pramodmoorthy said...

ദയവുചെയ്ത് ഇതു ഉപയോഗിച്ചുനോക്കിയവര്‍ അഭിപ്രായം അറിയിക്കണമെന്ന് അപേക്ഷിക്കുന്നു.......

ഇദ്ദേഹം design ചെയ്ത് എന്നും update ചെയ്ത്കൊണ്ടിരിക്കുന്ന knteo.blogspot.com എന്ന ബ്ലോഗും സന്ദര്‍ശിക്കുക
Excellent work Prasad.... Keep walking...

AMEEN MUHAMMAD said...

Wonderful effort, Well done...........

ജി.പത്മകുമാര്‍, കാവശ്ശേരി said...

വളരെ നന്നായിട്ടുണ്ട്......... csv file import ചെയ്യുമ്പോള്‍ error message വന്നു.എന്തായിരിക്കും കാരണം..?

Govindaprasad said...

പത്മകുമാർ സേർ...
.csv എന്ന എക്സ്റ്റൻഷൻ ഒഴിവാക്കി MyData എന്നു മാത്രം നൽകി നോക്കൂ..അല്ലെങ്കിൽ MyData ഫയലിലെ കോളംസ് ക്രമം തെറ്റി കിടക്കുന്നത് കൊണ്ടും വരാം..

Anees Hassan said...

ഇതെപ്പോ ?

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!