കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

Date Entry Users in Sampoorna


     സമ്പൂര്‍ണ്ണയുമായി ബന്ധപ്പെട്ട് നിരവധി പേര്‍ ഉന്നയിച്ച ഒരു സംശയമാണ് Admin Level-ല്‍ നിന്ന് മാറ്റി മറ്റ് Users-നെ തയ്യാറാക്കാമോ എന്ന്. പ്രധാനാധ്യാപകന്റെ Username, Password ഇവ എല്ലാ അധ്യാപകര്‍ക്കും നല്‍കുന്നത് ഒഴിവാക്കുന്നതിന് ഇത് ഉപകരിക്കും. ഒരു വിദ്യാലയത്തിലെ പ്രധാനാധ്യാപകന് അതെ വിദ്യാലയത്തിലെ വിവിധ ക്ലാസ് അധ്യാപകര്‍ക്ക് അവരുടെ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ എഡിറ്റ് ചെയ്യുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും School-ന്റെ Username ,Password ഇവക്ക് പകരം അവര്‍ക്ക് സ്വന്തമായി Username , Password നല്‍കി User-മാരായി നല്‍കുന്നതിനുള്ള സംവിധാനം സമ്പൂര്‍ണ്ണയില്‍ നിലവിലുണ്ട്. പരിമിതമായ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് അനുവദിച്ചു നല്‍കിയിരിക്കുന്നത്. അവര്‍ക്ക് അനുവാദം നല്‍കിയിരിക്കുന്ന ക്ലാസുകളിലെ കുട്ടികളുടെ വിശദാംശങ്ങള്‍ എഡിറ്റ് ചെയ്യുക മാത്രമേ ഇവര്‍ക്ക് സാധിക്കൂ. മറ്റ് ക്ലാസുകളിലെ കുട്ടികളുടെ വിശദാംശങ്ങള്‍ ഇവര്‍ക്ക് കാണാമെങ്കിലും എഡിറ്റ് ചെയ്യുക അസാധ്യമാവും. ഇതിനായി നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ താഴെ വിശദീകരിക്കുന്നു.
  •  School-ന്റെ Username, Password ഇവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് സമ്പൂര്‍ണ്ണയില്‍ പ്രവേശിക്കുക.
  • പ്രധാനജാലകത്തിന് മുകളില്‍ കാണുന്ന സ്കൂളിന്റെ പേരില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
  • ലഭ്യമാകുന്ന ജാലകത്തിലെ മുകളില്‍ വലത് ഭാഗത്തായി More എന്നതിനോട് ചേര്‍ന്ന് കാണുന്ന ആരോയില്‍ ക്ലിക്ക് ചെയ്താല്‍ Manage Data Entry Users എന്നതില്‍ ക്ലിക്ക് ചെയ്യുക.
  • പുതിയ പേജിലെ മുകളില്‍ കാണുന്ന New Data Entry User എന്നതില്‍ ക്ലിക്ക് ചെയ്യുക.
  • പുതിയ യൂസറിനെ തയ്യാറാക്കുന്നതിനുള്ള ജാലകം ലഭിക്കും. ഇവിടെ പുതിയ യൂസറിന് നല്‍കേണ്ട Username, Password, User-ന്റെ mail-id, First Name, Last Name എന്നിങ്ങനെ ആവശ്യമായ വിവരങ്ങള്‍ നല്‍കി (*അടയാളമിട്ട ബോക്സുകള്‍ നിര്‍ബന്ധമായും പൂരിപ്പിക്കണം) Create എന്ന ബട്ടണ്‍ അമര്‍ത്തുക.
  • ഇപ്പോള്‍ പുതിയ യൂസറിന് ഏത് ക്ലാസിലെ വിദ്യാര്‍ഥികളുടെ വിശദാംശങ്ങളാണോ എഡിറ്റ് ചെയ്യുന്നതിന് അനുവാദം നല്‍കേണ്ടത് ആ ക്ലാസ് തിരഞ്ഞെടുക്കുന്നതിനുള്ള വിന്‍ഡോ ലഭിക്കും . ഇതിന് നേരെയുള്ള ബോക്സില്‍ ടിക്ക് മാര്‍ക്ക് നല്‍കി Update എന്ന ബട്ടണ്‍ അമര്‍ത്തുന്നതോടെ പുതിയ യൂസര്‍ തയ്യാറായിക്കഴിഞ്ഞു.
  • പുതിയ യൂസര്‍ തയ്യാറാകുന്നതോടെ താഴെക്കാണുന്ന ജാലകം ലഭിക്കും. ഇതിലെ യൂസറിന്റെ പേരിന് നേരെയുള്ള ഡിലീറ്റ് ബട്ടമ്‍ ഉപയോഗിച്ച് ഈ യൂസറിന് ഡിലീറ്റ് ചെയ്യുന്നതിനും Edit Allotted Class എന്നതുപയോഗിച്ച് നിലവില്‍ അനുവാദം നല്‍കിയ ക്ലാസ് മാറ്റി മറ്റൊന്ന് നല്‍കുന്നതിനും അവസരം ലഭിക്കും. സ്കൂള്‍ ലോഗിനായി പ്രവേശിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. ഇതേ രീതിയി്‍ ആവശ്യാനുസരണം User-മാരെ തയ്യാറാക്കാവുന്നതാണ്.




  •  ഇനി സ്കൂള്‍ ലോഗൗട്ട് ചെയ്ത് പുതിയ യൂസറിന്  Username,Password ഇവ ഉപയോഗിച്ച്  സമ്പൂര്‍ണ്ണയിലേക്ക് പ്രവേശിക്കാവുന്നതാണ്.
  • ആദ്യമായി യൂസറായി പ്രവേശിക്കുന്ന അവസരത്തില്‍ പാസ്‌വേര്‍ഡ് മാറ്റുന്നതിനുള്ള ജാലകമായിരിക്കും ലഭിക്കുക. Admin ലെവലില്‍ തയ്യാറാക്കിയ പാസ്‌വേഡിന് പകരം User-ന് സ്വന്തം പാസ്‌വേര്‍ഡ് നല്‍കി Update ചെയ്യുക. ഇതോടെ പുതിയ User-ന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രധാനതാള്‍ ലഭിക്കും






  • Search Button ഉപയോഗിച്ച് കുട്ടിയെ കണ്ടെത്തി തിരുത്തലുകള്‍ ആവശ്യമെങ്കില്‍ വരുത്താവുന്നതാണ്. Data Confirm ചെയ്യുന്നതിനോ TC, Removal തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കോ User-ന് അധികാരമുണ്ടാവില്ല. അവ Admin ലെവലില്‍ പ്രധാനാധ്യാപകന്റെ ഉത്തരവാദിത്വമാണ്.


  • സമ്പൂര്‍ണ്ണയുമായി ബന്ധപ്പെട്ട മുന്‍ പോസ്റ്റുകള്‍ ഇവിടെ

    SAMPOORNA Helpfile for the Preparation of TC,Admission Promotion etc

    Sampoorna - പ്രശ്നങ്ങളും പരിഹാരങ്ങളും

     


    Post a Comment

    Previous Post Next Post