കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

CV കവറുകള്‍ക്കും Answer Sheet-കള്‍ക്കും അപേക്ഷിക്കാം

2016 മാര്‍ച്ചില്‍ നടക്കുന്ന എസ് എസ് എല്‍ സി പരീക്ഷക്കും പരീക്ഷാ ഭവന്‍ നടത്തുന്ന മറ്റ് പരീക്ഷകള്‍ക്കും ആവശ്യമായ എണ്ണം CV Cover, Main Sheet, Additional Sheet എന്നിവക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി പരീക്ഷാഭവന്‍ ലിങ്കില്‍ നല്‍കണം. ഇതിനുള്ള ലിങ്ക് ഇപ്പോള്‍ ലഭ്യമാണ്. എണ്ണം കണക്കാക്കുന്നത് താഴെപ്പറയുന്ന രീതിയിലാണ്. പരീക്ഷാഭവന്‍ സര്‍ക്കുലറില്‍ എണ്ണം കണക്കാക്കുന്നതില്‍ നിര്‍ദ്ദേശിച്ചതില്‍ വന്ന തിരുത്ത് ശ്രദ്ധിക്കണം.
  1. ആവശ്യമായ Main Sheets =SSLC പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണം x 9
  2. ആവശ്യമായ Additional Sheets=SSLC പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണം x9x7
  3. ആവശ്യമായ C V Cover =SSLC പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണം x 9/12
ഇങ്ങനെ ലഭിക്കുന്ന എണ്ണത്തില്‍ മിന്നും മുന്‍ വര്‍ഷത്തെ സ്റ്റോക്കില്‍ ബാക്കിയുള്ളത് കുറച്ചതിന് ശേഷമുള്ളവയുടെ എണ്ണം നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. (PCN/PCO വിഭാഗക്കാരെ ഏത് കണക്കില്‍ ഉള്‍പ്പെടുത്തുമെന്ന് വിശദീകരിച്ചിട്ടില്ല എന്ന അപാകതയും ഇതിലുണ്ട്.) ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 25. Confirm ചെയ്ത് കഴിഞ്ഞാല്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയില്ല എന്നതിനാല്‍ എണ്ണം ശരിയാണ എന്നുറപ്പാക്കിയതിന് ശേഷം മാത്രം കണ്‍ഫേം ചെയ്യുക. ഇതിന് ശേഷം ലഭിക്കുന്ന പ്രിന്റൗട്ടിന്റെ കോപ്പി HM-ന്റെ ഒപ്പും സീലും സഹിതം സൂപ്രണ്ട്, Fസെക്ഷന്‍, പരീക്ഷാഭവന്‍, പൂജപ്പുര , തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ അയക്കണം

ഇതുമായി ബന്ധപ്പെട്ട് പരീക്ഷാ ഭവന്റെ സര്‍ക്കുലര്‍ ഇവിടെ (സര്‍ക്കുലറില്‍ വരുത്തിയ തിരുത്ത് അവസാനപേജില്‍)
ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള ലിങ്ക് ഇവിടെ
(സ്കൂള്‍ കോഡ് തന്നെ ആദ്യതവണ പാസ്‌വേര്‍ഡ്) 

Post a Comment

Previous Post Next Post