ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

എസ് ഐ ടി സിമാരുടെ ഏകദിന ശില്‍പ്പശാല

       
  
ഏകദിനശില്‍പ്പശാല ഒറ്റപ്പാലത്തും നടന്നു.
       പാലക്കാട് ജില്ലയിലെ എസ് ഐ ടി സിമാരുടെ ഏകദിന ശില്‍പ്പശാല ഒറ്റപ്പാലം ETC-യില്‍ നടന്നു.  ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീമതി പ്രിയടീച്ചര്‍ നേതൃത്വം നല്‍കി. സ്കൂളുകളില്‍ ഐ ടി പഠനം നേരിടുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും എസ് ഐ ടി സി ഫോറം ജില്ലാ പ്രസിഡന്റ് ശ്രീ മുഹമ്മദ് ഇഖ്ബാല്‍ ശ്രദ്ധയില്‍പ്പെടുത്തി. പാലക്കാട് നടന്ന പരിശീലനത്തിലെ നിര്‍ദ്ദേശങ്ങള്‍ക്ക് പുറമെ സംസ്ഥാന ഐ ടി മേളകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളില്‍   പലര്‍ക്കും ഗ്രേഡ് ലഭിക്കാത്ത സാഹചര്യമുള്ളതിലെ അപാകത ജില്ലാ സെക്രട്ടറി ശ്രീ സജിത്ത് ചൂണ്ടിക്കാട്ടി. മറ്റുമേളകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഭൂരിഭാഗത്തിനും എ ഗ്രേഡ് ലഭിക്കുമ്പോളാണ് ജില്ലാതലത്തില്‍ ഒന്നാമതെത്തി സംസ്ഥാനതലത്തില്‍ പങ്കെടുക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് No Grade ലഭിക്കുന്നത് എന്നത് മൂല്യനിര്‍ണ്ണയത്തിലെ അപാകതകളാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഐടി സ്കൂളിലെ മാസ്റ്റര്‍ ട്രയിനര്‍മാരുടെ കുറവ് പരിഹരിക്കണമെന്നും യോഗം ഐ ടി സ്കൂളിനോടാവശ്യപ്പെട്ടു. വിദ്യാഭ്യാസ ജില്ല എസ് ഐ ടി സി ഫോറം യോഗം ചേര്‍ന്ന് ശ്രീ സി ആര്‍ മുരളീധരന്‍(പ്രസിഡന്റ്) ശ്രീ ജുഗേഷ്(വൈസ് പ്രസിഡന്റ്), ശ്രീ സജിത്ത്(സെക്രട്ടറി) ശ്രീ സുഷേണ്‍(ട്രഷറര്‍) എന്നിവരെ ഭാരവാഹികളായും ശ്രീ പ്രകാഷ് മണികണ്ഠന്‍, ശ്രീ ഉസ്‌മാന്‍, ശ്രീ രവി എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഭരണസമിതിയെയും തിരഞ്ഞെടുത്തു.
      പാലക്കാട് ജില്ലയിലെ എസ് ഐ ടി സിമാരുടെ ഏകദിന ശില്‍പ്പശാലയിലെ ആദ്യഘട്ടം ഇന്ന് പാലക്കാട് ഡി ആര്‍ സിയില്‍ നടന്നു. പാലക്കാട്, ചിറ്റൂര്‍, മണ്ണാര്‍ക്കാട് ഉപജില്ലകളില്‍ നിന്നുള്ള അധ്യാപകരാണ് ഇന്നത്തെ ശില്‍പ്പശാലയില്‍ പങ്കെടുത്തത്. ജില്ലാ കോര്‍ഡിനേറ്റര്‍ പ്രിയ ടീച്ചറിന്റെ ആമുഖപ്രസംഗത്തെ തുടര്‍ന്ന് എസ് ഐ ടി സി ഫോറം ജില്ലാ സെക്രട്ടറി ശ്രീ സുജിത്ത് ജില്ലയിലെ എസ് ഐടിസി മാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ ഫോറം തയ്യാറാക്കിയ മെമ്മോറാണ്ടം ജില്ലാ കോര്‍ഡിനേറ്റര്‍ക്ക് സമര്‍പ്പിക്കുകയും അതിനെ അധികരിച്ചുള്ള ചര്‍ച്ചകളും രാവിലത്തെ സെഷനെ സജീവമാക്കി. ഫോറം ഉന്നയിച്ച ആവശ്യങ്ങള്‍ ന്യായമാണെന്നും അവ നടപ്പിലാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കോ-ഓര്‍ഡിനേറ്റര്‍ വിശദീകരിച്ചെങ്കിലും അവ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ കൂട്ടായുണ്ടാകണമെന്ന് ആവശ്യമുയര്‍ന്നു
        പ്രധാനമായും സ്കൂളുകളിലെ ഐ സി ടി ഉപകരണങ്ങളുടെ തകരാറുകള്‍, ഹാര്‍ഡ് വെയര്‍ ക്ലിനിക്കുകള്‍ നടത്തണമെന്ന ആവശ്യം, ഫണ്ടുകള്‍ സ്ഥിരമായി ഏതാനും സ്കൂളുകള്‍ക്ക് മാത്രമായി നല്‍കുന്നതിലെ അതൃപ്തി, മള്‍ട്ടി മീഡിയാറൂമുകളിലെ പ്രൊജക്ടറുകള്‍ നന്നാക്കാന്‍ കഴിയാത്ത അവസ്ഥ, അധ്യാപക പരിശീലനം, ഐ ടി മേള എന്നിവയോടൊപ്പം ഐ ടി പ്രാക്ടിക്കലിന്റെ പ്രതിഫലക്കാര്യവും ചര്‍ച്ചയിലുയര്‍ന്നു
വന്നു. പ്രതിഫലക്കാര്യത്തില്‍ ഉറപ്പുകള്‍ പാലിക്കണമെന്നും ഇക്കാര്യത്തില്‍ എസ് ഐ ടി സിമാരുന്നയിച്ച ആവശ്യങ്ങളോട് ഐടി സ്കൂള്‍ പുര്‍ത്തുന്ന നിസംഗതയെ വിമര്‍ശിക്കുകയും ഐടി സ്കൂള്‍ മൗനം വെടിയണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. ഐ ടി സ്കൂള്‍ പുതുതായി എം ടിമാരെ നിയമിക്കാത്തത് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഐ ടി സ്കൂള്‍ ആവശ്യത്തിന് മാസ്റ്റര്‍ ട്രയിനര്‍മാരെ നിയമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എസ് ഐ ടി സിമാരുടെ സഹകരണത്തോടെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടു പോകുന്നതാണ് മാസ്റ്റര്‍ ട്രയിനര്‍മാരെ നിയമിക്കാത്തതിന് കാരണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഇനി മുതല്‍ ഐ ടി സ്കൂള്‍ സംഘടിപ്പിക്കുന്ന പരിശീലന പരിപാടികളില്‍ ക്ലാസുകള്‍ നഷ്ടപ്പെടുത്തി റിസോഴ്സ് അധ്യാപകരായി എസ് ഐ ടി സിമാര്‍ പങ്കെടുക്കേണ്ടതില്ലെന്ന പൊതു അഭിപ്രായം ഉണ്ടാവുകയും അത് അംഗീകരിക്കുകയും ചെയ്തു. ദൂരസ്ഥലങ്ങളില്‍ നിന്ന് പരിശീലനങ്ങളില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്ക് ടി എ നല്‍കണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ ഇന്നത്തെ യോഗത്തിന് ടി എ ഉള്ളതാണെന്ന വസ്തുത കോര്‍ഡിനേറ്റര്‍ അറിയിച്ചു. Raspberry Pi കിറ്റ് വിതരണം സ്കൂളുകള്‍ക്ക് നല്‍കാതെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയതിനെയും അതിന്റെ പരിശീലനം പോയിട്ട് ഉപകരണം പോലും ഐ ടി അധ്യാപകരെ പരിചയപ്പെടുത്താത്തത് ശരിയായില്ല എന്നും വിമര്‍ശനം ഉയര്‍ന്നു. തുടര്‍ന്ന് Raspberry Pi പരിചയപ്പെടുത്തുകയും അതിന്റെ ഇന്‍സ്റ്റലേഷനെക്കുറിച്ചും റിസോഴ്‌സ് പേഴ്‌സണായിരുന്ന ശ്രീ സുരേഷ് സാര്‍ (DBHS തച്ചമ്പാറ) വിശദീകരിച്ചു. അതിന് ശേഷം Digital Collaborative Text Book , IT Club, Sampoorna, Spark എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. പങ്കെടുത്തവരുടെ സംശയങ്ങള്‍ക്ക് മാസ്റ്റര്‍ ട്രയിനര്‍മാരായ ശ്രീമതി പ്രിയ ടീച്ചര്‍, അജിത ടീച്ചര്‍ എന്നിവര്‍ മറുപടി പറഞ്ഞു. നാലുമണിയോടെ അവസാനിച്ച പരിശീലനത്തിന് ശ്രീമതി അജിത വിശ്വനാഥ് നന്ദി പ്രകാശിപ്പിച്ചു.
     അടുത്ത രണ്ട് ബാച്ചുകളുടെ പരിശീലനം 15-ന് ഒറ്റപ്പാലം ETCയിലും (ഒറ്റപ്പാലം, തൃത്താല, പട്ടാമ്പി, ഷൊര്‍ണ്ണൂര്‍, ചെര്‍പ്പുളശ്ശേരി ഉപജില്ലകള്‍ക്ക്) 16-ന് പാലക്കാട് DRCയിലും(ആലത്തൂര്‍, കുഴല്‍മന്ദം, പറളി, കൊല്ലങ്കോട് ഉപജില്ലകള്‍ക്ക്) നടക്കും.


Post a Comment

Previous Post Next Post