ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

SETIGAM for Class VIII Maths & Biology New Text Books

പുതുക്കിയ എട്ടാം ക്ലാസ് പാഠപുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന Self Evaluation Tools-ല്‍(SETIGAM) ആദ്യത്തേത് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.  ജീവശാസ്ത്രത്തിലെ ഒന്നാമത്തെ അധ്യായമായ 'കുഞ്ഞറക്കുള്ളിലെ ജീവരഹസ്യങ്ങള്‍' എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി TSNM HS കുണ്ടൂര്‍കുന്നിലെ ജീവശാസ്ത്രം ക്ലബ് തയ്യാറാക്കിയ SETIGAM  ഒരു പക്ഷെ  പുതിയ പാഠപുസ്തകവുമായി ബന്ധപ്പെടുത്തി തയ്യാറാക്കിയ ആദ്യ പഠനവിഭവമായിരിക്കും ഇത്. അതോടൊപ്പം തന്നെ മണ്ണാര്‍ക്കാട് നടക്കുന്ന അവധിക്കാല അധ്യാപക പരിശീലനത്തില്‍ തയ്യാറാക്കിയ ഗണിതത്തിലെ ആദ്യ അധ്യായവുമായി ബന്ധപ്പെട്ട ഒരു ICT Tool. 
            പാഠപുസ്തകത്തിലെ വിവിധ ഭാഗങ്ങളെ കുട്ടികള്‍ക്ക് സ്വയം പരിശോധിക്കുന്നതിനും അവ പരിചയപ്പെടുന്നതിനും രണ്ട് പ്രവര്‍ത്തനങ്ങളും  ഏറെ സഹായകരമാകും എന്നതില്‍ തര്‍ക്കമില്ല. ഉബുണ്ടു 10.04-ല്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയറുകള്‍  താഴെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക. Extract ചെയ്തെടുക്കുന്ന ഫയലില്‍ ഡബിള്‍ക്ലിക്ക് ചെയ്ത് ഇത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. 
      ബയാളജിയുടെ സോഫ്റ്റ്‌വെയറില്‍ സമയം ക്രമീകരിക്കുക എന്ന ജാലകത്തില്‍ നിന്നും സമയം തിരഞ്ഞെടുത്ത് OK ബട്ടണ്‍ അമര്‍ത്തുന്നതോടെ പ്രവര്‍ത്തനം ആരംഭിക്കുകയായി. ഇടത് വശത്തുള്ള Main Menu എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ബട്ടണിലെ പരീക്ഷക്ക് മുമ്പ് എന്നതില്‍ ക്ലിക്ക് ചെയ്ത് പരീക്ഷ എഴുതുന്ന കുട്ടിയെ രജിസ്റ്റര്‍ ചെയ്യുക.തുടര്‍ന്ന് പരീക്ഷ തുടങ്ങുന്നതോടെ ചോദ്യങ്ങള്‍ ദൃശ്യമാകും .ഈ ജാലകത്തിന്റെ ഇടത് വശത്തുള്ള പരീക്ഷ എന്നതില്‍ ക്ലിക്ക് ചെയ്ത് ഉത്തരങ്ങള്‍ കണ്ടെത്താവുന്നതാണ്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതി മതിയാക്കാം എന്നതില്‍ ക്ലിക്ക് ചെയ്യുന്നതോടെ അടുത്ത ചോദ്യം തിരഞ്ഞെടുക്കുന്നതിനുള്ള ജാലകം ലഭിക്കും. ഇത്തരത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതി കഴിഞ്ഞാല്‍ പരീക്ഷക്ക് ശേഷം എന്നതിലെ സ്കോര്‍ഷീറ്റ് വഴി സ്കോറുകളും തെറ്റിയവയുടെ ശരിയുത്തരങ്ങളും കണ്ടത്താന്‍ കഴിയും. സോഫ്റ്റ്‌വെയര്‍ തയായറാക്കിയ ജീവശാസ്ത്രം ക്ലബിനും നമുക്കയച്ചു തന്ന പ്രമോദ് സാറിനും ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.
                   ഗണിതത്തിലെ പ്രവര്‍ത്തനം ആദ്യ അധ്യായവുമായി ബന്ധപ്പെട്ടതാണ്. തുല്യത്രികോണങ്ങള്‍ എന്ന ഈ അധ്യായത്തിലെ പ്രവര്‍ത്തനങ്ങള്‍ പാഠപുസ്തകത്തിലെ ഇരുപതോളം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയതാണ്. അതിലെ ത്രികോണത്തിലെ കോണുകളും വശങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആശയം ഊട്ടിയുറപ്പിക്കാന്‍ സഹായകരമാകും എന്നതില്‍ സംശയമില്ല. ഈ രണ്ട് സോഫ്റ്റ്‌വെയറുകളും ഫോറം ബ്ലോഗിനയച്ചുതന്ന കുണ്ടൂര്‍കുന്ന് സ്കൂളിലെ എസ് ഐ ടി സി കൂടിയായ പ്രമോദ് സാറിന് നന്ദി.
രണ്ട് സോഫ്റ്റ്‌വെയറുകളും  ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്കുകള്‍ ചുവടെ. പരിശോധിച്ച് അഭിപ്രായങ്ങള്‍ കമന്റുകളാക്കി അറിയിക്കുമല്ലോ
ബയോളജി - കുഞ്ഞറക്കുള്ളിലെ ജീവരഹസ്യങ്ങള്‍
ഗണിതം-തുല്യത്രികോണങ്ങള്‍

Post a Comment

Previous Post Next Post