തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

HIGHER SECONDARY - ADMISSION നടപടികള്‍ ആരംഭിച്ചു

സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്കൂളുകളിലേക്കുള്ള അഡ്‌മിഷന്‍ നടപടികള്‍ ആരംഭിച്ചു. ഏകജാലകസംവിധാനം വഴിയാണ് പ്രവേശനം പൂര്‍ത്തിയാകുന്നത്. അപേക്ഷകര്‍ കേരളത്തിലെ SSLC, THSLC, CBSE, ICSE എന്നീ പരീക്ഷകളോ SSLCക്ക് തത്തുല്യമായി മറ്റ് സംസ്ഥാനങ്ങളിലെയോ രാജ്യങ്ങളിലെയോ പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം. 2015 ജൂണ്‍ ഒന്നിന് 15 വയസിനും  20 വയസിനും ഇടയിലുള്ളവരായിരിക്കണം അപേക്ഷകര്‍. വയസിളവിനും മറ്റ് വിശദാംശങ്ങള്‍ക്കും പ്രോസ്‌പെക്ടസ് പരിശോധിക്കുക. കേരളത്തിലെ SSLC പാസായവര്‍ക്ക് കുറഞ്ഞ പ്രായപരിധി ബാധകമല്ല.  CBSE-യുടെ ബോര്‍ഡ് തല പരീക്ഷ ജയിച്ചവര്‍ക്ക് മാത്രമേ ആദ്യഘട്ടത്തില്‍ അപേക്ഷിക്കാന്‍ സാധിക്കൂ. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ടും അപേക്ഷാ ഫീസ്(25 രൂപ), മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് , ബോണസ് പോയിന്റുകള്‍ക്കര്‍ഹതയുള്ളവര്‍ അത് തെളിയിക്കുന്നതിനുള്ള രേഖകള്‍ എന്നിവ സഹിതം അപേക്ഷ സമര്‍പ്പിക്കുന്ന ജില്ലയിലെ ഏതെങ്കിലും ഗവ/എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പളിന് സമര്‍പ്പിക്കണം. ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഓരോ ജില്ലയിലേക്കും പ്രത്യേകം പ്രത്യേകം അപേക്ഷകള്‍ നല്‍കണം. അപേക്ഷകളില്‍ സ്കൂള്‍ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുന്നത് ശ്രദ്ധയോടെ ചെയ്യണം. ഈ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായി എല്ലാ വിദ്യാലയങ്ങളിലും ഫോക്കസ് പോയിന്റുകള്‍ (ഹെല്‍പ്പ് ഡെസ്ക്) തുറന്നിട്ടുണ്ട്.
പ്രവേശനപ്രക്രിയയുടെ സമയക്രമം ചുവടെ:-
  • Online അപേക്ഷാ സമര്‍പ്പണം ആരംഭിക്കുന്നത് :- മെയ് 15
  • അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാനദിനം:- മെയ് 25
  • ട്രയല്‍ അലോട്ട്‌മെന്റ് :- ജൂണ്‍ 3
  • ആദ്യ അലോട്ട്‌മെന്റ്  :-ജൂണ്‍ 10
  • മുഖ്യ അലോട്ട്മെന്റ് അവസാനിക്കുന്ന തീയതി :-ജൂണ്‍ 25
  • ക്ലാസുകള്‍ ആരംഭിക്കുന്ന തീയതി :- ജൂണ്‍ 1
 PROSPECTUS  APPLY ONLINE - SWS   How to Apply Online?  Seats Available For Plus One Admission : 2015-2016
 VIEW LAST RANK & WGPA
Appendix 10 (Application Form)
വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പ്രവേശനം
ഒന്നാം വര്‍ഷ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പ്രവേശനത്തിനായുളള അപേക്ഷ ഏകജാലക സംവിധാന പ്രകാരം മെയ് 14 മുതല്‍ സമര്‍പ്പിക്കാം. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും എല്ലാ വി.എച്ച്.എസ്.സി സ്‌കൂളുകളില്‍ നിന്നും 25 രൂപക്ക് വാങ്ങാം. പൂരിപ്പിച്ച അപേക്ഷ മെയ് 25 ന് മുമ്പ് ഏതെങ്കിലും ഒരു വൊക്കോഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സമര്‍പ്പിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം. ഇതിനോടൊപ്പം തന്നെwww.vhscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ എന്ന apply online ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷാ വിവരങ്ങള്‍ നല്‍കി അതിന്റെ പ്രിന്റൗട്ടും അപേക്ഷാ ഫോമിന്റെ വിലയായ25 രൂപയും അടുത്തുളള ഏതെങ്കിലും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സമര്‍പ്പിച്ച് അക്‌നോളജ്‌മെന്റ് കൈപ്പറ്റാം. 

Post a Comment

Previous Post Next Post