FLASH NEWS

ഏവര്‍ക്കും SITC Forumന്റെ ചെറിയ പെരുന്നാള്‍ ആശംസകള്‍.. OEC Lumpsumgrant 2017-18 Data entry അവസാന തീയതി July 5 വരെ ദീര്‍ഘിപ്പിച്ചു. പുതുക്കിയ Noon Meal Software ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.സംസ്‌ഥാന ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് റംസാനോടനുബന്ധിച്ച് ആവശ്യപ്പെടുന്ന ജീവനക്കാര്‍ക്ക് ജൂണ്‍ മാസത്തെ ശമ്പളം ജൂണ്‍ 22 മുതല്‍ നല്‍കാന്‍ മുന്‍കൂറായി അനുവദിച്ചുള്ള ഉത്തരവിന്റെ പകര്‍പ്പ് Downloadsല്‍. ഇന്ന് അന്താരാഷ്ട്ര യോഗാദിനം.ആലത്തൂര്‍ ഉപജില്ലയിലെ IT Club യോഗം ജൂണ്‍ 23 വെള്ളിയാഴ്ച 2 മണിക്ക് ആലത്തൂര്‍ BRCയില്‍ നടക്കുന്നതാണെന്ന് AEO അറിയിച്ചു. SITC/JSITC/ Primari SITC എന്നിവര്‍ പങ്കെടുക്കണം. Premetric Scholarshipന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കുലറും വിശദാംശങ്ങളും ഡൗണ്‍ലോഡ്സില്‍.. RMSA ആവശ്യപ്പെട്ടിരുന്ന CWSN വിദ്യാര്‍ഥികളുടെ ലിസ്റ്റ് Upload ചെയ്യാതിനുന്ന വിദ്യാലയങ്ങളുടെ പട്ടിക ചുവടെയുള്ള ലിങ്കില്‍. ഈ വിദ്യാലയങ്ങള്‍ 17ന് ഓണ്‍ലൈനായി Upload ചെയ്യാന്‍ നി്ര‍ദ്ദേശം.പ്രധാനാധ്യാപകര്‍ ഇല്ലാത്ത കാരണത്താല്‍ SSLC കാര്‍ഡ് വിതരണം തടസ്സപ്പെടരുതെന്നും സീനിയര്‍ അധ്യാപകന്‍ ഒപ്പിട്ട് കാര്‍ഡ് വിതരണത്തിന് നടപടി സ്വീകരിക്കണമെന്നും DPI. OEC Lumpsum Grantന് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. സംസ്ഥാനസര്‍ക്കാരിന്റെ മികച്ച PTA അവാര്‍ഡിനുള്ള അപേക്ഷയും 2014-15വര്‍ഷം പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന അധ്യാപകരുടെ മക്കള്‍ക്കുള്ള ദേശീയ അധ്യാപക ക്ഷേമഫൗണ്ടേഷന്‍ സ്കോള്ര‍ഷിപ്പ് വിശദാംശങ്ങളും ശാരീരികവൈകല്യമുള്ള ജീവനക്കാരുടെ സ്പെഷ്യല്‍ അലവന്‍സ് 1000രൂപയായി വര്‍ധിപ്പിച്ച ഉത്തരവിന്റെ പകര്‍പ്പും ഡൗണ്‍ലോഡ്‌സില്‍. Differentially Abled ജീവനക്കാരുടെ Special Allowance തുക 1000 രൂപയായി വര്‍ദ്ധിപ്പിച്ചു. ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യം. എല്ലാ ജീവനക്കാരും SLI/GIS പാസ്‌ബുക്കുകള്‍ അപ്ഡേറ്റ് ചെയ്യണമെന്നും അവ ബന്ധപ്പെട്ട DDOമാര്‍ക്ക് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം. സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ SITC/JSTC/HM വിശദാംശങ്ങള്‍ ചുവടെയുള്ള ലിങ്കിലൂടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
Budget Proforma 2018-19
Transfer & Postings(Palakkad)
Staff Fixation Proposal Sample Forms(From DEO Ottapalam)
SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി 2017-18 വര്‍ഷത്തെ HM/SITC/JSITC എന്നിവരുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു
Pre-Metric Scholarships 2017-18
TERMINAL SURRENDER ARREAR (Pay Revision 2014)Through SPARK
വിജയശ്രീ 2017-18
SSLC RESULT ANALYSER
OEC Premetic Scholarship
സമഗ്ര - E Resource Portel
‍LINK AADHAAR WITH PAN
PRICE LIST OF TEXT BOOKS 2017-18
GAIN PF
PAY REVISION ARREAR PROCESSING IN SPARK
‍SCHOOL WIKI
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE(NMP & K2) New Updated

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD

പാലക്കാട് ജില്ലയിലെ എല്ലാ ഗവ/എയ്ഡഡ് വിദ്യാലയങ്ങളും 2018-19 ബഡ്‌ജറ്റ് എസ്റ്റിമേറ്റ് പ്രഫോര്‍മ ഇവിടെ നിന്നും ലഭിക്കുന്ന പൂരിപ്പിച്ച് നിര്‍ദ്ദേശാനുസരണം സമര്‍പ്പിക്കണണമെന്ന് DDE

ജില്ലാ പഞ്ചായത്ത് ഹാളില്‍ 24ന് നടത്താനിരുന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പരിശീലന പരിപാടി മാറ്റി വെച്ചതായി DDE

2017-18 വര്‍ഷത്തെ INSPIRE AWARDനുള്ള നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30.Inspire Exhibitionല്‍ അവതരിപ്പിക്കാനുദ്ദേശിക്കുന്ന പ്രോജക്ടിന്റെ സംക്ഷിപ്തരൂപം കൂടി pdf formatല്‍ തയ്യാറാക്കി inspireawards-dst.gov.in എന്ന സൈറ്റില്‍ ഓണ്‍ലൈനായ സമര്‍പ്പിക്കണമെന്ന് DDE


DEO PALAKKAD
വിദ്യാലയങ്ങള്‍ വാര്‍ഷിക പരീക്ഷക്കാവശ്യമായ ചോദ്യപ്പേപ്പറുകളുടെ വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയിരിക്കുന്ന മാതൃകയില്‍ തയ്യാറാക്കി 30നകം DEOയില്‍ എത്തിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍,

Staff Fixation Proposal അനുബന്ധരേഖകള്‍ സഹിതം എത്രയും വേഗം സമര്‍പ്പിക്കണമെന്ന് DEO

9,10 ക്ലാസുകളിലെ വിദ്യാര്ഥികളില്‍ നിന്നും 10 രൂപ നിരക്കില്‍ അത്‌ലറ്റിക്ക് ഫണ്ട് പിരിക്കനുന്നതിനും സര്‍ക്കുലറില്‍ പറയുന്ന പ്രകാരം തുക June 30നകം DEOയില്‍ അടക്കണമെന്ന് നിര്‍ദ്ദേശം



DEO OTTAPALAM
വിദ്യാലയങ്ങള്‍ വാര്‍ഷിക പരീക്ഷക്കാവശ്യമായ ചോദ്യപ്പേപ്പറുകളുടെ വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയിരിക്കുന്ന മാതൃകയില്‍ തയ്യാറാക്കി 30നകം DEOയില്‍ എത്തിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍,

സ്റ്റാഫ് ഫിക്സേഷന്‍ Proposal and Forms സ്കൂള്‍ മെയിലില്‍.

2017-18 വര്‍ഷത്തെ തസ്തികനിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഒറ്റപ്പാലും വിദ്യാഭ്യാസജില്ലയിലെ ഹൈസ്കൂള്‍ പ്രധാനാധ്യാപകരുടെ യോഗം 24ന് രാവിലെ 10.30ന് LSNTTIയില്‍. പ്രധാനാധ്യാപകര്‍ തന്നെ പങ്കെടുക്കണമെന്ന് DEO. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് 24ന് നടത്താന്‍ നിശ്ചയിച്ചിരുന്ന യോഗം അടുത്ത മാസത്തേക്ക് മാറ്റിവെച്ചതായി DEO

മലയാളത്തിന് പകരം Special/Additional English അനുവദിക്കുന്നത് സംബന്ധിച്ച വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ പ്രധാനാധ്യാപകര്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന് DEO

Govt/Aided സ്കൂളുകളില്‍ പഠിച്ച് 2016 മാര്‍ച്ചിലെ SSLC/+2 പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ ലഭിച്ച അധ്യാപകരുടെ മക്കള്‍ക്കുള്ള അധ്യാപകക്ഷേമഫൗണ്ടേഷന്‍ സ്കോളര്‍,ിപ്പിന് അപേക്ഷ ക്ഷണിച്ചു വിശദാംശങ്ങളും അപേക്ഷാഫോമും ഡൗണ്‍ലോഡ്‌സില്‍.

2017-18 വര്‍ഷത്തെ മൈനോരിറ്റി പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പിന് National Scholarship Portalല്‍ രജിസ്റ്റര്‍ ചെയ്യാത്ത വിദ്യാലയങ്ങള്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യനണമെന്ന DPI Circular ഡൗണ്‍ലോഡ്സില്‍




DEO MANNARKKAD
മലയാളത്തിന് പകരം Special/Additional English അനുവദിക്കുന്നത് സംബന്ധിച്ച വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ പ്രധാനാധ്യാപകര്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന് DEO

ഓരോ പ്രധാനാധ്യാപകരും തങ്ങളുടെ വിദ്യാലയത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന അംഗീകാരമില്ലാത്ത CBSE/ICSE സ്കൂളുകളുടെ വിശദാംശങ്ങള്‍ സ്കൂള്‍മെയില്‍ നല്‍കിയ മാതൃകയില്‍ തയ്യാറാക്കി നല്‍കണമെന്ന് DEO



ഓരോ വിദ്യാലയങ്ങളുടെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന Pre-Scholകളെ സംബന്ധിച്ച വിശദാംശങ്ങള്‍ മെയില്‍ നല്‍കിയ മാതൃകയില്‍ തയ്യാറാക്കി അടിയന്തരമായി സമര്‍പ്പിക്കണമെന്ന് DEO



Friday, May 15, 2015

Guidelines to Download Form 16

2014-15 സാമ്പത്തികവർഷത്തെ അവസാനത്തെ ക്വാർട്ടറിന്റെ TDS Return ഫയൽ ചെയ്ത് കഴിഞ്ഞതിന് ശേഷം ഉള്ള ഇൻകം ടാക്സ് സംബന്ധിച്ച പ്രധാന ഉത്തരവാദിത്തമാണ് Form 16 ഡൌണ്‍ലോഡ് ചെയ്ത് ഇഷ്യൂ ചെയ്യുക എന്നത്. ശമ്പളത്തിൽ നിന്നും ടാക്സ് നല്‍കിയ ജീവനക്കാര്‍ക്ക് ടാക്സ് കുറച്ച ആള്‍ (DDO) നല്‍കേണ്ട TDS Certificate ആണ് Form 16. മെയ്‌ 31 നു മുമ്പായി ശമ്പളത്തില്‍ നിന്നും ടാക്സ് അടച്ച ജീവനക്കാര്‍ക്ക് ഇത് നല്‍കിയിരിക്കണമെന്നു Section 203 പറയുന്നു.
     Form 16 ന് രണ്ടു ഭാഗങ്ങളുണ്ട്. Part A യും Part B യും. Part A യില്‍ ഓരോ മാസവും കുറച്ച ടാക്സും അതിന്‍റെ BIN നമ്പര്‍ മുതലായ വിവരങ്ങളും ഉണ്ടാകും. ഇതിലെ "Details of Tax Deducted and deposited in the Central Govt Account through Book Adjustment" എന്ന പട്ടികയില്‍ എല്ലാ മാസവും കുറച്ച ടാക്സ് വന്നോ എന്ന് പരിശോധിക്കാം. സ്ഥാപനത്തിന്‍റെ TAN നമ്പര്‍ TRACES ല്‍ രജിസ്റ്റര്‍ ചെയ്ത് മുഴുവന്‍ പേരുടെയും Form 16 Part A ഒരുമിച്ച് ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

     Part B യില്‍ ആകെ ശമ്പളം, കിഴിവുകള്‍, ടാക്സ്, സെസ്, ആകെ ടാക്സ് മുതലായ വിവരങ്ങള്‍ ഉണ്ടാകും. (സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് Income Tax Statement തയ്യാറാക്കുമ്പോള്‍ Form16 കൂടി അതില്‍ നിര്‍മ്മിക്കപ്പെടും).
    2014-15 സാമ്പത്തിക വര്‍ഷത്തില്‍ ഒന്നില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് രണ്ടിടങ്ങളിലും ടാക്സ് അടച്ച ജീവനക്കാര്‍ക്ക് രണ്ട് സ്ഥാപനത്തില്‍ നിന്നും Form 16 ന്‍റെ Part A നല്‍കണം. Part B അവസാനം ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നോ രണ്ടിടത്തു നിന്നോ ഇഷ്യൂ ചെയ്യാം. Part A യിലും B യിലും DDO ആണ് ഒപ്പ് വയ്ക്കേണ്ടത്. മെയ്‌ 31 നകം TDS Certificate നല്‍കാതിരുന്നാല്‍ വൈകിയ ഓരോ ദിവസത്തിനും 100 രൂപ വീതമാണ് പിഴ.
     Form 16 ന്റെ Part A എങ്ങിനെയാണ് TRACES ൽ നിന്നും ഡൌണ്‍ലോഡ് ചെയ്യുന്നതെന്ന് ശ്രീ സുധീര്‍കുമാര്‍ സാര്‍ തയ്യാറാക്കിയ ഈ പോസ്റ്റില്‍

വിശദീകരിക്കുന്നു. ഇതിന് TRACES ൽ സ്ഥാപനത്തിന്റെ TAN രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക്‌ Username, Password, TAN Number എന്നിവ ഉപയോഗിച്ച് login ചെയ്യാം. (TRACES ൽ രജിസ്റ്റർ ചെയ്യാത്തവർക്ക് അതിന് സഹായകമായ പോസ്റ്റിനു ഇവിടെ ക്ളിക്ക് ചെയ്യുക
TRACES വെബ്‌ സൈറ്റില്‍ പ്രവേശിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
Login ചെയ്‌താൽ ലഭിക്കുന്ന പേജിൽ "Downloads" ൽ ക്ളിക്ക് ചെയ്യുമ്പോൾ വരുന്ന dropdown menu വിൽ Form 16/16A ൽ ക്ളിക്ക് ചെയ്യുക.

അപ്പോൾ പുതിയ window തുറക്കും

സ്ഥാപനത്തിലെ എല്ലാവരുടെയും Form 16 ഡൌണ്‍ലോഡ് ചെയ്യാൻ Bulk PAN Download എന്നതിന് താഴെയുള്ള Financial Year ൽ 2014-15 എന്ന് എന്റര്‍ ചെയ്യുക. എന്നിട്ട് അടുത്തുള്ള "GO" ക്ലിക്ക് ചെയ്യുക. അപ്പോൾ പുതിയൊരു പേജ് തുറക്കും.
(എന്നാൽ ഏതാനും പേരുടെ മാത്രം Form 16 ലഭിക്കാൻ Search PAN എന്നതിന് താഴെയുള്ള Financial Year ചേർത്ത് ഓരോരുത്തരുടെ PAN അടിച്ചു ADD ചെയ്ത ശേഷം അതിനടുത്തുള്ള "GO" ക്ലിക്ക് ചെയ്യുക.)

Form 16 ൽ വരേണ്ട DDOയെ കുറിച്ചുള്ള വിവരങ്ങൾ ഈ പേജിൽ കാണാം. ഇവയെല്ലാം ശരിയെങ്കിൽ അതിലുള്ള "Submit" ക്ളിക്ക് ചെയ്യുക. (DDOയെ കുറിച്ചുള്ള വിവരങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താനുണ്ടെങ്കിൽ "Cancel" ക്ളിക്ക് ചെയ്തു Profile പേജിൽ പോയി മാറ്റങ്ങൾ വരുത്തണം.) ഇതോടെ നാം പുതിയൊരു പേജിൽ എത്തുന്നു.
ഈ പേജിൽ പറഞ്ഞിരിക്കുന്ന Financial Year ലെ തന്നിരിക്കുന്ന Quarter ൽ ഫയൽ ചെയ്ത TDS return ന്റെ 15 അക്ക Provisional Receipt Number (Token Number)കള്ളിയിൽ ചേർക്കുക. അതിനു ശേഷം "Please select if the payment was made by book adjustment" എന്നതിന്റെ തുടക്കത്തിൽ ഉള്ള ബോക്സിൽ ക്ളിക്ക് ചെയ്ത് tick mark ഇടുക.
അതിന് താഴെ ആ Quarterലെ ഏതെങ്കിലും ഒരു മാസo തെരഞ്ഞെടുത്ത് ആ മാസം കുറച്ച ടാക്സും ഏതെങ്കിലും മൂന്ന് ജീവനക്കാരുടെ PAN നമ്പറും അവർ ആ മാസത്തിൽ അടച്ച ടാക്സും ചേർക്കേണ്ടതുണ്ട്. "Date on which tax deposited" എന്ന കള്ളിയിൽ ആ മാസത്തിന്റെ അവസാനദിവസം ചേര്ക്കുക. അതിനു താഴെയുള്ള കള്ളികളിൽ PAN നമ്പറും അവർ കുറച്ച ടാക്സും ചേർക്കുക. (1000 രൂപയാണ് എങ്കിൽ 1000.00 എന്ന് ചേർക്കേണ്ടതുണ്ട്)
തുടർന്ന് "Proceed" ക്ളിക്ക് ചെയ്യുക. നാം കൊടുത്ത data Traces ലെ ഡാറ്റാബേസുമായി മാച്ച് ചെയ്യുന്നുവെങ്കിൽ നാം Download Request Confirmation പേജിൽ എത്തും.
ഇതിലുള്ള Request Number എഴുതി വയ്ക്കുക. പിന്നീട് ഈ നമ്പർ നൽകിയും Form 16 ഡൌണ്‍ലോഡ് ചെയ്യാം. ഇതോടെ ഫോം 16 നുള്ള അപേക്ഷ നൽകിക്കഴിഞ്ഞു. ഇനി നമ്മൾ അപേക്ഷിച്ചു കഴിഞ്ഞ Form 16 എങ്ങിനെ ലഭിക്കുമെന്ന് നോക്കാം. (ഇതിനു മിനിട്ടുകളോ മണിക്കൂറുകളോ കഴിയേണ്ടി വന്നേക്കാം.)
"Downloads" ൽ ക്ളിക്ക് ചെയ്താൽ വരുന്ന "Requested Downloads" ക്ളിക്ക് ചെയ്യുക. അപ്പോൾ പുതിയൊരു പേജ് തുറക്കും.
അതിൽ "Request Number" ചേർത്ത ശേഷം "Go" ക്ലിക്ക് ചെയ്യുക. അല്ലെങ്കിൽ "View all " നു ചേർന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോൾ ദൃശ്യമാകുന്ന പട്ടികയിലെ ഒരു വരിയിൽ നമ്മുടെ അപേക്ഷയുടെ വിവരങ്ങൾ കാണാം. അതിൽ "Status" എന്ന കോളത്തിൽ "Submitted" എന്നാണ് കാണുന്നതെങ്കിൽ അല്പം കൂടി കാത്തിരിക്കേണ്ടി വരും. ഈ കോളത്തിൽ "Available" വന്നു കഴിഞ്ഞാൽ ആ വരിയിൽ ക്ലിക്ക് ചെയ്തു select ചെയ്യുക. അതിനു താഴെയുള്ള "HTTP Download" ക്ലിക്ക് ചെയ്യുക. അതോടെ Form 16 zipped file ഡൌണ്‍ലോഡ് ചെയ്യപ്പെടും.
ഈ zipped file കോപ്പി ചെയ്തു അതേപോലെ desktop ൽ paste ചെയ്യുക.
ഡൌണ്‍ലോഡ് ചെയ്ത ഈ ഫയലിൽ നിന്നും Form 16 pdf file ആയി ലഭിക്കാൻ "TRACES Pdf Generation Utility" TRACES സൈറ്റിൽ നിന്നും ഡൌണ്‍ലോഡ് ചെയ്യണം. ഇനി അത് എങ്ങിനെയെന്ന് നോക്കാം. Tracesൽ login ചെയ്തു Downloads ൽ ക്ളിക്ക് ചെയ്യുമ്പോൾ വരുന്ന dropdown listൽ "Requested Downloads" ക്ലിക്ക് ചെയ്യുക. അപ്പോൾ തുറക്കുന്ന പേജിൽ 'Attention Deductors' എന്നതിന് താഴെ വരിയിൽ കാണുന്ന 'Click Here' എന്നതിൽ ക്ളിക്ക് ചെയ്യുക. ഇതോടെ പുതിയൊരു പേജിൽ എത്തുന്നു. അതിൽ കാണുന്ന "Verification Code" താഴെയുള്ള കള്ളിയിൽ അടിച്ച് "Submit" ക്ലിക്ക് ചെയ്യുക. അപ്പോൾ തുറക്കുന്ന പേജിൽ TRACES Pdf Converter എന്ന ലിങ്കിൽ ക്ളിക്ക് ചെയ്യുക.
അതോടെ TRACES Pdf converter ന്റെ zipped file ഡൌണ്‍ലോഡ് ആവും. കമ്പ്യൂട്ടറിലെ Desktop ലേക്ക് ഇത് കോപ്പി ചെയ്ത ശേഷം unzip ചെയ്യുക. TRACES Pdf Converter പ്രവർത്തിക്കണമെങ്കിൽ Java Software ആവശ്യമുണ്ട്. ഇല്ലെങ്കിൽ അത് ഇൻസ്റ്റാൾ ചെയ്യണം. അതിന് ശേഷം TRACES Pdf Converter എന്ന ഫോൾഡർ തുറക്കുക.
അതിലുള്ള "Run" എന്ന ഫയൽ ഡബിൾക്ലിക്ക് ചെയ്യുക. അപ്പോൾ TRACES Pdf Converter തുറക്കും.
ഇതിൽ Select Form 16/16A Zipped File എന്നതിന് നേരെയുള്ള "Browse"ൽ ക്ളിക്ക് ചെയ്യുക. എന്നിട്ട് നാം നേരത്തെ desktopൽ ഇട്ട Form 16ന്റെ zipped file സെലക്ട്‌ ചെയ്ത് ഇതില്‍ കൊണ്ടുവരിക.
Password for input file നു നേരെ TAN നമ്പർ password ആയി ചേർക്കുക.
Save to folder എന്നതിന് നേരെ browseൽ ക്ളിക്ക് ചെയ്തു എവിടെയാണ് Form 16 save ചെയ്യപ്പെടേണ്ടത് എന്ന് ചേർക്കുക.
എന്നിട്ട് ഏറ്റവും താഴെയുള്ള "Proceed" ക്ളിക്ക് ചെയ്യുക.
അപ്പോൾ തുറക്കുന്ന ഡയലോഗ് ബോക്സിൽ Do you want to continue without Digital signature എന്നതിന് താഴെ "Yes" ക്ളിക്ക് ചെയ്യുക.
അടുത്ത ബോക്സിൽ Starts pdf generation എന്നതിന് "OK" ക്ലിക്ക് ചെയ്യുക.
അപ്പോൾ 1 pdf generated successfully എന്ന message box വന്നാൽ Form 16ന്റെ pdf file നേരത്തെ നാം കൊടുത്ത സ്ഥലത്ത് സേവ് ചെയ്തിട്ടുണ്ടാവും.

No comments:

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!