ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

എല്‍.പി., യു.പി. സ്‌കൂള്‍ ഘടനയില്‍ മാറ്റമില്ല

അഞ്ചാം ക്ലാസ്സ് എല്‍.പി. സ്‌കൂളിന്റെയും എട്ടാം ക്ലാസ്സ് യു.പി. സ്‌കൂളിന്റെയും ഭാഗമാക്കി പ്രവര്‍ത്തിപ്പിക്കുവാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പല എല്‍.പി/യു.പി സ്‌കൂളുകളിലും കുട്ടികള്‍ക്ക് 'ടി.സി നല്‍കുന്നില്ല എന്ന പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. രണ്ട് സ്വകാര്യ സ്‌കൂള്‍ മാനേജര്‍മാര്‍ ഫയല്‍ ചെയ്ത കേസ്സിലാണ് ഹൈക്കോടതിയുടെ സംഗിള്‍ ബഞ്ച് അപ്രകാരം വിധി പ്രസ്താവിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട കുറേ ഹര്‍ജികള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലാണ് . ഡിവിഷന്‍ ബഞ്ച് അന്തിമ വിധി പുറപ്പെടുവിക്കുന്നതുവരെ തല്‍സ്ഥിതി തുടരും. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ അപ്രകാരം മാറ്റി പ്രവര്‍ത്തിപ്പിക്കുക പ്രായോഗികമല്ലെന്നതിനാല്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി അഞ്ചാം ക്ലാസ് യു.പി. സ്‌കൂളിന്റെ ഭാഗമായും എട്ടാം ക്ലാസ് ഹൈസ്‌ക്കൂളിന്റെ ഭാഗമായും തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ആയതിനാല്‍ നിലവിലെ സ്ഥിതിയില്‍ തന്നെയായിരിക്കും സംസ്ഥാനത്ത് എല്‍.പി/യു.പി/ഹൈസ്‌കൂളുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Post a Comment

Previous Post Next Post