കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

നേപ്പാള്‍ ഭൂകമ്പ ദുരിതാശ്വസനിധി : ജീവനക്കാര്‍ക്ക് സംഭാവന നല്‍കാം

        നേപ്പാള്‍ ഭൂകമ്പ ദുരിതാശ്വ്യാസനിധിയിലേക്ക് സംഭാവന നല്‍കാന്‍ താത്പര്യമുള്ള ഗസറ്റഡ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും മെയ് മാസത്തെ ശമ്പളത്തില്‍ നിന്നും ഒരു ദിവസത്തെ വേതനം അവരുടെ സമ്മതത്തിനുവിധേയമായി കുറവുചെയ്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി, ധനകാര്യവകുപ്പ് (റിലീഫ് ഫണ്ട് ഫോര്‍ നേപ്പാള്‍ എര്‍ത്ത്‌ക്വേക്ക് വിക്ടിംസ്), ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ് തിരുവനന്തപുരം 695001 എന്ന പേരിലുള്ള ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കുവാന്‍ എല്ലാ വകുപ്പദ്ധ്യക്ഷന്മാരെയും ഗവണ്‍മെന്റ് സെക്രട്ടറിയേറ്റിലെ നിയമം, ധനകാര്യം, പൊതുഭരണം എന്നീ വകുപ്പുകളിലെ അക്കൗണ്ട്‌സ് കൈകാര്യം ചെയ്യുന്ന അഡീഷണല്‍ സെക്രട്ടറി/ജോയിന്റ് സെക്രട്ടറിമാരെയും അധികാരപ്പെടുത്തി നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സംഭാവന നല്‍കാന്‍ താത്പര്യമുള്ള സെക്രട്ടറിയേറ്റിലെ ഗസറ്റഡ് ഓഫീസര്‍മാര്‍ അവരുടെ സംഭാവന പൊതുഭരണ (ക്യാഷ്) വകുപ്പില്‍ നേരിട്ട് എത്തിക്കാവുന്നതാണ്.

Post a Comment

Previous Post Next Post