കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചു

വി.എച്ച്.എസ്.ഇ സേവ് എ ഇയര്‍ പരീക്ഷ
ഇക്കഴിഞ്ഞ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷയ്ക്ക് യോഗ്യത നേടാതിരക്കുകയും പരീക്ഷയ്ക്ക് ഹാജരാകാതിരിക്കുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് പരാജയപ്പെട്ട എല്ലാ വിഷയങ്ങള്‍ക്കും / ഹാജരാകാതിരുന്ന എല്ലാ വിഷയങ്ങള്‍ക്കും ജൂണ്‍ എട്ട് മുതല്‍ നടത്തുന്ന സേ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാം. പേപ്പര്‍ ഒന്നിന് 150 രൂപയും പ്രാക്ടിക്കല്‍ ഉള്‍പ്പെടെ പേപ്പറൊന്നിന് 175 രൂപയും0202-þ01þ102þ93þ VHSE Feesഎന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ ഒടുക്കിയ ചെല്ലാന്‍ സഹിതം അപേക്ഷ നിശ്ചിത തീയതിക്ക് മുമ്പ് അതത് സ്‌കൂള്‍ പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കണം. സ്‌കോര്‍ ഷീറ്റിനായി പ്രത്യേകം 40 രൂപ ഫീസ് അടക്കണം. ഉന്നത പഠനത്തിനര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും ഒരു വിഷയത്തിന് ഗ്രേഡ് മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുളള ഇംപ്രൂവ്‌മെന്റ് പരീക്ഷയും ഇതോടൊപ്പം എഴുതാം. പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് മിനിമം ഗ്രേഡ് ലഭിക്കാത്ത ഒരു വിഷയത്തിന് മാത്രം രജിസ്റ്റര്‍ ചെയ്യാം. ഇതിന് 500 രൂപ ഫീസ് ഒടുക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കുന്ന മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും അപേക്ഷാഫോറത്തിന്റെ പകര്‍പ്പും പരീക്ഷാ രജിസ്‌ട്രേഷനായി വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 28. തിയറി പരീക്ഷകള്‍ ജൂണ്‍ എട്ട് മുതല്‍ 12 വരെയും ടൈപ്പ് റൈറ്റിങ്, വോക്കേഷണല്‍, നോണ്‍ വൊക്കേഷണല്‍ വിഷയങ്ങളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 15 മുതല്‍ 20 വരെയും വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാലങ്ങളില്‍ നടത്തും. പരീക്ഷാ ടൈംടേബിള്‍: ജൂണ്‍ എട്ടിന് രാവിലെ ഫിസിക്‌സ്, ജിയോഗ്രാഫി, അക്കൗണ്ടന്‍സി, ഉച്ചയ്ക്ക് ജി.എഫ്.സി. ജൂണ്‍ ഒന്‍പതിന് രാവിലെ മാത്തമാറ്റിക്‌സ്, ഉച്ചയ്ക്ക് ഇക്കണോമിക്‌സ്/ മാനേജ്‌മെന്റ് ജൂണ്‍ 10 ന് രാവിലെ കെമിസ്ട്രി, ജൂണ്‍ 11 ന് രാവിലെ ഇംഗ്ലീഷ്, ഉച്ചയ്ക്ക് വൊക്കേഷണല്‍ തീയറി ജൂണ്‍ 12 ന് രാവിലെ ബയോളജി ഉച്ചയ്ക്ക് ഹിസ്റ്ററി, ബസിനസ് സ്റ്റഡീസ്. പരീക്ഷ രാവിലെ 9.30 നും ഉച്ചയ്ക്ക് രണ്ട് മണിക്കും ആരംഭിക്കും. കൂള്‍ ഓഫ് ടൈം 15 മിനിറ്റ്. വെബ്‌സൈറ്റ്:www.vhseexaminationkerala.gov.in.

ഹയര്‍ സെക്കന്‍ഡറി: ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കാം
ഗ്രേസ് മാര്‍ക്കിനായി ഡയറക്ടറേറ്റില്‍ ലഭിച്ച എല്ലാ അപേക്ഷകളും പരിഗണിച്ചാണ് ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുള്ളവരും അതുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഡയറക്ടറേറ്റില്‍ ലഭ്യമാക്കാത്തവരുമായ വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുമായി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മുഖാന്തിരം അപേക്ഷ ഡയറക്ടറേറ്റില്‍ അടിയന്തരമായി സമര്‍പ്പിക്കണമെന്ന് പരീക്ഷാ ബോര്‍ഡ് സെക്രട്ടറി അറിയിച്ചു.

രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം 83.96 %. കോഴിക്കോട് ജില്ല മുന്നില്‍. 10839 പേര്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ്. 59 സ്കൂളുകള്‍ക്ക് നൂറ് ശതമാനം വിജയം. 
2015 ലെ രണ്ടാം വര്‍ഷ സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ എട്ട് മുതല്‍ 12 വരെ നടത്തുന്നു. പ്രായോഗിക പരീക്ഷകള്‍ ജൂണ്‍ മൂന്ന്, നാല് തീയതികളില്‍ നടത്തും. സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുവാനുളള അവസാന തീയതി മെയ് 25 ആണ്. അപേക്ഷാ ഫോമും മറ്റ് വിവരങ്ങളും സ്‌കൂളുകളിലും ഡിപ്പാര്‍ട്ട്‌മെന്റ് പോര്‍ട്ടലിലും ലഭ്യമാണ്. 2015 മാര്‍ച്ചിലെ പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം/പകര്‍പ്പ്/ സൂക്ഷ്മ പരിശോധന എന്നിവയ്ക്കുളള അപേക്ഷകള്‍ ജൂണ്‍ ആറിനകം പരീക്ഷ എഴുതിയ കേന്ദ്രങ്ങളില്‍/ മാതൃസ്ഥാപനങ്ങളില്‍ സമര്‍പ്പിക്കേണ്ടതാണ്. 
പരീക്ഷാഫലം ലഭിക്കുന്ന വെബ്‌സൈറ്റുകള്‍ .
 

Post a Comment

Previous Post Next Post