ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

അധ്യാപക തസ്തിക : 186 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉടന്‍ നിയമന ഉത്തരവ് നല്‍കും

    പി.എസ്.സി മുഖേന അധ്യാപക തസ്തികയിലേക്കുള്ള നിയമന ശുപാര്‍ശ ലഭിച്ചിട്ടും നിയമന ഉത്തരവ് ലഭിക്കാത്ത എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും അടുത്തതായി ഉണ്ടാകുന്ന അധ്യാപക തസ്തികകളിലെ ഒഴിവുകളില്‍ ഉടന്‍ നിയമനം നല്‍കേണ്ടതാണെന്ന് ഡി.പി.ഐക്ക് നിര്‍ദ്ദേശം നല്‍കി. ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ക്രമീകരിച്ച ശേഷം മാത്രമേ ബൈപ്രോമോഷന്‍, ട്രാന്‍സ്ഫര്‍, ഇന്റര്‍ ഡിസ്ട്രിക്ട് ട്രാന്‍സ്ഫര്‍, ഡപ്യൂട്ടേഷന്‍ എന്നിവ മുഖേന ഒഴിവുകള്‍ നികത്താവൂ എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശ എല്ലാ ജില്ലകളിലും കര്‍ശനമായി നടപ്പിലാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഡി പി എല്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരെയും അറിയിക്കേണ്ടതാണെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2013-14-ലെ തസ്തിക നിര്‍ണയത്തെ തുടര്‍ന്ന് അധ്യാപക തസ്തികകളില്‍ കുറവുവന്ന കാരണത്താല്‍ വിവിധ ജില്ലകളില്‍ നിന്നും പബ്ലിക് സര്‍വീസ് കമ്മീഷനിലേക്ക് എഴുതി അറിയിക്കപ്പെട്ട അധ്യാപക തസ്തികകളിലേക്ക് പി.എസ്.സി നിയമന ശുപാര്‍ശ നല്‍കിയെങ്കിലും നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് ലഭിക്കാത്ത സാഹചര്യം നിലവിലുള്ളതായി പി.എസ്.സിയും പൊതു വിദ്യാഭ്യാസ ഡയറക്ടറും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. 186 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഇപ്രകാരം നിയമനം തടസപ്പെട്ടത്. സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കുന്നത് സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ് എന്ന വസ്തുതയും ഇത് സംബന്ധിച്ച് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിയും കണക്കിലെടുത്താണ് പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്.

Post a Comment

Previous Post Next Post