ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

SSLC , HIGHER Secondary പരീക്ഷകള്‍ ഇന്നാരംഭിക്കുന്നു

ഈ വര്‍ഷത്തെ എസ് എസ് എല്‍ സി ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഇന്നാരംഭിക്കുന്നു. ഐ ടി പരീക്ഷ നേരത്തെ അവസാനിച്ചതോടെ ബാക്കിയുള്ള പരീക്ഷകളാണ് ഇന്നാരംഭിക്കുന്നത്. ജില്ലയിലെ 198 കേന്ദ്രങ്ങളിലായി 43598 പേര്‍ ആണ് SSLC പരീക്ഷ എഴുതുന്നത്. മാര്‍ച്ച് 21-ന് റഗുലര്‍ വിദ്യാര്‍ഥികളുടെ പരീക്ഷ അവസാനിക്കുമെങ്കിലും മാര്‍ച്ച് 23-ന് പഴയ സ്കീമിലുള്ള വിദ്യാര്‍ഥികളുടെ ഐടി പരീക്ഷ നടക്കുന്നതാണ്. മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ ഏറെ വൈകിയാണെങ്കിലും പരീക്ഷാ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചത് വിദ്യാലയങ്ങളിലെ അധ്യാപകരുടെ പരിശ്രമഫലമായാണ്. പരാതികള്‍ ഏറെയുണ്ടായിട്ടും അവയെ തരണം ചെയ്ത് അധികസമയത്തും പ്രവര്‍ത്തിച്ച അധ്യാപകരുടെ വിശിഷ്യാ വിദ്യാലയങ്ങളിലെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരുടെ ആത്മാര്‍ഥമായ പരിശ്രമത്തെ SITC Forum അഭിനന്ദിക്കുന്നു. SSLC പോലൊരു പരീക്ഷയുടെ ഗൗരവം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച അവരുടെ പ്രവര്‍ത്തനം ഇനിയെങ്കിലും പരീക്ഷാഭവന്‍ മാതൃകയാക്കേണ്ടതാണ്.മൂല്യനിര്‍ണ്ണയം മാര്‍ച്ച് 31-ന് ആരംഭിക്കുമെന്ന് പരീക്ഷാഭവന്റെ പത്രക്കുറിപ്പില്‍ പറയുന്നുണ്ടെങ്കിലും ചില അധ്യാപകസംഘടനകള്‍ അതിനെ എതിര്‍ത്ത് രംഗത്തുണ്ട്. സ്കളുകളിലെ അവസാനപ്രവര്‍ത്തി ദിവസം ആസൂത്രണം ചെയ്തിരിക്കുന്ന പരിപാടികള്‍ക്ക് തടസമാകാത്ത രീതിയില്‍ മൂല്യനിര്‍ണ്ണയം ഏപ്രില്‍ ഒന്നിലേക്ക് മാറ്റണമെന്നതാണ് ഇവരുടെ ആവശ്യം.ഇതിനോടുള്ള പരീക്ഷാ ഭവന്റെ നിലപാട് വ്യക്തമല്ല.  ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷയെഴുതുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും പരീക്ഷക്ക് അവരെ സജ്ജരാക്കിയ എല്ലാ അധ്യാപകര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ ആശംസകള്‍. പാലക്കാട്, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും ഈ അവസരത്തില്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. പരീക്ഷയുമായി ബന്ധപ്പെട്ട്
ഇതുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് ജില്ലാ വിദ്യാഭ്യസ ഓഫീസര്‍ വിദ്യാലയങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ചുവടെ
  • നിങ്ങളുടെ കൂട്ടായ പരിശ്രമങ്ങൾ ലക്ഷ്യത്തിൽ എത്തട്ടെ...! മാർച്ച്  9 മുതൽ. പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ അതാതു വിഷയങ്ങൾക്ക്‌ വീണ്ടും നല്ല ഒരു പ്രോത്സാഹനവും പ്രചോദനവും നല്കുമല്ലോ...കുട്ടികളുടെ മനസ്സ് ആത്മ വിശ്വാസം ഉള്ളതാക്കാൻ ശ്രദ്ധിക്കുക
  • മാർച്ച് 9-നു രാവിലെ പരീക്ഷാ ജോലിക്കാരുടെ യോഗം ചേരുമ്പോൾ വിശദമായ മാർഗ്ഗ നിർദ്ദേശങ്ങൾ നല്കുക.
  • ഓരോ പരീക്ഷാർത്ഥിയോടും നല്ല പെരുമാറ്റം ഉണ്ടാകണമെന്ന് പ്രത്യേകം പറയുക.
  • നിങ്ങളുടെ സ്കൂളിൽ നിന്നും പരീക്ഷാജോലിക്ക് മറ്റു സ്കൂളിലേക്ക് നിയോഗിച്ചവരെല്ലാം പോയി എന്ന് ഉറപ്പു വരുത്തുക.
  • നിങ്ങളുടെ സ്കൂളിലേക്ക് നിയോഗിച്ചവരെല്ലാം കൃത്യസമയത്ത് എത്തിച്ചേർന്നു എന്നും ഉറപ്പു വരുത്തുക.
  • ചോദ്യപേപ്പർ സൂക്ഷിപ്പ്, വിവിധ പരീക്ഷാഹാളിലേക്കുള്ള വിതരണം എന്നിവ ശ്രദ്ധയോടെയും സുരക്ഷിതമായും നടത്തണം.
  • റിസർവ് അദ്ധ്യാപകർ 1pm വരെയാണ് സ്വന്തം സ്കൂളിൽ ഹാജരുണ്ടായിരിക്കേണ്ടത്. ഒരു കാരണവശാലും 1 pm -നു ശേഷം അവർ അവിടെ ഉണ്ടായിരിക്കാൻ പാടില്ല.
  • പരീക്ഷഹാളും പരിസരവും വൃത്തി ഉള്ളതായിരിക്കാൻ ശ്രദ്ധിക്കുക.
  • രജിസ്ട്രരുകൾ അതാതു സമയത്ത് തന്നെ എഴുതി സൂക്ഷിക്കുകയും സ്ക്വാഡ് ഉദ്യോഗസ്ഥരുടെ പരിശോധനക്ക് നല്കുകയും വേണം.
  • ക്യാമ്പ് അഡ്രസ് ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുക.
  • ഉത്തരപേപ്പർ പാക്കറ്റ് സ്കൂളിൽ സൂക്ഷിക്കുന്നുണ്ടെങ്കിൽ വാച്ച്മാൻ, പോലീസ് എന്നിവരുടെ കാവൽ ഉറപ്പു വരുത്തുക. ഇതിനായി പോലീസ് സ്റ്റേ ഷനിലക്കു കത്ത് നല്കുക
  • വളരെ ശ്രദ്ധയോടെ കുറ്റമറ്റ രീതിയിൽ പരീക്ഷാ ജോലികൾ ചെയ്തു തീർക്കാൻ എല്ലാവിധ ആശംസകളും നേരുന്നു.
  • ചീഫ് സൂപ്രണ്ടുമാര്‍ക്കായി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഇവിടെ & ANNEXURE
     
SSLC പരീക്ഷയുടെ ഭാഗമായി പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള വിജയശ്രീ പദ്ധതി വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ സബ്ജക്ട് ക്ലിനിക്ക് ആരംഭിച്ചു. പ്രയാസമുള്ള പാഠഭാഗങ്ങളിലെ സംശയങ്ങള്‍ക്ക് വിദഗ്ധരായ അധ്യാപരുമായി ഫോണിലൂടെ സംശയങ്ങള്‍ തീര്‍ക്കുന്നതിന് സാധിക്കും ദിവസവും രാത്രി 8 മുതല്‍ 10 വരെയുള്ള സമയങ്ങളില്‍ അധ്യാപകരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്താവുന്നതാണ്. അധ്യാപകരെ ബന്ധപ്പെടുന്നതിനുള്ള ഫോണ്‍നമ്പറുകള്‍ ഇവിടെ

Post a Comment

Previous Post Next Post