DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

INCENTIVE TO GIRLS SCHOLARSHIP 2014-15

2014-15 അധ്യയന വര്‍ഷത്തെ Incentive To Girls സ്കോളര്‍ഷിപ്പിന് യോഗ്യരായ കുട്ടികളെ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഓണ്‍ലൈന്‍ സൈറ്റില്‍ സമ്പൂര്‍ണ്ണ യൂസര്‍നാമവും പാസ്‌വേര്‍ഡുമുപയോഗിച്ചാണ് പ്രവേശിക്കേണ്ടത്. ഈ അധ്യയനവര്‍ഷം സംസ്ഥാനത്തെ ഗവ/എയ്ഡഡ് സ്കൂളുകളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടതും  31/3/2014-ന് 16 വയസ് വയസ് തികയാത്ത അവിവാഹിതരായ പെണ്‍കുട്ടികളെയാണ് ഈ സ്കോളര്‍ഷിപ്പിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. മാര്‍ച്ച് നാലാം തീയതി മുതല്‍28 വരെയാണ് ഓണ്‍ലൈനായി വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യേണ്ടത്. കോര്‍ ബാങ്കിങ്ങ് സൗകര്യമുള്ള ഏതെങ്കിലും ബാങ്കുകളില്‍ വിദ്യാര്‍ഥിനിയുടെ പേരില്‍ ബാങ്ക് അക്കൗണ്ടും ആധാര്‍ നമ്പറും നിര്‍ബന്ധമാണ്.കോ-ഓപ്പറേറ്റീവ് ബാങ്ക് അക്കൗണ്ടുകള്‍ പാടില്ലെന്നും പാസ് ബുക്കിന്റെ പകര്‍പ്പുകള്‍ DEO-മാര്‍ക്ക് നല്‍കണമെന്നും നിര്‍ദ്ദേശം

Post a Comment

Previous Post Next Post