പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

ഹൈസ്‌ക്കൂള്‍ പരീക്ഷ ഉച്ചയ്ക്ക് ശേഷമാക്കാന്‍ വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശം

മാര്‍ച്ച് 24 മുതല്‍ 30 വരെയുള്ള സ്‌കൂള്‍ തല പരീക്ഷകള്‍ ഹയര്‍ സെക്കന്ററി പരീക്ഷാ നടത്തിപ്പിന് സഹായകമായ തരത്തില്‍ ഉച്ചയ്ക്ക് ശേഷമാക്കി ക്രമീകരിക്കാന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എസ്.എസ്.എല്‍.സി പരീക്ഷ കഴിയുന്നതോടെ ഹൈസ്‌ക്കൂള്‍ തല പരീക്ഷകള്‍ രാവിലെ നടത്താനുള്ള തീരുമാനം 30 - ന് വരെ നീളുന്ന പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളെ ബാധിക്കുമെന്ന പരാതിയെ തുടര്‍ന്നാണ് ഈ നടപടി. ഹൈസ്‌ക്കൂള്‍ പരീക്ഷകള്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്കൊപ്പം രാവിലെ നടന്നാല്‍ ഹയര്‍ സെക്കന്ററി പരീക്ഷയുടെ ഇന്‍വിജിലേഷന്‍ ജോലിക്ക് മതിയായ തോതില്‍ അദ്ധ്യാപകരില്ലാത്ത സ്ഥിതി ഉണ്ടാകും. പ്ലസ് വണ്‍ പരീക്ഷ എഴുതുന്ന ഭിന്നശേഷിയുള്ള ഏഴായിരത്തില്‍പ്പരം വിദ്യാര്‍ത്ഥികള്‍ക്ക് സഹായികളായി നിശ്ചയിച്ചിരിക്കുന്നത് 9-ാം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ്. ഇതേ സമയം തന്നെ 9-ാം ക്ലാസ് പരീക്ഷ നടന്നാല്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് പരീക്ഷ എഴുതിക്കൊടുക്കാന്‍ കുട്ടികളെ കിട്ടാത്ത സ്ഥിതിയുണ്ടാകും. ഈ ഘടകങ്ങള്‍ കണക്കിലെടുത്താണ് പരീക്ഷാ സമയം ക്രമീകരിക്കാന്‍ മന്ത്രി അബ്ദുറബ്ബ് ഡി.പി.ഐ.യ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 
REVISED HIGH SCHOOL TIME TABLE 

Post a Comment

Previous Post Next Post