തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

8,9 ക്ലാസുകളിലെ ഐ ടി പരീക്ഷ -SITC Forum നയം വ്യക്തമാക്കുന്നു

       8, 9 ക്ലാസുകളിലെ ഐ ടി പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് SITC ഫോറം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ബന്ധപ്പെട്ട അധികാരികള്‍ക്ക് രേഖാമൂലവും അല്ലാതെയും നിവേദനങ്ങള്‍ നല്‍കിയിരുന്നു. മാര്‍ച്ച് ആദ്യ വാരത്തില്‍ പുറത്തിറക്കുന്ന സര്‍ക്കുലര്‍ പ്രകാരം പരീക്ഷാ നിശ്ചിത സമയത്ത് പൂര്‍ത്തീകരിക്കാവില്ലെന്നും പരീക്ഷ പ്രഹസനമാക്കി നടത്തുന്നതിന് പകരം ബന്ധപ്പെട്ട ക്ലാസുകളില്‍ IT പഠിപ്പിക്കുന്ന ഏതാനും അധ്യാപകരെ (SITC/JSITC വേണമെന്ന് പറഞ്ഞിട്ടില്ല) SSLC പരീക്ഷാ ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കിയാല്‍ ആ ദിവസങ്ങളില്‍ രാവിലെ 8,9 ക്ലാസുകളുടെ ഐ ടി പരീക്ഷ നടത്തുന്നതിന് പ്രയാസം നേരിടില്ല എന്നും അതിനുള്ള സൗകര്യം വേണമെന്നുമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പരിഗണിക്കാമെന്ന ഉറപ്പല്ലാതെ നടപടികള്‍ ഇല്ലാതെ ഈ വര്‍ഷവും  പരീക്ഷാ സര്‍ക്കുലറും സി ഡി വിതരണവും മുന്‍ വര്‍ഷങ്ങളിലെപ്പോലെ തന്നെ നടക്കുന്നു. 8,9 ക്ലാസുകളുടെ വാര്‍ഷികപരീക്ഷ ആരംഭിച്ച സാഹചര്യത്തില്‍ മാര്‍ച്ച് 31-നകം പരീക്ഷ പൂര്‍ത്തീകരിക്കുക ദുഷ്കരമായിരിക്കും. മാത്രമല്ല നിലവിലുള്ള സാഹചര്യത്തില്‍ മാര്‍ച്ച് 28-ന് വാല്യുവേഷന്‍ ആരംഭിക്കാനിരിക്കെ അന്ന് മുതല്‍ പ്രാക്ടിക്കല്‍ പരീക്ഷ നടത്താനുമാകില്ല. കാരണം ഒരു വിഭാഗം അധ്യാപകര്‍ വാല്യുവേഷന്‍ ഡ്യൂട്ടിക്ക് പോകുമ്പോള്‍(അഞ്ച് വിഷയങ്ങള്‍ക്ക് നിര്‍ബന്ധിത വാല്യുവേഷന്‍ ആണ്) 8,9ക്ലാസുകളുടെ വാര്‍ഷിക പരീക്ഷയുടെ ഇന്‍വിജിലേഷന്‍ ഡ്യൂട്ടിക്ക് അധികമായി ആളുകള്‍ വേണ്ടി വരും. ബാക്കി ലഭിക്കുന്ന ദിവസങ്ങള്‍ അപര്യാപ്തമാണ് എന്നതാണ് ഫോറത്തിന്റെ കണക്ക് കൂട്ടല്‍.  പ്രസ്തുത സാഹചര്യത്തില്‍ ഫോറം പരീക്ഷയോടുള്ള നിലപാട് വ്യക്തമാക്കട്ടെ. 
     വാര്‍ഷിക പരീക്ഷ എന്ന നിലയില്‍ പരീക്ഷ നടക്കട്ടെ എന്നും എന്നാല്‍ ന്യായമായ ആവശ്യമെന്ന നിലയില്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ പരീക്ഷയുടെ പൂര്‍ണ്ണചുമതല  ഏറ്റെടുക്കേണ്ടതില്ലെന്നും (മുന്‍ കാലങ്ങളില്‍ പരീക്ഷയുടെ പൂര്‍ണ്ണചുമതല പ്രധാനാധ്യാപകര്‍ SITC/JSITC മാരെ ഏല്‍പ്പിക്കുന്ന രീതിയാണുണ്ടായിരുന്നത്) പ്രധാനാധ്യാപകര്‍ ഷെഡ്യൂള്‍ തയ്യാറാക്കി തരുന്ന പക്ഷം മാത്രം അതിനനുസരിച്ച് പരീക്ഷ നടത്തിയാല്‍  മതിയെന്ന നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. Work to Rule എന്ന നിലപാട് ആയിരിക്കും ഫോറത്തിന്. ഇതിന്റെ അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന രീതിയില്‍ പരീക്ഷയുമായി സഹകരിക്കും
  • 1:3 എന്ന അനുപാതത്തില്‍ ഒരു ദിവസം ഒരു ഐ ടി അധ്യാപകന്‍ 15 വിദ്യാര്‍ഥികളുടെ പരീക്ഷ മാത്രം നടത്തുക
  • പരീക്ഷ നിശ്ചിതസമയത്ത് തീര്‍ക്കുന്നതിന് ധികസമയം പ്രവര്‍ത്തിക്കില്ല. 
  • തങ്ങള്‍ പഠിപ്പിക്കുന്ന ക്ലാസുകളുടെ മാത്രം പരീക്ഷ നടത്തുക
  • മാര്‍ച്ച് മാസം പരീക്ഷ അവസാനിച്ചില്ലെങ്കില്‍ ഏപ്രില്‍ മാസത്തില്‍ പരീക്ഷയുമായി സഹകരിക്കില്ല. 
ഫോറത്തിന്റെ ഈ നിലപാടുകളോട് എല്ലാ ഐ ടി അധ്യാപകരും സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

3 Comments

Previous Post Next Post