FLASH NEWS

ഹരിത കേരളം ഡിസംബര്‍ 8ന് വിദ്യാലയങ്ങളില്‍ പ്രത്യേക അംസംബ്ലിയും പരിപാടികളും സംഘടിപ്പിക്കാന്‍ നിര്‍ദ്ദേശം.പാലക്കാട് റവന്യൂ ജില്ലാ കലോല്‍സവം ജനുവരി നാല് മുതല്‍ ഏഴ് വരെ പട്ടാമ്പിയില്‍ . വേദികള്‍ GHSSപട്ടാമ്പി, GUPSപട്ടാമ്പി, LPS പട്ടാമ്പി. ഉപോക്തൃകാര്യസിവില്‍ സപ്ലൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് ജില്ലയിലെ HS/HSS വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസരചനാ മല്‍സരവും LP/UP/HS/HSS വിദ്യാര്‍ഥികള്‍ക്കായി കളര്‍ ചിത്രരചനാ മല്‍സരവും ഡിസംബര്‍ പത്തിന് രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് ഹാളില്‍. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ 0491 2505782/2505156. 2017 അധ്യയന വര്‍ഷത്തെ HM/AEOമാരുടെ ഓണ്‍ലൈന്‍ സ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി ഡിസംബ്ര‍ 7 മുതല്‍ 14 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 2017 അധ്യയന വര്‍ഷത്തിലുണ്ടാവുന്ന HM/AEO Promotionന് പരിഗണിക്കുന്നതിനായി 1997-2000 സീനിയോറിറ്റി ലിസ്റ്റിലെ റാങ്ക് നമ്പര്‍ 500 വരെയുള്ള HSAമാര്‍ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സര്‍ക്കുലറിന്റെ പകര്‍പ്പും സീനിയോറിറ്റി ലിസ്റ്റും ഡൗണ്‍ലോഡ്‌സില്‍. OBC Premetric സ്കോളര്‍ഷിപ്പ് ഡേറ്റാ എന്‍ട്രി സമയപരിധി ഡിസംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു. Minority PreMetric സ്കൂള്‍ തല പരിശോധനകള്‍ പൂര്‍ത്തീകരിക്കേണ്ട അവസാനദിവസം ഡിസംബര്‍ 12. തെറ്റായ അപേക്ഷകള്‍ തിരുത്തുന്നതും Reject ചെയ്ത അപേക്ഷകളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും ചുവടെ സര്‍ക്കുലറില്‍. സ്നേഹപൂര്‍വ്വം ഓണ്‍ലൈന്‍ അപേക്ഷ അവസാന തീയതി ഡിസംബര്‍ 10. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക മൈനോരിറ്റി പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പ് അവസാനതീയതി നവംബര്‍ 30ലേക്ക് ദീര്‍ഘിപ്പിച്ചു. മുന്നോക്കസമുദായ കോര്‍പ്പറേഷന്റെ വിദ്യാസമുത്തതി സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ SITC/JSTC/HM വിശദാംശങ്ങള്‍ ചുവടെയുള്ള ലിങ്കിലൂടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
‍SSLC Exam 2017
‍Deployment of Protected Teaches Palakkd
‍Revised Provisional Transfer List LPSA/UPSA (Palakkad)
‍SCHOOL WIKI
‍OBC PREMETRIC SCHOLARSHIP
‍Second Terminal Exam Time Table
‍Daily Wages Salary Processing in SPARK
‍സ്നേഹപൂര്‍വ്വം
‍MINORITY PRE-METRIC SCHOLARSHIP 2016-17
‍New IT Text Books: Mal Medium English Medium
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
ANTICIPATORY INCOME TAX GENERATOR :
NOON MEAL SOFTWARE

SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി HM/SITC/JSITC എന്നിവയില്‍ മാറ്റമുള്ള വിദ്യാലയങ്ങള്‍ അത് ഇവിടെ നല്‍കുക Form

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD



പാലക്കാട് ജില്ലയിലെ സംരക്ഷിതാധ്യാപകരുടെ പുനര്‍ വിന്യാസം പുതിയ സര്‍ക്കുലര്‍ ഇവിടെ

പാലക്കാട് ജില്ലയിലെ പ്രൈമറി അധ്യാപകരുടെ Revised Transfer List പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങളും 13ന് സമര്‍പ്പിക്കണം. ലിസ്റ്റ് ഡൗണ്‍ലോഡ്‌സില്‍.

Aided വിദ്യാലയങ്ങളിലെ ജീവനക്കാര്‍ gainpf.kerala.gov.in എന്ന സൈറ്റില്‍ അവരുടെ പെന്‍നമ്പര്‍ username ആയും ജനനതീയതി പാസ്‌വേര്‍ഡ് ആയും പ്രവേശിച്ച് സര്‍വീസ് ബുക്കില്‍ പതിച്ച PF Admission അപേക്ഷാഫോം, നോമിനേഷന്‍ ഫോം ഇവ പരിശോധിച്ച് അപാകതകളുണ്ടെങ്കില്‍ ഇവയുടെ പകര്‍പ്പ് സഹിതം അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം

DEO PALAKKAD
പാലക്കാട് വിദ്യാഭ്യാസ ജില്ല രണ്ടാം പാദവാര്‍ഷിക പരീക്ഷ ചോദ്യപേപ്പര്‍ വിതരണം 21001 മുതല്‍ 21060 വരെ സ്കൂൂള്‍ കോഡുള്ള വിദ്യാലയങ്ങള്‍ക്ക് ഇന്ന് ഉച്ചക്ക് മൂന്ന് മണി മുതലും മറ്റുള്ള വിദ്യാലയങ്ങള്‍ക്ക് ശനിയാഴ്ച 12 മുതലും പാലക്കാട് BEM School ല്‍

ഇന്ന് വിദ്യാലയങ്ങളില്‍ മനുഷ്യാവകാശ പ്രതിജ്ഞ എടുക്കണമെന്ന് നിര്‍ദ്ദേശം.പ്രതിജ്ഞ ഡൗണ്‍ലോഡ്സില്‍

പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂള്‍ പ്രധാനാധ്യാപകരുടെയും SRG കണ്‍വീനര്‍മാരുടെയും യോഗം PMG ശ്കൂളില്‍ 13ന് രാവിലെ പത്തരക്ക്.

എല്ലാ വിദ്യാലയങ്ങളും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ സ്കൂള്‍ അധികാരികളെ അറിയിക്കുന്നതിന് അടിയന്തരമായി ഡ്രോപ്പ് ബോക്സുകള്‍ സ്ഥാപിക്കണമെന്ന് DEO




DEO OTTAPALAM
ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ രണ്ടാം പാദവാര്‍ഷിക പരീക്ഷക്കുള്ള ചോദ്യ പേപ്പറുകള്‍ 13ന് രാവിലെ 10.15 മുതല്‍ വിതരണം ചെയ്യുമെന്ന് DEO

ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ കൂനത്തറ വെച്ച് നടന്ന LD സര്‍ട്ടിഫിക്കറ്റിനുള്ള ക്യാമ്പിലെ ഫോമുകള്‍ വിദ്യാലയങ്ങള്‍ ഒമ്പതാം തീയതി തന്നെ DEOയില്‍ നിന്നും ഏറ്റ്വാങ്ങണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍

ഹരിതകേരളം പദ്ധതിയുടെ തുടക്കം എട്ടാം തീയതി മികച്ചരീതിയില്‍ വിദ്യാലയങ്ങളില്‍ നടപ്പാക്കണമെന്നും ആയതിന്റെ റിപ്പോര്‍ട്ട് ഉച്ചക്ക് ഒരു മണിക്ക് മുമ്പായി നല്‍കണമെന്നും DEO

ഒറ്റപ്പാലം വിദ്യാഭ്യസ ജില്ലയിലെ 9,10,HSS/VHS വിഭഅഗങ്ങളിലെ മാനസികമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് IEDS Scholarship ലഭിക്കുന്നതിനായുള്ള മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ DEOഓഫീസില്‍

DEO MANNARKKAD
മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ രണ്ടാം പാദവാര്‍ഷിക പരീക്ഷക്കുള്ള ചോദ്യ പേപ്പറുകള്‍ 13ന് രാവിലെ 10.30 മുതല്‍ വിതരണം ചെയ്യുമെന്ന് DEO. വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍

മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയിലെ അധ്യാപക അനധ്യാപകരുടെ July 15 വിശദാംശങ്ങള്‍ ഡിസംബര്‍ 15നകം സമര്‍പ്പിക്കണമെന്ന് DEO

2017ലെ SSLC പരീക്ഷാര്‍ഥികളുടെ ഫോട്ടോ നിശ്ചിത വലുപ്പത്തില്‍(150x200px/20-30KB) സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തണമെന്നും വയസിളവ് അനുവദിച്ചുള്ള ഉത്തരവുകള്‍ എല്ലാവരുടെയും ലഭിച്ചിട്ടുണ്ടന്നും പകര്‍പ്പ് ഫയലില് സൂക്ഷിച്ചിട്ടുണ്ടെന്നും ഉറപ്പാക്കണമെന്ന് DEO
പരീക്ഷാഭവന്‍ സെക്രട്ടറിയുടെ സ്പെഷല്‍ ഓര്‍ഡര്‍ വാങ്ങാതെ പത്താം തരം വിദ്യാര്‍ഥികള്‍ക്ക് സ്പെഷല്‍ ഇംഗ്ലീഷ് അനുവദിക്കുന്നതല്ലെന്നും DEO
2016ലെ SSLC കണ്ടിജന്‍സി ചാര്‍ജ് സമര്‍പ്പിക്കാത്തവര്‍ എത്രയും പെട്ടെന്ന് സമര്‍പ്പിക്കണമെന്നും റീവാല്യുവേഷനുമായി ബന്ധപ്പെട്ട തുക കൈവശം വെച്ചിട്ടുള്ളവര്‍ അത് ട്രഷറിയിലടച്ച് ചെല്ലാന്‍ DEOയില്‍ നല്‍കുന്നതിനും നിര്‍ദ്ദേശം

മുന്‍ വര്‍ഷങ്ങളിലെ സര്‍ട്ടിഫിക്കറ്റുകള്‍ സ്കൂളില്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അവ SSLCയുമായി ബന്ധപ്പെട്ട് ക്ലാസ് നടക്കുന്ന കേന്ദ്രങ്ങളില്‍ വെച്ച് പരീക്ഷാഭവന്‍ അധികൃതര്‍ക്ക് കൈമാറണമെന്നും DEO




Tuesday, March 03, 2015

8,9 ക്ലാസുകളിലെ ഐ ടി പരീക്ഷ -SITC Forum നയം വ്യക്തമാക്കുന്നു

       8, 9 ക്ലാസുകളിലെ ഐ ടി പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് SITC ഫോറം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ബന്ധപ്പെട്ട അധികാരികള്‍ക്ക് രേഖാമൂലവും അല്ലാതെയും നിവേദനങ്ങള്‍ നല്‍കിയിരുന്നു. മാര്‍ച്ച് ആദ്യ വാരത്തില്‍ പുറത്തിറക്കുന്ന സര്‍ക്കുലര്‍ പ്രകാരം പരീക്ഷാ നിശ്ചിത സമയത്ത് പൂര്‍ത്തീകരിക്കാവില്ലെന്നും പരീക്ഷ പ്രഹസനമാക്കി നടത്തുന്നതിന് പകരം ബന്ധപ്പെട്ട ക്ലാസുകളില്‍ IT പഠിപ്പിക്കുന്ന ഏതാനും അധ്യാപകരെ (SITC/JSITC വേണമെന്ന് പറഞ്ഞിട്ടില്ല) SSLC പരീക്ഷാ ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കിയാല്‍ ആ ദിവസങ്ങളില്‍ രാവിലെ 8,9 ക്ലാസുകളുടെ ഐ ടി പരീക്ഷ നടത്തുന്നതിന് പ്രയാസം നേരിടില്ല എന്നും അതിനുള്ള സൗകര്യം വേണമെന്നുമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പരിഗണിക്കാമെന്ന ഉറപ്പല്ലാതെ നടപടികള്‍ ഇല്ലാതെ ഈ വര്‍ഷവും  പരീക്ഷാ സര്‍ക്കുലറും സി ഡി വിതരണവും മുന്‍ വര്‍ഷങ്ങളിലെപ്പോലെ തന്നെ നടക്കുന്നു. 8,9 ക്ലാസുകളുടെ വാര്‍ഷികപരീക്ഷ ആരംഭിച്ച സാഹചര്യത്തില്‍ മാര്‍ച്ച് 31-നകം പരീക്ഷ പൂര്‍ത്തീകരിക്കുക ദുഷ്കരമായിരിക്കും. മാത്രമല്ല നിലവിലുള്ള സാഹചര്യത്തില്‍ മാര്‍ച്ച് 28-ന് വാല്യുവേഷന്‍ ആരംഭിക്കാനിരിക്കെ അന്ന് മുതല്‍ പ്രാക്ടിക്കല്‍ പരീക്ഷ നടത്താനുമാകില്ല. കാരണം ഒരു വിഭാഗം അധ്യാപകര്‍ വാല്യുവേഷന്‍ ഡ്യൂട്ടിക്ക് പോകുമ്പോള്‍(അഞ്ച് വിഷയങ്ങള്‍ക്ക് നിര്‍ബന്ധിത വാല്യുവേഷന്‍ ആണ്) 8,9ക്ലാസുകളുടെ വാര്‍ഷിക പരീക്ഷയുടെ ഇന്‍വിജിലേഷന്‍ ഡ്യൂട്ടിക്ക് അധികമായി ആളുകള്‍ വേണ്ടി വരും. ബാക്കി ലഭിക്കുന്ന ദിവസങ്ങള്‍ അപര്യാപ്തമാണ് എന്നതാണ് ഫോറത്തിന്റെ കണക്ക് കൂട്ടല്‍.  പ്രസ്തുത സാഹചര്യത്തില്‍ ഫോറം പരീക്ഷയോടുള്ള നിലപാട് വ്യക്തമാക്കട്ടെ. 
     വാര്‍ഷിക പരീക്ഷ എന്ന നിലയില്‍ പരീക്ഷ നടക്കട്ടെ എന്നും എന്നാല്‍ ന്യായമായ ആവശ്യമെന്ന നിലയില്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ പരീക്ഷയുടെ പൂര്‍ണ്ണചുമതല  ഏറ്റെടുക്കേണ്ടതില്ലെന്നും (മുന്‍ കാലങ്ങളില്‍ പരീക്ഷയുടെ പൂര്‍ണ്ണചുമതല പ്രധാനാധ്യാപകര്‍ SITC/JSITC മാരെ ഏല്‍പ്പിക്കുന്ന രീതിയാണുണ്ടായിരുന്നത്) പ്രധാനാധ്യാപകര്‍ ഷെഡ്യൂള്‍ തയ്യാറാക്കി തരുന്ന പക്ഷം മാത്രം അതിനനുസരിച്ച് പരീക്ഷ നടത്തിയാല്‍  മതിയെന്ന നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. Work to Rule എന്ന നിലപാട് ആയിരിക്കും ഫോറത്തിന്. ഇതിന്റെ അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന രീതിയില്‍ പരീക്ഷയുമായി സഹകരിക്കും
  • 1:3 എന്ന അനുപാതത്തില്‍ ഒരു ദിവസം ഒരു ഐ ടി അധ്യാപകന്‍ 15 വിദ്യാര്‍ഥികളുടെ പരീക്ഷ മാത്രം നടത്തുക
  • പരീക്ഷ നിശ്ചിതസമയത്ത് തീര്‍ക്കുന്നതിന് ധികസമയം പ്രവര്‍ത്തിക്കില്ല. 
  • തങ്ങള്‍ പഠിപ്പിക്കുന്ന ക്ലാസുകളുടെ മാത്രം പരീക്ഷ നടത്തുക
  • മാര്‍ച്ച് മാസം പരീക്ഷ അവസാനിച്ചില്ലെങ്കില്‍ ഏപ്രില്‍ മാസത്തില്‍ പരീക്ഷയുമായി സഹകരിക്കില്ല. 
ഫോറത്തിന്റെ ഈ നിലപാടുകളോട് എല്ലാ ഐ ടി അധ്യാപകരും സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

3 comments:

Arun Babu said...

തീര്‍ച്ചയായും SITC/JSITC മാര്‍ പരീക്ഷാനടത്തിപ്പിനായി ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്....കാരണം മറ്റുള്ളവര്‍ക്ക് പ്രായോഗിക പരിജ്ഞാനം കുറവാണ്.അതിനാല്‍ SITC/JSITC മാരെയും കൂട്ടത്തില്‍ 8,9 ക്ലാസ്സുകളില്‍ IT പഠിപ്പിക്കുന്ന 2 പേരെകൂടി SSLC ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി 8, 9 ക്ലാസ്സിലെ പരീക്ഷ നല്ല രീതിയില്‍ നടത്താനായി ബന്ധപ്പെട്ട അധികാരികള്‍ തയ്യാറായാല്‍ നന്നായിരുന്നു...

ARUN BABU M

ravi said...

very difficult to complete the exam in the proposed time.so either give exemption to sitc/jsitc from sslc work or make other arrangements by the authority.otherwise we will not cooperatewith this pattern.
ravi
hs peringode

Nandakumar said...

"8,9 ക്ലാസുകളിലെ ഐ ടി പരീക്ഷ -SITC Forum ത്തിന്റെ നയം വ്യക്തമാക്കിയത് വളരെ അഭിനന്ദാര്‍ഹമാണ്.. ഇത് പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ എല്ലാ SITC മാരും മുന്നോട്ടിറങ്ങിയാല്‍ ബന്ധപ്പെട്ട അധികാരികളുടെ
കണ്ണ് തുറപ്പിക്കുമെന്ന്‍ പ്രത്യാശിക്കാം....

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!