ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

SITC Forum പ്രതിഷേധിക്കുന്നു


  സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ SSLCയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടമായി A-List Correction-നും തുടര്‍ന്ന് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് ലാബുകള്‍ തയ്യാറാക്കി മറ്റ് വിദ്യാലയങ്ങളില്‍ ഐ ടി പരീക്ഷകളും കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കുന്നതിന് എല്ലാ വിദ്യാലയങ്ങളിലെയും SITC/JSITC മാരും അവരോടൊപ്പം മറ്റ് ITഅധ്യാപകരും ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുകയുണ്ടായി. പരീക്ഷയുടെ പ്രതിഫലവവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് തന്നെ നമ്മുടെ ആവശ്യങ്ങളുന്നയിച്ച് കേരളത്തിലെ പ്രമുഖ അധ്യാപക സംഘടനകള്‍ക്കെല്ലാം രേഖാമൂലം തന്നെ പിന്തുണ അഭ്യര്‍ഥിച്ച് കത്ത് നല്‍കിയിരുന്നു. ന്യായമായ ആവശ്യമെന്ന നിലയില്‍ അവരുടെ പിന്തുണ നല്‍കാമെന്നും ബന്ധപ്പെട്ട അധികാരികളെ ആവശ്യങ്ങളറിയിച്ച് ഇത്തവണത്തെ പരീക്ഷക്ക് മുമ്പ് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയും അവര്‍ തന്നിരുന്നു. എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ അവ ഇന്നും പ്രതീക്ഷകളായിത്തന്നെ നിലനില്‍ക്കുകയും പത്ത് രൂപാ നിരക്കില്‍ ഭൂരിഭാഗം അധ്യാപകരും പരീക്ഷാ ചുമതല നിര്‍വഹിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. പ്രതിഫലവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ഉന്നയിച്ച ആക്ഷേപങ്ങളും പരാതികളും പരിഹരിക്കാതെ നിലനില്‍ക്കെ തന്നെ പരീക്ഷയുടെ വിശ്വാസ്യതക്ക് കോട്ടം സംഭവിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുതിരേണ്ടെന്ന കാരണത്താല്‍ പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രതിഷേധത്തോടെയാണെങ്കിലും ഞങ്ങള്‍ പങ്കെടുക്കുന്നുണ്ട്.  പരീക്ഷാ ഇന്‍വിജിലേഷന്‍ സമയത്ത് വന്ന CE Score Uploading പ്രവര്‍ത്തനം പരീക്ഷ കഴിഞ്ഞുള്ള ഒഴിവ് സമയങ്ങളില്‍ വീടുകളിലെത്തിയോ അധിക സമയം പ്രവര്‍ത്തിച്ചോ പൂര്‍ത്തീകരിക്കുകയുമുണ്ടായി. ഇനി തുടര്‍ന്നുള്ള ദിവസങ്ങളില്‍ SSLC-യുടെ ഭാഗമായുള്ള Grace Mark Entry പൂര്‍ത്തീകരിക്കുന്നതും ഇതേ അധ്യാപകര്‍ തന്നെയായിരിക്കും. ഇത്തരത്തില്‍ വിശ്രമമില്ലാതെ കഴിഞ്ഞ ഏതാനും നാളുകളായി പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ മുന്നിലേക്ക് അധികം താമസിയാതെ 8,9 ക്ലാസുകളിലെ ഐ ടി പരീക്ഷ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള നിര്‍ദ്ദേശവും ലഭിക്കുമെന്നുറപ്പാണ്.മൂന്നാം തീയതി പ്രാക്ടിക്കല്‍ പരീക്ഷ കഴിഞ്ഞ് സ്കൂളിലെത്തുന്ന നാം 8,9 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്ന കാഴ്ചയാണ് കാണുക.ഒമ്പതാം തീയതി മുതല്‍ എസ് എസ് എല്‍ സി പരീക്ഷ ആരംഭിക്കുന്ന സാഹചര്യത്തില്‍ ഇനി SSLC-ക്ക് ശേഷമേ ഐ ടി പരീക്ഷക്ക് സമയമുള്ളൂ.അതായത് 23 മുതലുള്ള ഒരാഴ്ചക്കാലം. 28-ന് SSLC വാല്യുവേഷന്‍ ആരംഭിക്കാനിരിക്കേ അതിന് മുന്നേ പ്രാക്ടിക്കല്‍ പരീക്ഷ പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദ്ദേശം ഉറപ്പാണ്. വര്‍ഷത്തിന്റെ ആരംഭം മുതല്‍ പഠനപ്രവര്‍ത്തനത്തോടൊപ്പം ഇത്തരത്തിലുള്ള അധിക പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന എസ് ഐ ടി സിമാര്‍ SITC Forum മുഖേന അവരുടെ ജോലിഭാരത്തില്‍ അല്‍പ്പം ഇളവ് എന്ന നിലയില്‍ മൂന്നോ നാലോ പീരിയഡുകള്‍ കുറക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നെങ്കിലും അതും പരിഗണിച്ചിരുന്നില്ല.

   എന്നാല്‍ ഇക്കഴിഞ്ഞ ശനിയാഴ്ച്ച(ഫെബ്രുവരി 21)പാലക്കാട് BEM സ്കൂളില്‍ വെച്ച് നടന്ന വിജയശ്രീ കണ്‍വീനര്‍മാരുടെ യോഗത്തില്‍ കണ്‍വീനര്‍മാരെ SSLC പരീക്ഷാ ചുമതലകളില്‍ നിന്നും ഒഴിവാക്കണമെന്ന നിര്‍ദ്ദേശം ഉണ്ടായതായും അത് അംഗീകരിച്ചതായും അറിയുന്നു. SSLCയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കണ്‍വീനര്‍മാര്‍ മറ്റ് അധ്യാപകര്‍ ചെയ്യുന്ന അതേ രീതിയിലുള്ള പ്രവര്‍ത്തനം മാത്രം നടത്തുന്ന സാഹചര്യത്തില്‍ അവരെ പരീക്ഷാ ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കുന്നതിന്റെ യുക്തി മനസിലാകുന്നില്ല.ഓരോ പരീക്ഷയുടെയും ദിവസങ്ങളില്‍ അതത് വിദ്യാലയങ്ങളിലെ അധ്യാപകരാണ് പരീക്ഷാദിവസം രാവിലെ സ്കൂളുകളിലെത്തി ക്ലാസുകള്‍ സംഘടിപ്പിക്കുന്നതും അതിന് ശേഷം ഉച്ചക്ക് മറ്റ് വിദ്യാലയങ്ങളിലെത്തി പരീക്ഷാ ഡ്യൂട്ടി ചെയ്യുന്നതും.അവര്‍ക്ക് ഒരാനുകൂല്യവും ചെയ്യാതെ കണ്‍വീനര്‍മാരെ മാത്രം ഇതില്‍ നിന്നും ഒഴിവാക്കുന്നത് അധ്യാപകരുടെ ഇടയില്‍ അസംതൃപ്തിയും അവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ഥത കുറക്കുന്നതിനും ഇടയാക്കും. പരീക്ഷാഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കപ്പെട്ട കണ്‍വീനര്‍മാര്‍ ക്ലാസ് എടുക്കട്ടെ എന്ന് അധ്യാപകര്‍ ചിന്തിച്ച് അവര്‍ ഡ്യൂട്ടിയില്‍ നിന്നും മാറി നില്‍ക്കുന്ന സാഹചര്യം ഉണ്ടായാല്‍ അവരെ കുറ്റം പറയാനും കഴിയില്ല. പ്രസ്തുത സാഹചര്യത്തില്‍ ഇത്തരമൊരു തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ അത് പുനപരിശോധിക്കണമെന്നും അല്ലാത്ത പക്ഷം ഇതിനേക്കാള്‍ കൂടുതലായി ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഞങ്ങള്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളോട് ഏത് തരത്തില്‍ സഹകരിക്കണം എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട സാഹചര്യം സംജാതമായിരിക്കുന്നു.

  ഇക്കാര്യത്തില്‍ SITC Forum-ന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നതോടൊപ്പം തന്നെ SITCമാര്‍ ഇത്രയും ജോലി ചെയ്തിട്ടും പരീക്ഷയില്‍ നിന്നും ഒഴിവാക്കാതെ അധികഭാരം നല്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നും SITC തലത്തില്‍ ഞങ്ങള്‍ ചെയ്തു വരുന്ന അധികസേവനങ്ങള്‍ നിര്‍ത്തുന്നതിനും വിട്ടുനില്‍ക്കുന്നതിനും ഞങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും അറിയിക്കട്ടെ. ഇക്കാര്യത്തില്‍ ഫോറത്തിലെ എല്ലാ അംഗങ്ങളുടെയും സഹകരണവും പിന്തുണയും തേടുന്നു.

7 Comments

Previous Post Next Post