FLASH NEWS

പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ വിജയശ്രീ പരീക്ഷ ആഗസ്‌ത് 1 മുതല്‍ 8 വരെ തീയതികളില്‍. ടൈംടേബില്‍ ചുവടെ..HS/HSS/VHSS ലാബിലേക്കുള്ള ലാപ്‌ടോപ്പുകളുടെ വിതരണം ജൂലൈ 19,20 തീയതികളില്‍. വിശദ വിവരങ്ങള്‍ സ്കൂള്‍ മെയിലില്‍. സംസ്ഥാന സര്‍ക്കാരിന്റെ ജീവനക്കാര്‍ക്കുള്ള മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് സൈറ്റില്‍ ജൂലൈ 16 മുതല്‍ ആഗസ്ത് 16നകം എല്ലാ ജൂവനക്കാരും ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് നിര്‍ദ്ദേശം. സര്‍ക്കുലറും വിശദാംശങ്ങളും ചുവടെ. നിപ്പാ പനിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച് PSC പരീക്ഷകള്‍ ജൂലൈ 22, ആഗസ്ത് 5 തീയതികളില്‍ മുന്‍കേന്ദ്രങ്ങളിലെ വെച്ച് നടത്തുന്നതാണെന്നും പ്രധാനാധ്യാപകര്‍ പരീക്ഷകള്‍ നട്ത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ നടത്തണമെന്നും DPI. 2018-19 വര്‍ഷത്തെ സംസ്കൃതദിനാഘോഷം സെപ്‌തംബറില്‍ പാലക്കാട് വെച്ച്.ഇതോടനുബന്ധിച്ച് അധ്യാപകര്‍ക്കായി നടത്തുന്ന മല്‍സരങ്ങളുടെ വിശദാംശങ്ങള്‍ ഡൗണ്‍ലോഡ്‌സില്‍. 2017-18 വർഷത്തെ GPF ക്രെഡിറ്റ്‌ കാർഡ് ഇപ്പോൾ ലഭ്യമാണ്. ലിങ്ക് ചുവടെ. Sampoornaയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ബന്ധപ്പെടേണ്ട മെയില്‍ ഐ ഡി sampoorna@kite.kerala.gov.in Phone Number 0471 2529800 -Extn to Sampoorna. 2018-19 അധ്യയനവര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തന നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‌സില്‍. അക്കാദമിക കലണ്ടര്‍ ചുവടെ. Anticipatory Income Tax Calculator 2018-19ചുവടെ.

VIJAYASREE Exam August 2018
Health Insurance Scheme for Employees
അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ അധ്യാപകരുടെ മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡ്
OEC Lumpsum grant
Mid Day Meal Scheme 2018
TimeTable Generator Helpfile
Pay Revision Arrear Third Installment Processing
Anticipatory Income Tax Calculator 2018-19
Instructions for GAIN PF
BIMS
SRADHA
Navaprabha Module
BROADBAND COMPLAINT REGISTRATION
SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി 2017-18 വര്‍ഷത്തെ HM/SITC/JSITC എന്നിവരുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു
സമഗ്ര - E Resource Portel
INCOME-TAX CALCULATOR(Sri.SUDHEER KUMAR T.K)
NOON MEAL SOFTWARE(NMP & K2) Updated with New NMP

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD
WEBSITEHere


പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ വിജയശ്രീ പരീക്ഷ ആഗസ്‌ത് 1 മുതല്‍ 8 വരെ തീയതികളില്‍. ടൈംടേബില്‍ മുകളില്‍.പാലക്കാട് ജില്ലയില്‍ സംരക്ഷിതാധ്യാപകരെ പുനര്‍വിന്യസിച്ചുള്ള പുതുക്കിയ ഉത്തരവിന്റെ(July 19) പകര്‍പ്പ് ഇവിടെ
ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ അധ്യാപകരുടെ മക്കള്‍ക്ക് നല്‍കുന്ന അവാര്‍ഡിന് ഓണ്‍ലൈനായി അപേക്ഷിച്ചവരുടെ പ്രിന്റൗടട്ിന്റെ പകര്‍പ്പ് ജൂലൈ 25ന് മുമ്പായി അസിസ്റ്റന്റ് സെക്രട്ടറി, ദേശീയ അധ്യാപകക്ഷേമഫൗണ്ടേഷന്‍ , കേരളം, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ജഗതി, തിരുവനന്തപുരം,695014 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ് എന്ന് DDE
ജൂലൈ 14,15 തീയതികളില്‍ ഡാന്‍സ് ഇനങ്ങളില്‍ പ്രാവീണ്യം തെളിയിച്ച കഴി‍ഞ്ഞ വര്‍ഷം റവന്യൂ ജില്ലാ കലോല്‍സവങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന കലാപാഠം ശില്‍പ്പശാലയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിക്കണം . വിശദാംശങ്ങള്‍ ഇവിടെ.SPARKല്‍ Salary Head of Accountമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് DDOമാര്‍ 0491-2505469 എന്ന നമ്പരിലേക്ക് വിളിക്കുകയോ 9447742512 എന്ന നമ്പരിലേക്ക് SMS/Whatsapp ചെയ്യുകയോ ചെയ്യണമെന്ന് DDE. Message Format Name of School,DDO Code, Contact Number . 24 മണിക്കൂറിനകം മാപ്പിങ്ങ് നടത്തുമെന്നും തുടര്‍ന്ന് DDO മാര്‍ SPARKലെ Accounts ->Initialization ->Head of Account -> Get Headwise Alloacation from Treasury എന്ന ക്രമത്തില്‍ തുറക്കണമെന്ന് DDE
RMSA Audit മായി ബന്ധപ്പെട്ട കത്തിനും ഫോര്‍മാറ്റിനും ഇവിടെ ക്ലിക്ക് ചെയ്യുക
SPARK പാസ്‌വേര്‍ഡുകള്‍ DDOമാര്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണെന്നും അത് ക്ലര്‍ക്കോ ബന്ധപ്പെട്ട അധ്യാപകനോ അല്ലാതെ മറ്റാര്‍ക്കെങ്കിലും കൈമാറ്റം ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്നും DDE അറിയിപ്പ. ശമ്പളബില്ലുകള്‍ മാസാവസാനത്തിന് രണ്ട് ദിവസം മുമ്പെങ്കിലും ട്രഷറിയില്‍ സമര്‍പ്പിക്കണമെന്നും മറ്റ് ബില്ലുകള്‍ 26ന് മുമ്പ് പാസാകാത്തക്ക രീതിയില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം. പാലക്കാട് ജില്ലാ ട്രഷറിയലെ SPARK Helpdesk Number(9496383754, , 04912534236)


DEO PALAKKAD
Gifted Children Programന്റെ വിദ്യാഭ്യാസജില്ലാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോര്‍ഡിനേറ്റര്‍മാരാകാന്‍ താല്‍പര്യമുള്ളവരുടെ അപേക്ഷകള്‍ പ്രധാനാധ്യാപകര്‍ ശേഖരിച്ച് 23നകം DEOയില്‍ എത്തിക്കണമെന്ന് നിര്‍ദ്ദേശം.അപേക്ഷാ ഫോമും വിശദാംശങ്ങളും സ്കൂള്‍ മെയിലില്‍
2018ലെ SSLC കാര്‍ഡില്‍ തിരുത്തലുകള്‍, കേടുപാടുകള്‍,പ്രിന്റോ സീലോ തെളിയാത്തത് എന്നിവ ഇനിയും വിദ്യാര്‍ഥികളുടെ പക്കല്‍ ഉണ്ടെങ്കില്‍ ആയവ ശേഖരിച്ച് 25നകം DEOയില്‍ എത്തിക്കണമെന്ന് നിര്‍ദ്ദേശം
ഈ വര്‍ഷത്തെ മുസ്ലീം നാടാര്‍ ആംഗ്ളോ ഇന്ത്യന്‍ സ്കോളര്‍ഷിപ്പ് Requirement Shool Mailല്‍ നല്‍കിയ മാതൃകയില്‍ തയ്യാറാക്കി ജൂലൈ 30നകം നല്‍കണമെന്ന് നിര്‍ദ്ദേശം
VIjayasree പരീക്ഷയുടെ ചോദ്യപേപ്പര്‍ ഇന്‍ഡന്റ് ഫോര്‍മാറ്റ് സ്കൂള്‍ മെയിലില്‍.
SSLC Revaluation/Photocopy/Scrutiny എന്നിവയുടെ ബാലന്‍സ് തുക ചെല്ലാന്‍ പകര്‍പ്പ് ഹഹിതം നല്‍കാത്ത വിദ്യാലയങ്ങള്‍ എത്രയും വേഗം സമര്‍പ്പിക്കണമെന്ന് DEO
DEO OTTAPALAM
WEBSITE :Here
മഴക്കെടുതി മൂലം പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ടവരുടെ വിവരങ്ങള്‍ 23/07/18ന് മൂന്ന് മണിക്കകം DEOയില്‍ നല്‍കണമെന്ന് നിര്‍ദ്ദേ്ശം
Gifted Children Programന്റെ വിദ്യാഭ്യാസജില്ലാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോര്‍ഡിനേറ്റര്‍മാരാകാന്‍ താല്‍പര്യമുള്ളവരുടെ അപേക്ഷകള്‍ പ്രധാനാധ്യാപകര്‍ ശേഖരിച്ച് 24നകം DEOയില്‍ എത്തിക്കണമെന്ന് നിര്‍ദ്ദേശം.അപേക്ഷാ ഫോമും വിശദാംശങ്ങളും സ്കൂള്‍ മെയിലില്‍
ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ അധ്യാപകരുടെ മക്കള്‍ക്ക് നല്‍കുന്ന അവാര്‍ഡിന് ഓണ്‍ലൈനായി അപേക്ഷിച്ചവരുടെ പ്രിന്റൗടട്ിന്റെ പകര്‍പ്പ് ജൂലൈ 25ന് മുമ്പായി അസിസ്റ്റന്റ് സെക്രട്ടറി, ദേശീയ അധ്യാപകക്ഷേമഫൗണ്ടേഷന്‍ , കേരളം, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ജഗതി, തിരുവനന്തപുരം,695014 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ് എന്ന് DDE
2018ലെ SSLC കാര്‍ഡില്‍ തിരുത്തലുകള്‍, കേടുപാടുകള്‍,പ്രിന്റോ സീലോ തെളിയാത്തത് എന്നിവ ഇനിയും വിദ്യാര്‍ഥികളുടെ പക്കല്‍ ഉണ്ടെങ്കില്‍ ആയവ ശേഖരിച്ച് ഉടന്‍ തന്നെ DEOയില്‍ എത്തിക്കണമെന്ന് നിര്‍ദ്ദേശം
COPTA 2003 പ്രകാരം വിദ്യാലയങ്ങളില്‍ പുകയില ഉപയോഗം തടയു്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് എല്ലാ മാസവും അഞ്ചാം തീയതിക്കകം നല്‍കണമെന്ന് DEO
പെന്‍ഷന്‍ അപേക്ഷകള്‍ ലമര്‍പ്പിക്കുമ്പോള്‍ നിര്‍ബന്ധമായും E Mail IDയും മൊബൈല്‍ നമ്പരും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശം

DEO MANNARKKAD
WEBSITE:Here

പാലക്കാട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന വിജയോല്‍സവം മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയുടേത് 23ന് ഉച്ചക്ക് രണ്ട് മണിക്ക് നെല്ലിപ്പുഴ DHSല്‍





Wednesday, February 25, 2015

SITC Forum പ്രതിഷേധിക്കുന്നു


  സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ SSLCയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടമായി A-List Correction-നും തുടര്‍ന്ന് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് ലാബുകള്‍ തയ്യാറാക്കി മറ്റ് വിദ്യാലയങ്ങളില്‍ ഐ ടി പരീക്ഷകളും കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കുന്നതിന് എല്ലാ വിദ്യാലയങ്ങളിലെയും SITC/JSITC മാരും അവരോടൊപ്പം മറ്റ് ITഅധ്യാപകരും ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുകയുണ്ടായി. പരീക്ഷയുടെ പ്രതിഫലവവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് തന്നെ നമ്മുടെ ആവശ്യങ്ങളുന്നയിച്ച് കേരളത്തിലെ പ്രമുഖ അധ്യാപക സംഘടനകള്‍ക്കെല്ലാം രേഖാമൂലം തന്നെ പിന്തുണ അഭ്യര്‍ഥിച്ച് കത്ത് നല്‍കിയിരുന്നു. ന്യായമായ ആവശ്യമെന്ന നിലയില്‍ അവരുടെ പിന്തുണ നല്‍കാമെന്നും ബന്ധപ്പെട്ട അധികാരികളെ ആവശ്യങ്ങളറിയിച്ച് ഇത്തവണത്തെ പരീക്ഷക്ക് മുമ്പ് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയും അവര്‍ തന്നിരുന്നു. എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ അവ ഇന്നും പ്രതീക്ഷകളായിത്തന്നെ നിലനില്‍ക്കുകയും പത്ത് രൂപാ നിരക്കില്‍ ഭൂരിഭാഗം അധ്യാപകരും പരീക്ഷാ ചുമതല നിര്‍വഹിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. പ്രതിഫലവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ഉന്നയിച്ച ആക്ഷേപങ്ങളും പരാതികളും പരിഹരിക്കാതെ നിലനില്‍ക്കെ തന്നെ പരീക്ഷയുടെ വിശ്വാസ്യതക്ക് കോട്ടം സംഭവിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുതിരേണ്ടെന്ന കാരണത്താല്‍ പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രതിഷേധത്തോടെയാണെങ്കിലും ഞങ്ങള്‍ പങ്കെടുക്കുന്നുണ്ട്.  പരീക്ഷാ ഇന്‍വിജിലേഷന്‍ സമയത്ത് വന്ന CE Score Uploading പ്രവര്‍ത്തനം പരീക്ഷ കഴിഞ്ഞുള്ള ഒഴിവ് സമയങ്ങളില്‍ വീടുകളിലെത്തിയോ അധിക സമയം പ്രവര്‍ത്തിച്ചോ പൂര്‍ത്തീകരിക്കുകയുമുണ്ടായി. ഇനി തുടര്‍ന്നുള്ള ദിവസങ്ങളില്‍ SSLC-യുടെ ഭാഗമായുള്ള Grace Mark Entry പൂര്‍ത്തീകരിക്കുന്നതും ഇതേ അധ്യാപകര്‍ തന്നെയായിരിക്കും. ഇത്തരത്തില്‍ വിശ്രമമില്ലാതെ കഴിഞ്ഞ ഏതാനും നാളുകളായി പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ മുന്നിലേക്ക് അധികം താമസിയാതെ 8,9 ക്ലാസുകളിലെ ഐ ടി പരീക്ഷ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള നിര്‍ദ്ദേശവും ലഭിക്കുമെന്നുറപ്പാണ്.മൂന്നാം തീയതി പ്രാക്ടിക്കല്‍ പരീക്ഷ കഴിഞ്ഞ് സ്കൂളിലെത്തുന്ന നാം 8,9 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്ന കാഴ്ചയാണ് കാണുക.ഒമ്പതാം തീയതി മുതല്‍ എസ് എസ് എല്‍ സി പരീക്ഷ ആരംഭിക്കുന്ന സാഹചര്യത്തില്‍ ഇനി SSLC-ക്ക് ശേഷമേ ഐ ടി പരീക്ഷക്ക് സമയമുള്ളൂ.അതായത് 23 മുതലുള്ള ഒരാഴ്ചക്കാലം. 28-ന് SSLC വാല്യുവേഷന്‍ ആരംഭിക്കാനിരിക്കേ അതിന് മുന്നേ പ്രാക്ടിക്കല്‍ പരീക്ഷ പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദ്ദേശം ഉറപ്പാണ്. വര്‍ഷത്തിന്റെ ആരംഭം മുതല്‍ പഠനപ്രവര്‍ത്തനത്തോടൊപ്പം ഇത്തരത്തിലുള്ള അധിക പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന എസ് ഐ ടി സിമാര്‍ SITC Forum മുഖേന അവരുടെ ജോലിഭാരത്തില്‍ അല്‍പ്പം ഇളവ് എന്ന നിലയില്‍ മൂന്നോ നാലോ പീരിയഡുകള്‍ കുറക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നെങ്കിലും അതും പരിഗണിച്ചിരുന്നില്ല.

   എന്നാല്‍ ഇക്കഴിഞ്ഞ ശനിയാഴ്ച്ച(ഫെബ്രുവരി 21)പാലക്കാട് BEM സ്കൂളില്‍ വെച്ച് നടന്ന വിജയശ്രീ കണ്‍വീനര്‍മാരുടെ യോഗത്തില്‍ കണ്‍വീനര്‍മാരെ SSLC പരീക്ഷാ ചുമതലകളില്‍ നിന്നും ഒഴിവാക്കണമെന്ന നിര്‍ദ്ദേശം ഉണ്ടായതായും അത് അംഗീകരിച്ചതായും അറിയുന്നു. SSLCയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കണ്‍വീനര്‍മാര്‍ മറ്റ് അധ്യാപകര്‍ ചെയ്യുന്ന അതേ രീതിയിലുള്ള പ്രവര്‍ത്തനം മാത്രം നടത്തുന്ന സാഹചര്യത്തില്‍ അവരെ പരീക്ഷാ ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കുന്നതിന്റെ യുക്തി മനസിലാകുന്നില്ല.ഓരോ പരീക്ഷയുടെയും ദിവസങ്ങളില്‍ അതത് വിദ്യാലയങ്ങളിലെ അധ്യാപകരാണ് പരീക്ഷാദിവസം രാവിലെ സ്കൂളുകളിലെത്തി ക്ലാസുകള്‍ സംഘടിപ്പിക്കുന്നതും അതിന് ശേഷം ഉച്ചക്ക് മറ്റ് വിദ്യാലയങ്ങളിലെത്തി പരീക്ഷാ ഡ്യൂട്ടി ചെയ്യുന്നതും.അവര്‍ക്ക് ഒരാനുകൂല്യവും ചെയ്യാതെ കണ്‍വീനര്‍മാരെ മാത്രം ഇതില്‍ നിന്നും ഒഴിവാക്കുന്നത് അധ്യാപകരുടെ ഇടയില്‍ അസംതൃപ്തിയും അവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ഥത കുറക്കുന്നതിനും ഇടയാക്കും. പരീക്ഷാഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കപ്പെട്ട കണ്‍വീനര്‍മാര്‍ ക്ലാസ് എടുക്കട്ടെ എന്ന് അധ്യാപകര്‍ ചിന്തിച്ച് അവര്‍ ഡ്യൂട്ടിയില്‍ നിന്നും മാറി നില്‍ക്കുന്ന സാഹചര്യം ഉണ്ടായാല്‍ അവരെ കുറ്റം പറയാനും കഴിയില്ല. പ്രസ്തുത സാഹചര്യത്തില്‍ ഇത്തരമൊരു തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ അത് പുനപരിശോധിക്കണമെന്നും അല്ലാത്ത പക്ഷം ഇതിനേക്കാള്‍ കൂടുതലായി ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഞങ്ങള്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളോട് ഏത് തരത്തില്‍ സഹകരിക്കണം എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട സാഹചര്യം സംജാതമായിരിക്കുന്നു.

  ഇക്കാര്യത്തില്‍ SITC Forum-ന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നതോടൊപ്പം തന്നെ SITCമാര്‍ ഇത്രയും ജോലി ചെയ്തിട്ടും പരീക്ഷയില്‍ നിന്നും ഒഴിവാക്കാതെ അധികഭാരം നല്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നും SITC തലത്തില്‍ ഞങ്ങള്‍ ചെയ്തു വരുന്ന അധികസേവനങ്ങള്‍ നിര്‍ത്തുന്നതിനും വിട്ടുനില്‍ക്കുന്നതിനും ഞങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും അറിയിക്കട്ടെ. ഇക്കാര്യത്തില്‍ ഫോറത്തിലെ എല്ലാ അംഗങ്ങളുടെയും സഹകരണവും പിന്തുണയും തേടുന്നു.

7 comments:

ravi said...

very unhappy 2 say that cant complete the ce score uploading,bcse both sitc and joint sitc r on duty .so kindly request u to request an extension in this matter
ravi
peringode

Anonymous said...

“Arrogance is a creature. It does not have senses.
It has only a sharp tongue and the pointing finger.”

asha said...

I had responded some years back . But at that time I saw many others were willing to do the SITC duty as a challenge . So I dropped my attempt. Now I am going thro" a 10-10 way . That only will help us to prevent our health

Nandakumar said...
This comment has been removed by the author.
Nandakumar said...
This comment has been removed by the author.
Nandakumar said...

"SITC Forum പ്രതിഷേധിക്കുന്നു".....................ഇത്തരം സമരമുറകളും പ്രതിഷേധങ്ങള്‍ക്കൊന്നും ഇന്ന് പ്രസക്തിയില്ലന്നിരിക്കെ വീണ്ടും പഴയ പല്ലവി തന്നെ ......ഈ അടുത്തകാലത്ത് കായികാധ്യാപകരുടെ പ്രതിഷേധങ്ങളും അവര്‍ നേടിയ അവകാശങ്ങളും നമ്മുടെ മുന്നിലിരിക്കെ, അത്തരം രീതികളിലൂടെ നമ്മുടെ അവകാശങ്ങള്‍ നേടാന്‍ ശ്രമിക്കുന്നതിനു പകരം, രാഷ്ട്രിയപാര്‍ട്ടികളുടെ വാലാട്ടികളായ ചില അധ്യാപക സംഘടനകളുടെ സഹായം തേടി നടത്തിയ പരിശ്രമം ഫോറത്തിന്‍റെ കഴിവില്ലായ്മയെ കാണിക്കുന്നു ............SITC/JSITC മാര്‍ക്കൊപ്പം ITഅധ്യാപകരെയും ഉള്‍പ്പെടുത്തി രൂപപെടുത്തിയെടുക്കുന്ന ഒരു അധ്യാപക സംഘടനയ്ക്ക് മാത്രമേ ഇതിനൊരു പരിഹാരം കാണാന്‍ കഴിയൂ ..അതിനായുള്ള പരിശ്രമം SITC ഫോറത്തിന്റെ ഭാഗത്ത് നിന്ന് തുടക്കം കുറിക്കട്ടെ ...........വിജയശ്രീ കണ്‍വീനര്‍മാര്‍ക്ക് ലഭിച്ച ആനുകൂല്യത്തെ വിമര്‍ശിക്കരുത് ..അവര്‍ നമ്മുടെ സഹഅധ്യാപകര്‍ തന്നെയണ്..മറ്റുള്ളവര്‍ക്ക് കിട്ടുന്നതില്‍ അസൂയപെട്ടിട്ടു കാര്യമില്ല ...നമ്മള്‍ക്കുകൂടി അത്തരം ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത് ,അല്ലാതെ അവരുടെ ആനുകൂല്യം കൂടി ഇല്ലാതാക്കരുതെ ........

AMEEN MUHAMMAD said...

I fully agree with all matters explained here by the FORUM. We are totally fed up and confused with the eleventh hour directions of both IT@School and the department on all matters connected with SSLC. All SITCs are totally engaged with watertight work Schedules that too were given on even holidays. Even Sundays and Saturdays were not seemed as a relief because of the grilled works. We suffered, struggled as our best to do all these.
But not only the department pay no heed to the grievances , they played well in assuming duties to SITCs in the SSLC IT Examination. They had toppled the last year's Deputy Chief designation at first. Later it was re designated after declaring the invigilators as per the Nos of computers. As a result, We got only that "designation" but had to work as same to other co-invigilators... CE mark uploading amid this exam was another hurdle. we do it at nights. Grace Mark uploading link is still in hell.8th and 9th IT exams are Pending... Totally fed up.

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!