DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

SITC FORUM BLOG മൂന്നാം വര്‍ഷത്തിലേക്ക്

  
എസ് ഐ ടി സി ഫോറം പാലക്കാട് എന്ന പേരില്‍ ഈ ബ്ലോഗ് ആരംഭിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം തികയുന്നു. ജില്ലയിലെ SITCമാരെ സഹായിക്കുന്നതിനും അവരുടെ കൂട്ടായ്മ ലക്ഷ്യമാക്കിയും 2013 ഫെബ്രുവരി 18-നാണ് ഈ ബ്ലോഗ് ആദ്യമായി പ്രവര്‍ത്തനമാരംഭിച്ചത്. അതിനെ തുടര്‍ന്ന് ഒറ്റപ്പാലം ഉപജില്ലയില്‍ ആദ്യമായി രൂപം കൊണ്ട SITC FORUM ഇന്ന് റവന്യൂജില്ലാ തലത്തില്‍ SITCമാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള വേദിയായി മാറിയപ്പോള്‍ അതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ അംഗങ്ങളിലെത്തിക്കുന്നതിനും അവരെ സഹായിക്കുന്നതിനുമുള്ള ഒരു ഉപാധിയായി പ്രവര്‍ത്തിക്കാന്‍ ബ്ലോഗിന് കഴിഞ്ഞിട്ടുണ്ട്. സംഘടനാ താല്‍പര്യങ്ങള്‍ക്കതീതമായി ജില്ലയിലെ IT അധ്യാപകരെ ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കാന്‍ സാധിച്ചു എന്നതില്‍ നമുക്കഭിമാനിക്കാം . SITCമാര്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ നമുക്ക് സാധിച്ചില്ലെങ്കിലും അവരുടെ പല പ്രശ്നങ്ങളും ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ആദ്യകാലങ്ങളില്‍ നമ്മുടെ ബ്ലോഗിന് ഹിറ്റുകള്‍ വളരെ കുറവായിരുന്നെങ്കില്‍ ഇന്ന് ജില്ലയിലെ ഈ മേഖലയിലുള്ള മറ്റേത് ബ്ലോഗിനുമൊപ്പം എത്താന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഏറ്റവും അടുത്ത നിമിഷങ്ങളില്‍ അധ്യാപകരിലേക്കെത്തിക്കുന്നതിനും അവര്‍ക്ക് ആവശ്യമായ സഹായങ്ങളും സഹകരണങ്ങളും ചെയ്ത് കൊടുക്കുന്നതിനുള്ള ഒരു സഹായി ആയി മാറാന്‍ നമ്മുടെ ഈ ബ്ലോഗിന് സാധിച്ചിട്ടുണ്ട്. ഫോറത്തിന് മുന്നേ പിറന്ന ഈ ബ്ലോഗിന്റെ മൂന്നാം ജന്മനാളില്‍ ഇതിന് സഹകരണമേകിയ ഏവരേയും നന്ദിപൂര്‍വ്വം സ്മരിക്കട്ടെ. നിങ്ങളുടെ സഹകരണവും പിന്തുണയുമാണ് ഈ ബ്ലോഗിന്റെയും ഫോറത്തിന്റെയും ശക്തി. രണ്ട് വര്‍ഷം കൊണ്ട് നമ്മുടെ ബ്ലോഗിന് അഞ്ച് ലക്ഷത്തിനടുത്ത് ഹിറ്റുകള്‍ നേടാനായെങ്കില്‍ അതിന് സഹായകരമായി പ്രവര്‍ത്തിച്ച ഓരോരുത്തരുടെയും സേവനങ്ങളെ ഒരിക്കല്‍ കൂടി നന്ദിപൂര്‍വ്വം സ്മരിക്കട്ടെ. ഏവരുടെയും പിന്തുണയും സഹകരണവും ഒരിക്കല്‍ കൂടി അഭ്യര്‍ഥിക്കുന്നതോടൊപ്പം തന്നെ ബ്ലോഗിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും കമന്റുകളായി ഉള്‍പ്പെടുത്തുമല്ലോ

SITC Forum Blog Team & SITC Forum Executive Committee

8 Comments

Previous Post Next Post