ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

പ്രാക്ടിക്കല്‍-നിര്‍ദ്ദേശം

SSLC ഐ ടി പ്രാക്ടിക്കല്‍ പരീക്ഷാ സമയത്ത് ചില വിദ്യാലയങ്ങളില്‍ ഏതാനും കമ്പ്യൂട്ടറുകളില്‍ ഒരു ഗ്രൂപ്പിലെ ഒരു ചോദ്യം ലോഡ് ചെയ്ത് വരുന്നില്ല എന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സോഫ്റ്റ്‌വെയര്‍ പരിശോധിച്ചതില്‍ നിന്നും പിഴവുകളൊന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നും പ്രസ്തുത പ്രശ്നങ്ങള്‍ കാണിച്ച കമ്പ്യൂട്ടറുകളിലെ ഓപ്പറേറ്റിങ്ങ് സിസ്റ്റം റീ-ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം മാത്രമേ പരീക്ഷക്കായി ഉപയോഗിക്കാവൂ എന്നും ഐ ടി സ്കൂള്‍ അറിയിപ്പ്

Post a Comment

Previous Post Next Post