കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

ന്യൂമാറ്റ്‌സ് തുടര്‍ പരിശീലന ക്യാമ്പ്


എന്‍.സി.ഇ.ആര്‍.ടിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തില്‍ നടത്തുന്ന ന്യൂമാറ്റ്‌സ് പദ്ധതിയില്‍ കഴിഞ്ഞ അവധിക്കാല ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. സംസ്ഥാനത്ത് മൂന്ന് മേഖലകളിലായാണ് ഏകദിന പരിശീലനം. മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ കുട്ടികള്‍ക്ക് ഡിസംബര്‍ 21ന് കോഴിക്കോട് ഡയറ്റിലും (വടകര), പാലക്കാട്, എറണാകുളം, കോട്ടയം, തൃശൂര്‍ എന്നീ ജില്ലകളിലെ കുട്ടികള്‍ക്ക് ഡിസംബര്‍ 23ന് തൃശൂര്‍ ഡയറ്റിലും (രാമവര്‍മ്മപുരം) തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ കുട്ടികള്‍ക്ക് ഡിസംബര്‍ 26ന് ആലപ്പുഴ ഡയറ്റിലുമാണ് (ചെങ്ങന്നൂര്‍) ക്യാമ്പ്. അന്നേദിവസം രാവിലെ ഒന്‍പത് മണിക്ക് കുട്ടികള്‍ രക്ഷിതാക്കളോടൊപ്പം എത്തണം.

Post a Comment

Previous Post Next Post