ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

വിവരാവകാശത്തിലെ വിവരക്കേട്

  
      കേരളത്തിലെ പ്രധാനപ്പെട്ട ദിനപത്രങ്ങളിലൊന്നായ മലയാളമനേരമയുടെ ഇന്നത്തെ (ഡിസംബര്‍ 16) പാലക്കാട് എഡിഷനിലെ ഒരു വാര്‍ത്തയാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്. കേരളത്തിലെ വിദ്യാലയങ്ങളില്‍ ഐ ടി പ്രാക്ടിക്കല്‍ പരീക്ഷയുമായി ബന്ധപ്പെട്ട് വിവരാവകാശം വഴി ലഭ്യമായ മറുപടികളിലെ വൈരുദ്ധ്യം ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അധ്യാപകരെ അവഹേളിക്കുന്നതിന് തുല്യമായി എന്നാണ് എസ് ഐ ടി സി ഫോറത്തിന് പറയാനുള്ളത്. പ്രാക്ടിക്കല്‍ പരീക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏതധ്യാപകനും നിസംശയം ഇതിലെ പൊള്ളത്തരം ബോധ്യമാകും എന്നതില്‍ സംശയമില്ല.
              കേരളത്തിലെ ഐ ടി പഠിപ്പിക്കുന്ന അധ്യാപകര്‍ ഏറ്റവും ആത്മാര്‍ഥമായി പരിശ്രമിച്ച് മൂല്യനിര്‍ണ്ണയം നടത്തുന്ന ഐ ടി പ്രാക്ടിക്കലിന്റെ മൂല്യനിര്‍ണ്ണയം സോഫ്റ്റ്‌വെയര്‍ മുഖേനയാണ് നടത്തുന്നതെന്ന് പറയുന്ന പരീക്ഷാഭവനോട് എന്ത് മറുപടിയാണ് നല്‍കേണ്ടതെന്ന് ഞങ്ങള്‍ക്ക് ആലോചിക്കേണ്ടി വരും. രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം വരെ ചായ കുടിക്കാന്‍ പോലും പുറത്ത് പോകാതെ ഓരോ കമ്പ്യൂട്ടറിനും പിന്നാലെ ഓടി നടന്ന് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് അവയുടെ മൂല്യനിര്‍ണ്ണയം നടത്തുന്ന അധ്യാപകരെ അപമാനിക്കുകയാണ് പരീക്ഷാഭവന്‍ ചെയ്തതെന്ന് മാത്രമേ ഞങ്ങള്‍ പ്രതിരിക്കുന്നുള്ളൂ.
            പരീക്ഷാ പ്രതിഫലത്തെ സംബന്ധിച്ചാണ് വിവരാവകാശത്തിലെ അടുത്ത മറുപടി മണിക്കൂറിന് പത്ത് രൂപ നിര്‍ക്കില്‍ പ്രതിഫലം നല്‍കുന്നില്ല എന്നത് എന്തടിസ്ഥാനത്തിലാണ് നല്‍കിയതെന്ന് മനസിലാവുന്നില്ല. എല്ലാ വര്‍ഷവും പരീക്ഷയുമായി ബന്ധപ്പെട്ട് പുറത്തിറങ്ങുന്ന സര്‍ക്കുലറുകളില്‍ പറയുന്ന G.O.(Rt) No. 1104/05/GEdn dated 16.03.2005 എന്ന ഉത്തരവ് ഒരു തവണയെങ്കിലും വായിച്ചിരുന്നെങ്കില്‍ ഇത്തരത്തിലുള്ള ഒരു ഉത്തരം പരീക്ഷാഭവനില്‍ ഈ മറുപടി തയ്യാറാക്കിയവര്‍ നല്‍കുമായിരുന്നില്ല.
പരീക്ഷാ പ്രതിഫലവുമായി ബന്ധപ്പെട്ട് ആരുടെയും പരാതി ലഭിച്ചിട്ടില്ല എന്ന പരീക്ഷാഭവന്റെ മറുപടിക്ക് മുമ്പില്‍ നിവേദനം നല്‍കുന്നതുമായി ബന്ധപ്പെട്ട് 20013 ജൂലൈ 27-ന് നാം പ്രസിദ്ധീകരിച്ച പോസ്റ്റാണ് പ്രധാനതെളിവ്. ഈയാവശ്യമുന്നയിച്ച് അന്നത്തെ പരീക്ഷാ ജോയിന്റ് കമ്മീഷണര്‍ക്ക് നിവേദനം നല്‍കുന്നതിന്റെ ഫോട്ടോയുള്‍പ്പടെ വാര്‍ത്തകള്‍ നാം ബ്ലോഗില്‍ നല്‍കിയിരുന്നു. തുടര്‍ന്ന് പരീക്ഷാ പരിശീലനം ബഹിഷ്കരിച്ച അവസരത്തിലും നാമുമായി നടത്തിയ ചര്‍ച്ചകളിലും നമ്മുടെ പരാതി പരീക്ഷാഭവന്‍ അനുഭാവപൂര്‍വ്വം പരിഹരിക്കുമെന്ന ഉറപ്പ് നല്‍കിയിരുന്നതുമാണ്. എന്നിരിക്കെ പരാതി ലഭിച്ചില്ല എന്ന് പറയുന്നത് എന്ത് കാരണത്താലാണ് എന്ന് മനസിലാകുന്നില്ല. നമ്മെ കൂടാതെ കേളത്തിലെ വിവിധ അധ്യാപകസംഘടനകളും നമ്മുടെ ആവശ്യത്തെ പിന്തുണച്ച് പരാതികള്‍ നല്‍കുകയും അതിന്റെ പത്രവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നതുമാണ്. നമുക്ക് അവര്‍ നല്‍കിയ പിന്തുണ നന്ദി പൂര്‍വ്വം സ്മരിക്കുന്നതോടൊപ്പം അവരുടെ ആത്മാര്‍ഥതയെപോലും ചോദ്യം ചെയ്യത്തക്ക വിധത്തില്‍  പരീക്ഷാഭവന്‍ ഇക്കാര്യത്തില്‍ കാണിച്ച ഇരട്ടത്താപ്പ് അവരുടെ ശ്രദ്ധയില്‍പ്പെടുത്താനും ഫോറം ആഗ്രഹിക്കുന്നു.
             ഐ ടി ഒഴികെ മറ്റെല്ലാ വിഷയങ്ങളുടെയും മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്ക് ദൂരപരിധി പരിഗണിക്കാതെ ഡി എ നല്‍കുന്നു എന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി നല്‍കുന്ന പരീക്ഷാഭവന്‍ എന്തേ ഐ ടിയോട് മാത്രം ഈ അവഗണന തുടരുന്നു. മൂല്യനിര്‍ണ്ണയം നടത്തുന്ന അധ്യാപകരെ ഇന്‍വിജിലേറ്റര്‍മാരായി മാത്രം കാണാതെ അവരെ എക്സാമിനര്‍മാരായി കണ്ട് നിയമനഉത്തരവ് നല്‍കണമെന്നും കേരളത്തിലെ ഐ ടി അധ്യാപകരെ അവഹേളിക്കുന്ന നടപടിയില്‍ നിന്നും ഇനിയെങ്കിലും പരീക്ഷാഭവന്‍ പിന്മാറണമെന്നും മാന്യമായ പരിഗണന ഐ ടിക്കും നല്‍കണമെന്നും അഭ്യര്‍ഥിക്കുന്നു. 

വിവരാവകാശനിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങള്‍ ഇവിടെ
ലഭിച്ച മറുപടിയുടെ പകര്‍പ്പ് ഇവിടെ  

Post a Comment

Previous Post Next Post