കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

വിദ്യാലയങ്ങള്‍ ഇ-മാലിന്യ കേന്ദ്രങ്ങളാകുന്നുവോ?

എസ് ഐ ടി സി ഫോറം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ സ്കൂള്‍ ഐ.ടി ലാബുകളെ അടിസ്ഥാനമാക്കിയൊരു പഠനം എന്ന ഐ.ടി പ്രോജക്ടിന് കൊപ്പം ഗവ:ഹൈസ്ക്കൂളിലെ കാവ്യ.കെ.ദാസ് എന്ന കുട്ടിയ്ക്ക സംസ്ഥാന ഐ.ടി മേളയില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചിരിക്കുന്നു.ഇതുപോലെ തന്നെ ഈ വിഷയത്തിന്റെ സാമൂഹ്യശാസ്ത്ര കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യശാസ്ത്ര അധ്യാപകര്‍ക്കുള്ള ടീച്ചിങ്ങ് എയിഡ് നിര്‍മ്മാണം/ പ്രോജക്ട് മത്സരത്തില്‍ ജില്ലയില്‍  ഒന്നാം സ്ഥാനവും സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യതയും നേടിയത് എസ് ഐ ടി സി ഫോറം റവന്യു ജില്ലാ പ്രസിഡന്റ് ശ്രീ മുഹമ്മദ് ഇഖ്ബാല്‍ സാറാണ്.ഇതിനു രണ്ടിനും ഇവരെ സഹായിച്ചതില്‍ ഏറ്റവും പ്രധാനപ്പെട്ടത് SITC Forum നടത്തിയ സര്‍വ്വേയാണ് എന്ന് അവര്‍ ആവര്‍ത്തിക്കുന്നു.ഓരോ വേദിയിലും ഈ പ്രോജക്ട് അവതരിപ്പിക്കപ്പെടുമ്പോള്‍ നമ്മുടെ കണ്ടെത്തലുകള്‍ ഉയര്‍ത്തികാണിക്കാന്‍ കഴിയുന്നു എന്ന് ശ്രീ ഇഖ്ബാല്‍മാഷ് പറയുന്നു.ഫോറത്തിന്റെ കണ്ടെത്തലുകള്‍ പഠനവിഷയമായി തിരഞ്ഞെടുത്തതിന് കാവ്യയെയും ഇഖ്‌ബാല്‍ മാഷിനെയും അഭിനന്ദിക്കുന്നതോടൊപ്പം സംസ്ഥാനതലത്തിലും ഇവര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ സാധിക്കട്ടെയെന്നാശംസിക്കുന്നു



5 Comments

Previous Post Next Post